Month: February 2021

  • Lead News

    സമൂഹത്തില്‍ ക്രിയാത്മക ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇനി പ്രതീക്ഷ ഇടതുപക്ഷം; തിരക്കഥാകൃത്ത്‌ പ്രവീൺ ഇറവങ്കര കേരള കോൺഗ്രസ് (എം)ൽ ചേരുന്നു

    തിരക്കഥാകൃത്തും കെപിസിസി കലാസാംസ്‌കാരിക വിഭാഗം സംസ്ഥാനക്കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രവീണ്‍ ഇറവങ്കര കേരള കോണ്‍ഗ്രസ് (എം)ല്‍ ചേരുന്നു. ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് മതേതരത്വവും ജനാധിപത്യവും വര്‍ഗ്ഗീയ തീവ്രവാദികള്‍ക്ക് അടിയറ വെച്ചു. അധികാരം മാത്രം അജണ്ടയാക്കിയ ആദര്‍ശം കൈവിട്ട ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് അധഃപതിച്ചു.കാലത്തെ ആദരിക്കുന്ന ഒരു എഴുത്തുകാരനെന്ന നിലയില്‍ തികഞ്ഞ നിരാശയോടെ പ്രസ്ഥാനം ഉപേക്ഷിച്ച് എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം)ല്‍ ചേരുന്നു. പ്രവീണ്‍ പറഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടായി കോണ്‍ഗ്രസ്സ് വിശ്വാസിയും നീണ്ട 22 വര്‍ഷം കെപിസിസി കലാസാംസ്‌കാരിക വിഭാഗം സംസ്‌കാരസാഹിതി സംസ്ഥാനക്കമ്മിറ്റി അംഗവും 8 വര്‍ഷമായി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച കലാകാരനായിരുന്ന പ്രവീണ്‍ പ്രസ്ഥാനം ഉപേക്ഷിക്കുന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് പങ്കുവെച്ചത്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹൃദയത്തിലേറ്റിയ കോണ്‍ഗ്രസ് ബന്ധമായിരുന്നു പ്രവീണിന്റേത്. ഒരു എഴുത്തുകാരനായതിനാല്‍ ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും പുസ്തകങ്ങള്‍ കാഴ്ചപ്പാടുകളേയും ദര്‍ശനങ്ങളേയും മാറ്റിയതായി പ്രവീണ്‍ പറയുന്നു. എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ…

    Read More »
  • Lead News

    പിന്‍വാതില്‍ നിയമനങ്ങള്‍ തടയാന്‍ ബില്ല്: രമേശ് ചെന്നിത്തല

    ഈ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തില്‍  മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട്. ഇതു കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാര്‍ക്കെങ്കിലും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള തൊഴില്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ലക്ഷകണക്കിന് ചെറുപ്പക്കാര്‍ തൊഴിലില്ലാതെ കഷ്ടപെടുമ്പോഴാണ് ഇങ്ങനെ വന്‍തോതില്‍ താത്കാലിക നിയമനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് കാരണം ജോലി നിഷേധിക്കപെടുകയാണ്. പകരം പിന്‍വാതില്‍ വഴിയും കണ്‍സള്‍ട്ടന്‍സി വഴിയും ഇഷ്ടക്കാരെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും  തിരുകികയറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പി.എസ്.സി ക്ക് വിട്ട തസ്തികകളല്‍ നിയമനം നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അവയില്‍ ഇഷ്ടം പോലെ നിയമനവും സ്ഥിരപ്പെടുത്തലും നടത്തുകയാണ്. പിന്‍വാതില്‍ നിയമനങ്ങളുടെ കുഭമേളയാണ് നടക്കുന്നത്. റാങ്ക് ലിസ്റ്റില്‍ പേരു വന്നിട്ടും ജോലി കിട്ടാതെ തിരുവനന്തപുരത്ത് കാരക്കോണത്ത് അനു എന്ന് ചെറുപ്പക്കാരന്‍ ജീവനൊടുക്കി. റാങ്ക് ലിസ്റ്റുകാര്‍ കണ്ണീരും കൈയ്യുമായി നടക്കുന്നു. ആത്മഹത്യയുടെ വക്കത്ത് എത്തി നില്‍ക്കുകയാണവര്‍. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ…

    Read More »
  • Lead News

    പിന്‍വാതില്‍ നിയമനം; മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ച് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍

    പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടറിയേറ്റിന് മുമ്പില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ആദ്യം മണ്ണെണ്ണയൊഴിച്ചയാളെ പോലീസ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറ്റിയെങ്കിലും വീണ്ടും മറ്റൊരാള്‍ കൂടി മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. അതേസമയം, മലപ്പുറത്തും പ്രതിഷേധവും സംഘര്‍ഷവുമുണ്ടായി.

    Read More »
  • Lead News

    കൂടത്തായി കേസ്; പ്രതി ജോളിയുടെ ജാമ്യം സ്‌റ്റേ ചെയ്തു

    കൂടത്തായി കൊലപാതക കേസില്‍ പ്രതി ജോളിയുടെ ജാമ്യം സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ആദ്യ ഭര്‍ത്താവിന്റെ അമ്മ അന്നമ്മയെ കൊന്ന കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യമാണ് സ്‌റ്റേ ചെയ്തത്. 14 വര്‍ഷത്തിനിടെയുണ്ടായ ആറ് മരണങ്ങള്‍. കൊലപാതകമാണെന്ന് തെളിഞ്ഞത് വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞ്. 2019 ജൂലൈയില്‍ ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പൊന്നാമറ്റം റോയിയുടെ സഹോദരന്‍ റോജോ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. എസ്പി കെ.ജി.സൈമണ്‍ അന്വേഷണം സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിനു കൈമാറി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യതയുണ്ടെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്റെ നേതൃത്വത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ രണ്ട് പള്ളികളിലെ മൂന്ന് കല്ലറകളിലായി അടക്കിയ മൃതദേഹങ്ങള്‍ പുറത്തെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കല്ലറ തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതി ജോളി ജോസഫ്, സയനൈഡ് എത്തിച്ചുനല്‍കിയ എം.എസ്. മാത്യു, സയനൈഡ് കൈമാറിയ പ്രജികുമാര്‍ എന്നിവരെയാണ് ആദ്യം…

    Read More »
  • Lead News

    പൊളിക്കൽ നടപടി ഗുണമോ ദോഷമോ.?

    കേന്ദ്ര ബഡ്ജറ്റില്‍ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പൊളിക്കൽ പ്രഖ്യാപനം സത്യത്തിൽ നാടിന് ഗുണമോ ദോഷമോ.? 20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നത് തടയുവാൻ വേണ്ടിയാണ് പുതിയ പ്രഖ്യാപനം എന്നാണ് കേന്ദ്രസർക്കാരും അവരുടെ അനുകൂലികളും പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നിർമല സീതാരാമൻ പ്രഖ്യാപിച്ച പൊളിക്കൽ നയത്തെക്കുറിച്ച് ആകെ മൊത്തത്തിൽ വ്യക്തത ഇല്ലെന്നും ആരോപണം ഉയർന്നു കേൾക്കുന്നുണ്ട്. ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് പൊളിസി നയമെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. പുതിയ നയപ്രഖ്യാപനത്തിലൂടെ സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് 20 വർഷത്തിനു ശേഷവും പൊതു വാഹനങ്ങളുടേത് 15 വർഷത്തിലും നടത്തണമെന്നാണ് പറയുന്നത്. ഇപ്പോൾ നിരത്തിലുള്ള വാഹനങ്ങൾക്കാണോ അതോ പുതിയതായി വരുന്ന വാഹനങ്ങൾക്കാണോ നിയമം ബാധകമെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. പൊളിച്ചടുക്കൽ നയം നടപ്പാക്കാൻ തുടങ്ങിയാൽ രാജ്യത്ത് ഏറ്റവും വാഹന സാന്ദ്രതയുള്ള സംസ്ഥാനമായ…

    Read More »
  • Lead News

    രാജ്യസഭയില്‍ നിന്നും ഗുലാം നബി ആസാദ് പടിയിറങ്ങുന്നത് കേരളത്തിലേക്കോ?

    രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ഗുലാം നബി ആസാദ് ഫെബ്രുവരി 15ന് കാലാവധി അവസാനിച്ച് രാജ്യസഭയുടെ പടിയിറങ്ങുമ്പോള്‍ കേരളത്തില്‍ നിന്ന് വീണ്ടും ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ശ്രമം നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏപ്രില്‍ 21-ന് കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവു വരുന്നത്. ഒരു സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് പദ്ധതിയിടുന്നത്. വയലാര്‍ രവിയുടെ രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത് ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്ന് തന്നെയാണ്. അതേസമയം, ഗുലാം നബി ആസാദ് വിരമിക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. പി. ചിദംബരം, ആനന്ദ് ശര്‍മ്മ, ദ്വിഗ് വിജയ് സിങ് അടക്കമുള്ളവരാണ് രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ ഇവരില്‍ ആരെങ്കിലും രാജ്യസഭാ അധ്യക്ഷനാകുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് താത്പര്യം ഇല്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ ആണ് കോണ്‍ഗ്രസ് അധ്യക്ഷ പിന്തുണയ്ക്കുന്നത്.…

