ഹെയര്‍ സ്‌റ്റൈലിനായി പശ തേച്ച് യുവതി; ഒടുവില്‍ സംഭവിച്ചത്‌

ഫാഷന്‍ ഇന്ന് ലോകത്തെ കീഴടക്കിയിരിക്കുകയാണ്. എവിടെയും കൂണുകള്‍ പോലെ മുളച്ച് പൊന്തുകയാണ് ബ്യൂട്ടിപാര്‍ലറുകളും, ഹെയര്‍ സലൂണുകളും. കൂടുതല്‍ സൗന്ദര്യത്തിനായി ഏതറ്റം വരെ പോകാനും യാതൊരു മടിയുമില്ലാത്തവരാണ് ഇന്നത്തെ യുവതലമുറ. ഇപ്പോഴിതാ അത്തരത്തില്‍ മുടിയുടെ സ്റ്റൈലിനായി പോയ യുവതിക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. അമേരിക്കന്‍ സ്വദേശിയായ ടെസീക്ക ബ്രൗണ്‍ ആണ് തന്റെ പാറിപ്പറന്ന മുടി ഒതുക്കാന്‍ തലയില്‍ ഹെയര്‍ സ്‌പ്രേയ്ക്ക് പകരം പശ പ്രയോഗിച്ച് പണികിട്ടിയത്. തുടര്‍ന്ന് ഒരു മാസമായി മുടിക്കെട്ട് അഴിക്കാനോ അനക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. തുടര്‍ന്ന് ഇപ്പോള്‍ ടെസീക്ക ചികിത്സ തേടിയിരിക്കുകയാണ്.

സാധാരണ പ്രയോഗിക്കുന്ന ഹെയര്‍ സ്‌പ്രേ തീര്‍ന്നതോടെയാണ് ടെസീക്ക ഗൊറില്ല ഗ്ലൂ തലയിലേക്ക് സ്‌പ്രേ ചെയ്തത്. പിന്നീട് ഒരു വശത്തേക്ക് ചീകി ഒതുക്കിയ മുടി ഉറച്ചുപോവുകയായിരുന്നു. ഈ മുടിയുടെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ അടക്കം ടെസീക്ക തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ദശലക്ഷക്കണക്കിന് ആളുകളാണ് ആവീഡിയോ കണ്ടത്. അതോടെ വീഡിയോ വൈറലായി തുടങ്ങി. ഒരു മാസത്തിനിടെ പതിനഞ്ചിലേറെ തവണ മുടി കഴുകി നോക്കിയെങ്കിലും ഒരു പ്രയോജനമുണ്ടായില്ലെന്ന് ടെസീക്ക വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ടെസീക്കയുടെ വീഡിയോ കണ്ട് അവസാനം ഗൊറില്ല ഗ്ലൂ കമ്പനി വാക്താവും രംഗത്തെത്തി. അല്‍പ്പം മദ്യം മുടിയില്‍ പ്രയോഗിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

എന്തായാലും ഒടുവില്‍ ടെസീക്ക ഇപ്പോള്‍ വൈദ്യസഹായം തേടിയിരിക്കുകയാണ്.
ചികിത്സ നടത്തുന്നതിന്റെ ഫോട്ടോയും ടെസീക്ക സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ചികിത്സ തുടരുകയാണെന്നും എത്രയും വേഗം തലമുടി പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷയെന്നും ടെസീക്ക പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *