NEWS

പെൻസിൽ കാർവിങ്ങില്‍ ഏഷ്യൻ റെക്കോർഡിട്ട മലയാളി യുവതി

കോവിഡ് കാലത്ത് ഒരു നേരമ്പോക്ക് എന്ന നിലയിലാണ് തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൊഴിയൂർ സ്വദേശി ശീതൾ പെൻസിൽ കാർവിംഗ് ചെയ്തു തുടങ്ങിയത്. പതിയെ കളി കാര്യമായി തുടങ്ങിയപ്പോൾ പെൻസിൽ കാർവിങ് എന്ന കല തന്നെയും പൊഴിയൂര്‍ എന്ന ഗ്രാമത്തെയും ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്തുമെന്ന് ശീതള്‍ വിചാരിച്ചിരുന്നില്ല.

Signature-ad

പെൻസിൽ കാർവിങ്ങില്‍ ഏഷ്യന്‍ റെക്കോർഡ് ഇപ്പോൾ ശീതളിന്റെ പേരിലാണ്. ഏഴര മണിക്കൂർ കൊണ്ട് 30 ഇന്ത്യൻ ഉത്സവങ്ങളുടെ പേര് പെൻസിൽ മുനയിര്‍ തീർത്താണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ശീതള്‍ ആദ്യം ഇടം പിടിച്ചത്. എന്നാൽ ശീതളിന്റെ ജൈത്രയാത്ര അവിടെയും അവസാനിച്ചിരുന്നില്ല.

സ്വന്തം പേരിലുള്ള റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുകയായിരുന്നു ശീതളിന്റെ അടുത്ത ലക്ഷ്യം. ഇതിനായി ഇന്ത്യന്‍ റെക്കോര്‍ഡിനേക്കാളും 25% അധികം പെന്‍സില്‍ കാര്‍വിങ്ങ് ചെയ്താണ് ഏഷ്യന്‍ റെക്കോര്‍ഡ് എന്ന അപൂര്‍വ്വ നേട്ടം ശീതള്‍ കരസ്ഥമാക്കിയത്.

ഏഷ്യന്‍ റെക്കോര്‍ഡിന് വേണ്ടി 38 പെന്‍സിലുകളാണ് ശീതള്‍ കാര്‍വ് ചെയ്തത്. മാതാപിതാക്കളായ ശബരിയര്‍ മേരി എന്നിവരുടെ പിന്തുണയും ഭര്‍ത്താവ് ഫെബിന്റെ പ്രോത്സാഹനവുമാണ് തനിക്ക് ഈ നേട്ടം നേടി തന്നതെന്ന് ശീതള്‍ പറയുന്നു.

Back to top button
error: