Month: February 2021
-
Lead News
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സോഷ്യോ എക്കണോമിക് സര്‍വേ തുടരും
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സോഷ്യോ എക്കണോമിക് സര്‍വേ പദ്ധതി ഈ സാമ്പത്തിക വര്‍ഷം തുടരുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സോഷ്യോ എക്കണോമിക് സര്‍വേ നടത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ സര്‍വതോന്മുഖമായ പുരോഗതിയ്ക്ക് വേണ്ടിയാണ് സോഷ്യോ എക്കണോമിക് സര്‍വെയും വ്യക്തിഗത വികസന പദ്ധതിയും ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നടത്തുന്നതിന് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദ ക്ഷേമപദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് ‘മഴവില്ല്’ എന്ന സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും മറ്റ് പൗരന്മാരെപ്പോലെ തുല്യ നീതിയും തുല്യ അവകാശങ്ങളും സേവനങ്ങളും ഈ വിഭാഗക്കാര്‍ക്കു കൂടി ഉറപ്പാക്കേണ്ടതും വകുപ്പിന്റെ കര്‍ത്തവ്യമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ…
Read More » -
Lead News
രാജ്യത്തെ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പ്രതിദിന മരണത്തിൽ 55 ശതമാനം കുറവ്, വാക്സിൻ 62.6 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കി
രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9110 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നതും പുതുതായി രോഗം സ്ഥിരീകരിക്കുന്ന വരുടെ എണ്ണം കുറയുന്നതും രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1.43 ലക്ഷത്തിൽ (143625) താഴെയായി കുറഞ്ഞു . ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.32 ശതമാനം മാത്രമാണ്. ഇതുവരെ 1.05(10548521) കോടിയോളം ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14016 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരും നിലവിൽ ചികിത്സയിൽ കഴിയുന്ന വരും തമ്മിലെ അന്തരം വർദ്ധിച്ചു. നിലവിൽ ഇത് 104 0 4 896 ആണ്. രാജ്യത്ത് രോഗസൗഖ്യം നേടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 97.25 ശതമാനമായി ഉയർന്നു. യുകെ യുഎസ് ഇറ്റലി റഷ്യ ബ്രസീൽ ജർമനി എന്നിവിടങ്ങളിലെ രോഗമുക്തി നിരക്ക് ഇന്ത്യയെക്കാൾ താഴെയാണ്.…
Read More » -
Lead News
ദുരിതാശ്വാസ നിധിയിൽനിന്ന് ഇതുവരെ നൽകിയത് 1,703 കോടി: ധനമന്ത്രി, മുൻ സർക്കാർ നൽകിയത് 553 കോടി
അഞ്ചു വർഷംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സംസ്ഥാനത്ത് 1,703 കോടി രൂപ വിതരണം ചെയ്യാൻ സർക്കാരിനു കഴിഞ്ഞെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കഴിഞ്ഞ സർക്കാർ അഞ്ചു വർഷത്തിനിടെ 553 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണ് ഈ നേട്ടമെന്നും ജനങ്ങൾക്ക് സമാശ്വാസം നൽകുക എന്നതിനാണ് ഈ സർക്കാർ പ്രഥമ പരിഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങലിൽ സാന്ത്വന സ്പർശം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുനനു മന്ത്രി. ജനങ്ങൾക്കു കഴിയുന്നത്രയും ആശ്വാസം നൽകുക എന്ന സർക്കാരിന്റെ സമീപനത്തിന്റെ തുടർച്ചയാണ് സാന്ത്വനസ്പർശം അദാലത്ത്. ഇതു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പരിപാടിയാണെന്ന തെറ്റിദ്ധാരണ വേണ്ട. കോവിഡ് കാലത്ത് എങ്ങനെയൊക്കെ ജനങ്ങൾക്ക് ആശ്വാസമാകാം അവിടെയെല്ലാം സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ – വരുമാന നഷ്ടം രാജ്യത്തെയും ലോകത്തെയും വലിയ തോതിൽ ബാധിച്ചു. പക്ഷേ, മറ്റെങ്ങും ഉണ്ടായിട്ടില്ലാത്ത ഒന്നു കേരളത്തിൽ സംഭവിച്ചു. പ്രതിസന്ധി കാലത്ത് ഒരാളും പട്ടിണികിടക്കുന്നില്ല എന്നു സർക്കാർ ഉറപ്പുവരുത്തി. മാസംതോറുമുള്ള ക്ഷേമ…
Read More » -
LIFE
വന്ന വഴി മറക്കുന്ന ആദർശശാലികൾ-ഇ.കെ.ഗോവിന്ദ വർമ്മ രാജ
ഗ്രഹണ സമയത്ത് പൂഴിനാഗത്തിന് (മണ്ണിര ) കൂടി വിഷമുണ്ട് എന്ന പഴഞ്ചൊല്ല് ഓർമ്മ വരുന്നു. തിരഞ്ഞെടുപ്പു കാലം അടുക്കുമ്പോൾ അവസരവാദികളായ ആദർശശാലികൾക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം കൊടുക്കും. അപ്പോൾ കാറ്റ് നോക്കി തൂറ്റാൻ മിടുക്കൻമാരായിരിക്കും ഈ ആദർശ പരിവേഷക്കാർ. ഹാസ്യ സമ്രാട്ട് സഞ്ജയൻ പറഞ്ഞത് പോലെ മറുകും യോഗ്യതയായി വരാറുണ്ട്. ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്ന് വിരൽ തന്നിലേക്കും ഒന്ന് ചുറ്റുവട്ടത്തേക്കും തിരിഞ്ഞിരിക്കുമെന്ന നാട്ടുനീതിക്ക് സമാധാനം പറഞ്ഞു കൊണ്ട് മാത്രമെ എനിക്ക് ആദർശവാൻമാരിലേക്ക് ചൂണ്ടാൻ കഴിയൂ. അതുകൊണ്ട് മാത്രം ഒരു ആത്മകഥനം. എന്റെ പ്രീഡിഗ്രിക്കാലം അടിയന്തരാവസ്ഥക്കാലമായിരുന്നു. സയൻസ് വിദ്യാർത്ഥിയാകയാൽ ലോക്കപ്പും കോടതിയും ജയിലുമായി കഴിഞ്ഞതു കാരണം കോഴ്സ് വെള്ളത്തിലായി. അങ്ങനെ അഷ്ടിക്ക് വകയില്ലാതെ നടന്നു. കോൺഗ്രസ് ഭരണകാലത്ത് മാടായി ബേങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു. അന്ന് അവിടെ മൂന്ന് താത്ക്കാലിക റേഷൻ ഷാപ്പ് മാനേജർമാരുടെ ഒഴിവ് വന്നപ്പോൾ എൻ്റെ അച്ഛനോടും അച്ഛൻ്റെ തറവാടായ വാരണക്കോട്ടില്ലത്തോടും ആദരവുണ്ടായിരുന്ന മാടായി ബേങ്കിലെ ഉദ്യോഗസ്ഥനും കമ്മ്യൂണിസ്റ്റ് കാരനുമായിരുന്ന…
Read More » -
NEWS
ഹെയര്‍ സ്‌റ്റൈലിനായി പശ തേച്ച് യുവതി; ഒടുവില്‍ സംഭവിച്ചത്
ഫാഷന്‍ ഇന്ന് ലോകത്തെ കീഴടക്കിയിരിക്കുകയാണ്. എവിടെയും കൂണുകള്‍ പോലെ മുളച്ച് പൊന്തുകയാണ് ബ്യൂട്ടിപാര്‍ലറുകളും, ഹെയര്‍ സലൂണുകളും. കൂടുതല്‍ സൗന്ദര്യത്തിനായി ഏതറ്റം വരെ പോകാനും യാതൊരു മടിയുമില്ലാത്തവരാണ് ഇന്നത്തെ യുവതലമുറ. ഇപ്പോഴിതാ അത്തരത്തില്‍ മുടിയുടെ സ്റ്റൈലിനായി പോയ യുവതിക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. അമേരിക്കന്‍ സ്വദേശിയായ ടെസീക്ക ബ്രൗണ്‍ ആണ് തന്റെ പാറിപ്പറന്ന മുടി ഒതുക്കാന്‍ തലയില്‍ ഹെയര്‍ സ്‌പ്രേയ്ക്ക് പകരം പശ പ്രയോഗിച്ച് പണികിട്ടിയത്. തുടര്‍ന്ന് ഒരു മാസമായി മുടിക്കെട്ട് അഴിക്കാനോ അനക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. തുടര്‍ന്ന് ഇപ്പോള്‍ ടെസീക്ക ചികിത്സ തേടിയിരിക്കുകയാണ്. സാധാരണ പ്രയോഗിക്കുന്ന ഹെയര്‍ സ്‌പ്രേ തീര്‍ന്നതോടെയാണ് ടെസീക്ക ഗൊറില്ല ഗ്ലൂ തലയിലേക്ക് സ്‌പ്രേ ചെയ്തത്. പിന്നീട് ഒരു വശത്തേക്ക് ചീകി ഒതുക്കിയ മുടി ഉറച്ചുപോവുകയായിരുന്നു. ഈ മുടിയുടെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ അടക്കം ടെസീക്ക തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ദശലക്ഷക്കണക്കിന് ആളുകളാണ് ആവീഡിയോ കണ്ടത്. അതോടെ വീഡിയോ വൈറലായി തുടങ്ങി. ഒരു മാസത്തിനിടെ പതിനഞ്ചിലേറെ തവണ മുടി കഴുകി…
Read More » -
NEWS
പെൻസിൽ കാർവിങ്ങില്‍ ഏഷ്യൻ റെക്കോർഡിട്ട മലയാളി യുവതി
കോവിഡ് കാലത്ത് ഒരു നേരമ്പോക്ക് എന്ന നിലയിലാണ് തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൊഴിയൂർ സ്വദേശി ശീതൾ പെൻസിൽ കാർവിംഗ് ചെയ്തു തുടങ്ങിയത്. പതിയെ കളി കാര്യമായി തുടങ്ങിയപ്പോൾ പെൻസിൽ കാർവിങ് എന്ന കല തന്നെയും പൊഴിയൂര്‍ എന്ന ഗ്രാമത്തെയും ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്തുമെന്ന് ശീതള്‍ വിചാരിച്ചിരുന്നില്ല. പെൻസിൽ കാർവിങ്ങില്‍ ഏഷ്യന്‍ റെക്കോർഡ് ഇപ്പോൾ ശീതളിന്റെ പേരിലാണ്. ഏഴര മണിക്കൂർ കൊണ്ട് 30 ഇന്ത്യൻ ഉത്സവങ്ങളുടെ പേര് പെൻസിൽ മുനയിര്‍ തീർത്താണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ശീതള്‍ ആദ്യം ഇടം പിടിച്ചത്. എന്നാൽ ശീതളിന്റെ ജൈത്രയാത്ര അവിടെയും അവസാനിച്ചിരുന്നില്ല. സ്വന്തം പേരിലുള്ള റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുകയായിരുന്നു ശീതളിന്റെ അടുത്ത ലക്ഷ്യം. ഇതിനായി ഇന്ത്യന്‍ റെക്കോര്‍ഡിനേക്കാളും 25% അധികം പെന്‍സില്‍ കാര്‍വിങ്ങ് ചെയ്താണ് ഏഷ്യന്‍ റെക്കോര്‍ഡ് എന്ന അപൂര്‍വ്വ നേട്ടം ശീതള്‍ കരസ്ഥമാക്കിയത്. ഏഷ്യന്‍ റെക്കോര്‍ഡിന് വേണ്ടി 38 പെന്‍സിലുകളാണ് ശീതള്‍ കാര്‍വ് ചെയ്തത്. മാതാപിതാക്കളായ ശബരിയര്‍ മേരി എന്നിവരുടെ പിന്തുണയും…
Read More » -
NEWS
സിപിഎമ്മിന് തന്നെ പേടിയെന്നു സരിത എസ് നായർ, പിൻവാതിൽ നിയമനങ്ങൾക്ക് പാർട്ടിക്കാർ തന്നെ സഹായിക്കുന്നുവെന്നും സരിത
ആരോഗ്യ കേരളം പദ്ധതിയിൽ പുറം വാതിലിലൂടെ നാലു പേർക്ക് ജോലി വാങ്ങി നൽകിയെന്ന് സരിത അവകാശപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ ശബ്ദരേഖയിലാണ് സിപിഎമ്മിന് തന്നെ പേടിയാണെന്ന് സരിത പറയുന്നത്. സോളാർ കേസിൽ സിപിഎമ്മിനെ സഹായിച്ചതിന് പ്രത്യുപകാരം എന്ന നിലയിലാണ് താൻ പിൻവാതിൽ നിയമനം നടത്തുന്നതെന്നും സരിത പറയുന്നു.സരിത ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണിനോട് ഉള്ള ഫോൺ സംഭാഷണം എന്ന രീതിയിലാണ് ശബ്ദരേഖ പുറത്തുവന്നത്. സിപിഎമ്മുകാർക്ക് തന്നെ പേടിയാണ്. അത് മുതലാക്കിയാണ് താൻ പിൻവാതിലിലൂടെ നിയമനങ്ങൾ നടത്തുന്നതെന്നും സരിത പറയുന്നു. പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത് പാർട്ടി ഫണ്ടിന് വേണ്ടിയാണ്. പകുതി പണം പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകും. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് നിയമനം നടത്തുന്നതെന്നും സരിത ശബ്ദ രേഖയിൽ പറയുന്നുണ്ട്. അതേസമയം വാർത്തയിൽ യാതൊരു കഴമ്പുമില്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണ് വാർത്ത എന്നുമാണ് സിപിഎം വൃത്തങ്ങളുടെ പ്രതികരണം.
Read More » -
Lead News
ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി,തൊഴിൽ വകുപ്പ് ഉദ്ദേശിക്കുന്ന പുതിയ തൊഴിൽ ചട്ടങ്ങൾ ഇങ്ങനെ
തൊഴിൽ ചട്ടങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലാണ് കേന്ദ്ര തൊഴിൽ വകുപ്പ്. മാറിയ സാഹചര്യത്തിൽ പുതിയ ചട്ടങ്ങൾ രൂപീകരിക്കുകയാണ് വകുപ്പ് ചെയ്യുന്നത്. ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി എന്നതാണ് പുതിയ തൊഴിൽ ചട്ടങ്ങളുടെ പ്രധാന കാര്യം. ഇൻഷുറൻസിലൂടെ സൗജന്യ മെഡിക്കൽ ചെക്കപ്പുകളും ആലോചിക്കുന്നുണ്ട്. “ആഴ്ചയിൽ 3 പെയ്ഡ് അവധികൾ തൊഴിലാളികൾക്ക് അനുവദിക്കാവുന്നതാണ്. എന്നാൽ ജോലിയെടുക്കുന്ന ദിവസങ്ങളിൽ ജോലിയെടുക്കുന്ന മണിക്കൂർ 12 ആകും”- തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. ” തൊഴിൽദാതാക്കളേയും തൊഴിലാളികളെയും നിർബന്ധിക്കുന്നില്ല. മാറിയ സാഹചര്യത്തിൽ പുതിയൊരു ജോലി സംസ്കാരം ഉണ്ടാക്കാനാണ് ശ്രമം. ചില മാറ്റങ്ങൾ ഉദ്ദേശിക്കുന്നുണ്ട്. പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച് ചില മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് ശ്രമം “-അപൂർവ ചന്ദ്ര വ്യക്തമാക്കി. “2020-ലെ ഡ്രാഫ്റ്റ് നിയമപ്രകാരം ആഴ്ചയിൽ 48 മണിക്കൂർ പരമാവധി ജോലി എന്നുള്ളതാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ ഒരു മാറ്റവും വരുത്താൻ പാടില്ല. എന്നാൽ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച് കമ്പനിക്കും ജീവനക്കാർക്കും ആലോചിച്ച് തീരുമാനം എടുക്കാം. ഇക്കാര്യത്തിൽ ഒരു…
Read More »