Lead NewsNEWSTRENDING

രാജ്യത്തെ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പ്രതിദിന മരണത്തിൽ 55 ശതമാനം കുറവ്, വാക്സിൻ 62.6 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കി

രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9110 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നതും പുതുതായി രോഗം സ്ഥിരീകരിക്കുന്ന വരുടെ എണ്ണം കുറയുന്നതും രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1.43 ലക്ഷത്തിൽ (143625) താഴെയായി കുറഞ്ഞു . ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.32 ശതമാനം മാത്രമാണ്.

ഇതുവരെ 1.05(10548521) കോടിയോളം ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14016 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരും നിലവിൽ ചികിത്സയിൽ കഴിയുന്ന വരും തമ്മിലെ അന്തരം വർദ്ധിച്ചു. നിലവിൽ ഇത് 104 0 4 896 ആണ്. രാജ്യത്ത് രോഗസൗഖ്യം നേടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 97.25 ശതമാനമായി ഉയർന്നു. യുകെ യുഎസ് ഇറ്റലി റഷ്യ ബ്രസീൽ ജർമനി എന്നിവിടങ്ങളിലെ രോഗമുക്തി നിരക്ക് ഇന്ത്യയെക്കാൾ താഴെയാണ്.

പ്രതിദിന മരണങ്ങളുടെ ശരാശരിയിലും രാജ്യത്ത് കുറവ് തുടരുകയാണ്. 2021 ജനുവരി രണ്ടാം വാരത്തിൽ ശരാശരി എണ്ണം 211 ആയിരുന്നുവെങ്കിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ ഇത് 96 ആയി കുറഞ്ഞു. 85 ശതമാനം കുറവാണ് ശരാശരി മരണങ്ങളിൽ ഉണ്ടായിരിക്കുന്നത്
രോഗം സ്ഥിരീകരിച്ചവരിലെ മരണനിരക്ക് (CFR) നിലവിൽ 1.43 ശതമാനമാണ്. ആഗോള ശരാശരി 2.18 ശതമാനമാണ്.

2021 ഫെബ്രുവരി ഒൻപത് രാവിലെ എട്ടു വരെയുള്ള കണക്കുകൾ പ്രകാരം 62.6 ലക്ഷത്തോളം ഗുണഭോക്താക്കൾ ( 62 59 0 0 8 ) കോവിഡ്-19 വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഇതിൽ 548 2102 പേർ ആരോഗ്യപ്രവർത്തകരും 776 906 പേർ മുൻനിര പോരാളികളും ആണ്.കൊവിഡ് വാക്സിൻ വിതരണത്തിന്റെ ഇരുപത്തിനാലാം ദിവസം 446 646 പേർ ( 160 710 ആരോഗ്യപ്രവർത്തകരും 285 936 മുൻനിര പോരാളികളും ) 10 269 സെഷനുകളിലായി കോവിഡ് വാക്സിൻ സ്വീകരിച്ചു. ഇതുവരെ 126 756 സെഷനുകളാണ് രാജ്യത്ത് ക്രമീകരിച്ചത്.

പുതുതായി രോഗമുക്തി നേടിയ 81.2 ശതമാനം പേർ 6 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. 5959 പേർ പുതുതായി രോഗമുക്തി നേടിയ കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 34 23 പേരും ബിഹാറിൽ 550 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ മുക്തി നേടി
കഴിഞ്ഞ 24 മണിക്കൂറിനിടെ 9110 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 81.39 ശതമാനവും 6 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്

3742 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 2216 പേർക്കും തമിഴ് നാട്ടിൽ 464 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിദിന മരണനിരക്ക് നൂറിൽ താഴെ ആകുന്നത് തുടർച്ചയായ നാലാം ദിവസമാണ്.

ഇന്നലെ സ്ഥിരീകരിച്ച മരണങ്ങളിൽ 64.1 ശതമാനം 5 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. കേരളത്തിൽ 16ഉം മഹാരാഷ്ട്രയിൽ 15 ഉം പഞ്ചാബിൽ 11ഉം മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്

Back to top button
error: