മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ താരങ്ങളാണ് നിവിൻ പോളിയും അജു വർഗീസുമൊക്കെ. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിവിൻ പോളിയും അജു വർഗീസിനെയുമൊക്കെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായി നിവിൻപോളി പിൽക്കാലത്ത് മാറിയത് മറ്റൊരു ചരിത്രം. അജു വർഗീസ് ആകട്ടെ നടനായും സംവിധായകനായും തിരക്കഥാകൃത്തായും പ്രൊഡ്യൂസറായുമൊക്കെ മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.
അജു വർഗീസും വിനീത് ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധത്തെ പറ്റി പലപ്പോഴും താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സിനിമ എടുത്താൽ അജു വർഗീസ് കൂടെ ഉണ്ടാകും എന്നാണ് പരക്കെ മലയാളത്തിലുള്ള ഒരു പ്രയോഗം. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ഹൃദയത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ഒരു സെൽഫ് ട്രോളുമായി അജുവർഗീസ് രംഗത്തെത്തിയിരിക്കുകയാണ്. വിനീത് ശ്രീനിവാസനും നിവിൻ പോളിയും എപ്പോൾ സിനിമയെക്കുറിച്ച് ചർച്ച ചെയ്താലും അവർക്കു പിന്നാലെ അജുവർഗീസ് എത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന ഒരു ട്രോളാണ് സമൂഹമാധ്യമങ്ങളിൽ താരം തന്നെ പങ്കുവച്ചിരിക്കുന്നത്. അജു വര്‍ഗീസിന്റെ പോസ്റ്റിന് നിറയെ പേരാണ് കമന്റായും ലൈക്ക് ആയും മറുപടി നൽകിയിരിക്കുന്നത്.