Month: February 2021
-
LIFE
മെഗാസ്റ്റാറിന് വേണ്ടി മെഗാ തിരക്കഥയുമായി മുരളി ഗോപി
മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്താണ് മുരളി ഗോപി. അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരുപിടി നല്ല ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവുമൊടുവിൽ മുരളിഗോപി തിരക്കഥ എഴുതിയത്. ഇപ്പോഴിതാ മുരളി ഗോപി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുതിയ ചിത്രത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. ഈ തവണ മുരളീഗോപി തിരക്കഥയെഴുതുന്നത് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിക്ക് വേണ്ടിയാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് മുരളിഗോപി തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയും മുരളി ഗോപിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിനു വേണ്ടി വിജയ് ബാബുവാണ്. ചിത്രത്തെ പറ്റിയുള്ള മറ്റുവിവരങ്ങളോ സാങ്കേതിക പ്രവർത്തകരുടെ പേരോ വെളിപ്പെടുത്തിയിട്ടില്ല. മുരളി ഗോപിയുടെ തിരക്കഥയിൽ വിജയ്ബാബു നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രത്തെപ്പറ്റിയും മുൻപ് വാർത്തകളുണ്ടായിരുന്നു. പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രമായി എത്തുന്ന തീർപ്പ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ്…
Read More » -
Lead News
റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തെ അപമാനിച്ച മന്ത്രിമാരുടെ നടപടി ക്രൂരത: മുല്ലപ്പള്ളി
സെക്രട്ടേറിയറ്റ് പടിക്കല്‍ പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തി വരുന്ന സമരത്തെ അപമാനിക്കുക വഴി ധനമന്ത്രിയും വ്യവസായ മന്ത്രിയും അഭ്യസ്തവിദ്യരായ യുവാക്കളോട് കാണിച്ചത് കടുത്ത അപരാധവും ക്രൂരതയുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലിലഭിക്കാത്തവരുടെ വേദന മന്ത്രിമാര്‍ക്ക് മനസിലാകില്ല.നിരാശരും ദു:ഖിതരുമായ അവരുടെ പ്രതിഷേധത്തിന് രാഷ്ട്രീയ പരിവേഷം നല്‍കി ചെറുതാക്കി കാണുന്നത് ശരിയല്ല.രണ്ടു യുവാക്കള്‍ ഇന്നലെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ലാഘവ ബുദ്ധിയോടെ കാണാന്‍ സാധിക്കില്ല.അത് നിര്‍ഭാഗ്യകരമാണ്. സിപിഎം നേതാക്കളുടെ മക്കള്‍ മുതലാളിത്ത രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നത് കൊണ്ട് ഇവിടത്തെ നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടേയും അഭ്യസ്തവിദ്യരായ യുവാക്കളുടേയും വിഷമം തിരിച്ചറിയാന്‍ സാധിക്കാത്തത്.റാങ്ക് ഹോള്‍ഡേസിന്റെ പ്രതിഷേധത്തെ അവഹേളിച്ച ധനമന്ത്രിയുടെ നടപടി ക്രൂരമാണ്.ഒരിക്കലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അത്തരമൊരു പ്രസ്താവന ഉണ്ടാകാന്‍ പാടില്ലായിരുന്നു.ബന്ധുനിയമനത്തിന്റെ പേരില്‍ രാജിവെച്ച മന്ത്രി ജയരാജന് ഫ്യൂഡല്‍ തമ്പുരാക്കന്‍മാരുടെ ജീവിതശൈലി ആയതുകൊണ്ടാണ് ഈ സമരത്തെ അധിക്ഷേപിക്കാന്‍ മനസ്സുവന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read More » -
Lead News
പുതിയ തൊഴില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍
പുതിയ തൊഴില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍. സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളെ ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യിപ്പിക്കുക എന്നതാണ് തൊഴില്‍ കോഡ്. ഇതിനായി ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്ന പിരിധിയില്‍ മൂന്ന് രീതികളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ദിവസം 12 മണിക്കൂറോടെ ആഴ്ചയില്‍ 4 ദിവസം ജോലി, 10 മണിക്കൂറോളം വച്ച് ആഴ്ചയില്‍ 5 ദിവസം ജോലി, 8 മണിക്കൂര്‍ വീതം ആഴ്ചയില്‍ 6 ദിവസം ജോലി. ഇവയിലൊന്ന് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു. ആഴ്ചയില്‍ നാല് ദിവസം തൊഴിലെന്ന വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്ന് ദിവസം അവധി നല്‍കേണ്ടി വരും. അഞ്ച് ദിവസം വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് അടുത്ത ആഴ്ചയിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് ദിവസത്തെ അവധി നല്‍കേണ്ടി വരും. അതേസമയം, ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു. അതേസമയം, വേതന കോഡ്, വ്യാവസായിക ബന്ധങ്ങള്‍, തൊഴില്‍ സുരക്ഷ, ആരോഗ്യം-ജോലി സാഹചര്യങ്ങള്‍ (ഒഎസ്എച്ച്)-സാമൂഹിക സുരക്ഷ…
Read More » -
Lead News
സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് ആര്‍ടിപിസിആറിന്റെ നിരക്ക് വര്‍ധിപ്പിച്ചു. 1500 രൂപയില്‍ നിന്ന് 1700 രൂപയായാണ് വര്‍ധിപ്പിച്ചത്. കോടതി നിര്‍ദേശമനുസരിച്ചാണ് പുതുക്കി നിശ്ചയിച്ചത്. നേരത്തെ സ്വകാര്യലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 4500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് നാല് തവണയായി വെട്ടിക്കുറച്ച് 1500 ആക്കുകയായിരുന്നു. എന്നാല്‍ ഈ തുക പ്രായോഗികമല്ലെന്ന് കാണിച്ച് സ്വകാര്യലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ലാബ് ഉടമകളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തിന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തുടര്‍ന്നാണ് ടെസ്റ്റിന് 200 രൂപ കൂട്ടിയത്. അതേസമയം, ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയായി തുടരും മറ്റ് പരിശോധന നിരക്കുകളില്‍ മാറ്റമില്ല.
Read More » -
Lead News
ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഋഷി കപൂറിന്റെയും രണ്‍ദീര്‍ കപൂറിന്റെയും സഹോദരനായ ഇദ്ദേഹം സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും തിളങ്ങിയിരുന്നു. ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും മകനാണ്. രാം തേരി ഗംഗാ മൈലി, മേരാ സാതി, ഹം തു ചലെ പര്‍ദേസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
Read More » -
Lead News
തൊഴില്‍ത്തട്ടിപ്പ് കേസ്; സരിതയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്
തൊഴില്‍ത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സരിത എസ് നായരുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. പരാതിക്കാരനാണ് ചാറ്റുകള്‍ പുറത്തുവിട്ടത്. പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയതും പണം നിക്ഷേപിച്ചതിന്റെ തെളിവും പരാതിക്കാരന്‍ പുറത്തുവിട്ട ചാറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. അതസമയം. ശബ്ദരേഖ പുറത്തുവന്നതില്‍ സരിത രംഗത്ത് വന്നിരുന്നു. കെ.സി വേണുഗോപാലടക്കമുളള കോണ്‍ഗ്രസ് നേതാക്കളാണെന്ന് സംശയിക്കുന്നതായും സരിത പറഞ്ഞിരുന്നു. ആരോഗ്യ കേരളം പദ്ധതിയില്‍ സരിതയുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി നല്‍കിയെന്നാണ് പരാതിക്കാരനുമായുളള ശബ്ദരേഖയില്‍ സരിത പറയുന്നത്. ജോലി കിട്ടുന്നവരും കുടുംബങ്ങളും പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു. സോളാര്‍ കേസിലെ വിവാദ നായികയായ സരിത. എസ്. നായര്‍ അടുത്തിടെയാണ് തൊഴില്‍ത്തട്ടിപ്പ് കേസിലും പ്രതിയായത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ മുഖ്യപ്രതിയാണ് സരിത. രണ്ട് പേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സരിത സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി ബവ്റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങി വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി…
Read More » -
Lead News
ശശി തരൂര്‍ അടക്കമുളള 7 പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
സമൂഹമാധ്യമത്തിലൂടെ തെറ്റിദ്ധാരണപരായ സന്ദേശം പങ്കുവെച്ചതില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശശി തരൂര്‍ എംപി അടക്കമുളള 7 പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, വിനോദ് കെ. ജോസ് എന്നിവരടക്കമുളളവരുടെ അറസ്റ്റാണ് തടഞ്ഞത്. കേസില്‍ രണ്ട് ആഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതി കേസ് പരിഗണിക്കുന്നത് വരെ പ്രതികള്‍ക്ക്െതിരെ നടപടി സ്വീകരിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. അതേസമയം, പ്രതികള്‍ക്ക് സാവകാശം നല്‍കരുതെന്നും കേസില്‍ നാളെ വാദം കേള്‍ക്കണമെന്നും സേളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മധ്യഡല്‍ഹിയില്‍ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ്െചയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
Read More » -
Lead News
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സണ്ണി ലിയോണ്‍
പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍. കരണ്‍ജീത് കൗര്‍ എന്ന പേരില്‍ മുംബൈ അന്ധേരിയിലെ വിലാസത്തിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മാത്രമല്ല ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, മൂന്നാംപ്രതി സുനില്‍ രജാനി എന്നിവരും മുന്‍കൂര്‍ ജാമ്യേപേക്ഷ നല്‍കി. ഷിയാസ് പെരുമ്പാവൂരിന്റെ പരാതിയിലായിരുന്നു നടി സണ്ണി ലിയോണിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പണം വാങ്ങിയ ശേഷം സണ്ണി ലിയോണ്‍ പരിപാടിയില്‍ നിന്ന് പിന്മാറി എന്നായിരുന്നു ഷിയാസിന്റെ പരാതി. എന്നാല്‍ താന്‍ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നുമായിരുന്നു സണ്ണിലിയോണ്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കിയത്. പരിപാടി നടത്തുവാന്‍ സണ്ണിലിയോണ്‍ അഞ്ചുതവണ ഷിയാസിന് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അഞ്ചു തവണയും പരിപാടി കോഡിനേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് താരം മൊഴിനല്‍കി. 2019 ലെ വാലന്റ്റൈന്‍സ് ഡേയില്‍…
Read More » -
Lead News
പിണറായി സർക്കാർ സുഗതകുമാരി ടീച്ചറുടെ ആത്മാവിനെ ചതിച്ചു: കെ.സുരേന്ദ്രൻ
ആറന്മുള: സുഗതകുമാരി ടീച്ചറുടെ വാഴുവേലിൽ തറവാട്ടിലെ കാവ് നശിപ്പിച്ചതിലൂടെ ടീച്ചറുടെ ആത്മാവിനോടാണ് പിണറായി സർക്കാർ കൊടും ചതി ചെയ്തെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ടീച്ചറുണ്ടായിരുന്നെങ്കിൽ ഈ സമരം ഉദ്ഘാടനം ചെയ്യുക അവരായിരുന്നുവെന്നും വാഴുവേലിൽ തറവാട് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. നാടിന്റെ പൈതൃകസ്വത്തിന് നേരെ അതിക്രമം ഉണ്ടായിട്ടും ആറന്മുള എം.എൽ.എ എന്താണ് ഒരു അക്ഷരം പോലും മിണ്ടാത്തത്? എം.എൽ.എയുടെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാറിന്റെയും കണ്ണിന്റെ മുമ്പിലല്ലെ ഇത്രയും പാതകം നടന്നത്. വീണാ ജോർജിന്റെ മൗനം നാടിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത് ഒരു മരം മുറിച്ച പ്രശ്നമല്ല. മറിച്ച് ജനങ്ങളുടെ വൈകാരിക പ്രശ്നമാണിത്. വനം നശീകരണത്തിനെതിരെ മരം മുറിച്ചാൽ മഴ പെയ്യില്ലെന്ന് പണ്ട് സുഗതകുമാരി ടീച്ചർ പറഞ്ഞപ്പോൾ കടലിലെങ്ങനെയാണ് മഴ പെയ്യുന്നതെന്ന് ചോദിച്ച എം.എൽ.എമാരുള്ള നാടാണിത്. ആറന്മുളയുടെ പൈതൃകം നശിപ്പിക്കാൻ ശ്രമിച്ച കെ.ജി.എഫിനെ ഓടിക്കാൻ കഴിവുണ്ടെങ്കിൽ കാവ് വെട്ടിതെളിക്കാൻ വരുന്നവരെ ഓടിക്കാനും ബി.ജെ.പിക്ക് കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.…
Read More »