    Read More »
  • Lead News

    രഹ്ന ഫാത്തിമക്കെതിരെ കേസ് എടുത്ത പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം,മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത് എന്തുകൊണ്ട്? – അഡ്വ. രശ്മിത രാമചന്ദ്രൻ

    രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലിൽ പെയ്ൻ്റ് ചെയ്യിച്ചപ്പോൾ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം…. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്? പൃഥ്വിരാജ് സുകുമാരൻ എന്ന സുന്ദരനായ നടൻ സ്വന്തം മുലക്കണ്ണുകൾ കാണിച്ചു നിൽക്കുന്ന ചിത്രം പൊതുവിടത്തിൽ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി! അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിൻ്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തിൽ ഒരുപാടു സ്ത്രീകളിൽ / പുരുഷന്മാരിൽ/ ഭിന്ന ലൈംഗിക താത്പര്യക്കാരിൽ ലൈംഗിക വികാരം ഉണർത്തുവാനുള്ള സാധ്യതയുണ്ട്. പെയ്ൻറു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹ്ന ഫാത്തിമയേക്കാൾ പെയിൻ്റിൻ്റെ മറ പോലുമില്ലാതെ നഗ്നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണ്. ധനാഢ്യതയിലും ലോക പരിചയത്തിലും വൻ സ്വാധീനവും ആൾബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്‌ന ഫാത്തിമയേക്കാൾ ഒരുപാടു…

    Read More »
  • Lead News

    പാലാ സീറ്റില്‍ പിടിവലി: കോട്ടയത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനെത്തി മുഖ്യമന്ത്രി

    കോട്ടയത്ത് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിറ്റിംഗ് സീറ്റായ പാലായില്‍ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും പാല കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടി വരുമെന്ന ചര്‍ച്ചകളും ശക്തമായി നിലനില്‍ക്കെയാണ് കോട്ടയത്തെ പാര്‍ട്ടി യോഗത്തില്‍ പിണറായി എത്തിയത്. യോഗത്തില്‍ പാലാ സീറ്റ് അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ആയിരിക്കും പാലാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യത്തില്‍ ധാരണ ഉണ്ടാക്കുക. അതേസമയം, മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പന്‍ യു ഡി എഫിലേക്ക് വരാന്‍ സന്നദ്ധനായാല്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാലാ കിട്ടിയില്ലെങ്കില്‍ കാപ്പന്‍ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് പ്രതിപക്ഷനേതാവ് രംഗത്ത് വന്നത്.

    Read More »
  • Lead News

    സഹസംവിധായകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

    മലയാളസിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചു വന്നിരുന്ന രാഹുൽ ആര്‍ എന്ന ചെറുപ്പക്കാരനെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊച്ചിയിലെ മരടിലെ സ്വകാര്യ ഹോട്ടൽ മുറിയിലാണ് രാഹുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭ്രമം എന്ന സിനിമയുടെ സംവിധാനസഹായിയായി പ്രവർത്തിച്ചു വരികെയാണ് രാഹുലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ തുബോളി സ്വദേശിയാണ് രാഹുല്‍. ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം വ്യക്തമല്ല. ഹോട്ടല്‍ ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. രാഹുലിന്റെ മൃതദേഹം ഇപ്പോള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും ( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍- 1056, 0471-2552056 )

    Read More »
  • LIFE

    പുതിയ രുചിക്കൂട്ടുമായി സാജൻ ബേക്കറിയുടെ പുതിയ ടീസർ

    അജു വർഗീസ്, ലെന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അരുൺ ചന്തു സംവിധാനം ചെയ്യുന്ന സാജൻ ബേക്കറിയുടെ പുതിയ ടീസർ എത്തി. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന സാജൻ ബേക്കറി ഒരു കുടുംബചിത്രമാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനായ അരുൺ ചന്തവും സച്ചിൻ ആർ ചന്ദ്രനും അജു വർഗീസ് ചേർന്നാണ്. ചിത്രം ഫെബ്രുവരി പന്ത്രണ്ടാം തീയതി തീയേറ്ററുകളിലെത്തും. വർഗീസിനൊപ്പം ഗണേഷ് കുമാർ, ഭഗത് മാനുവൽ, ജാഫർ ഇടുക്കി, ഗ്രേസ് ആന്റണി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതയായ രഞ്ജിത് മേനോനാണ് ചിത്രത്തിൽ അജു വർഗീസിന്റെ നായികയായെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

    Read More »
Back to top button
error: