ശബരിമല വിഷയത്തിൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന് താൻ പറഞ്ഞു എന്നത് പ്രചാരണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.ഇത് തന്റെയോ പാർട്ടിയുടെയോ നിലപാടല്ല.വിധി വന്നതിനു ശേഷം പരിഗണിക്കേണ്ട കാര്യം ആണത്.
വിധി നടപ്പാക്കുന്നത് സാമൂഹിക സംഘർഷത്തിന് വഴിയൊരുക്കരുത്. പാർട്ടി വീക്ഷണം ബലം പ്രയോഗിച്ച് നടപ്പാക്കില്ല. തന്റെ പേരിൽ ശബരിമല അനുകൂല പ്രചരണം നടത്തുന്നത് ശരിയല്ലെന്നും എം എ ബേബി പറഞ്ഞു.
ശബരിമല യുവതി പ്രവേശനം ആവശ്യപ്പെട്ടത് ബി ജെ പിക്കാരായ വനിതകൾ ആണ്. യുവതി പ്രവേശനത്തിന് അനുകൂലമായ വിധി ബിജെപി മുഖപ ത്രം ആഘോഷിക്കുകയായിരുന്നു. ശബരിമല വിഷയത്തിൽ പുതിയ നിയമ നിർമ്മാണം എന്ന യു ഡി എഫ് വാഗ്ദാനം പൊള്ളയാണെന്നും എം എ ബേബി വ്യക്തമാക്കി.