Month: February 2021
-
Lead News
പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം: രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ഒരു കാലത്തുമില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍ നടക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്ന സര്‍ക്കാരാണിത്. ഡല്‍ഹിയിലെ കേരള ഹൗസില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തി എന്നൊരു വ്യാജവാര്‍ത്ത കഴിഞ്ഞ ദിവസം വരികയുണ്ടായി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്റെ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിട്ടവയല്ല. റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡ്‌നര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍ ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. കേരളത്തില്‍ നിന്ന് ഇതിനായി ജീവനക്കാരെ എത്തിക്കാനാവില്ല. ലോക്കല്‍ റിക്രൂട്ട്‌മെന്റ് ആയതിനാല്‍ ഹിന്ദിക്കാരുമുണ്ട്. കേരളം രൂപപ്പെട്ടതു മുതല്‍ ലോക്കല്‍ റിക്രൂട്ട്മെന്റാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ കേരള ഹൗസില്‍ നടന്നിട്ടുള്ളത്. അതും ഇപ്പോഴത്തെ കൂട്ട സ്ഥരിപ്പെടുത്തലും പിന്‍വാതില്‍ നിയമനങ്ങളും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല. 2016 ലെ ഇടതുമുന്നണി പ്രകടനപത്രികിയില്‍…
Read More » -
Lead News
കളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ മൂവര്‍ സംഘം മര്‍ദ്ദിച്ചു
കളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ മൂവര്‍ സംഘം തല്ലിച്ചതച്ചു. വിടാക്കുഴയിലുളള വിദ്യാര്‍ത്ഥിയെയാണ് കളമശേരിയിലെ സ്‌കൂള്‍ പരിസരത്തുളള മൂവര്‍ സംഘം ആക്രമിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ മൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം. അന്ന് തന്നെ വിദ്യാര്‍ത്ഥി കളമശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും തന്നെ ഉണ്ടായില്ല. ഇപ്പോള്‍ വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സ്‌കൂളില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ പിടിച്ചുതളളുന്നത് കണ്ട് എത്തിയ മൂവര്‍ സംഘം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു.
Read More » -
Lead News
കോന്നി മെഡിക്കല്‍ കോളേജ് വൈകിച്ചത് മൂന്നരവര്‍ഷം: ഉമ്മന്‍ചാണ്ടി
മൂന്നരവര്‍ഷം വൈകിച്ചശേഷമാണ് കോന്നി മെഡിക്കല്‍ കോളജ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ 70 ശതമാനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം 5 വര്‍ഷം കിട്ടിയിട്ടും രാഷ്ട്രീയകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം ചെയ്തത്. 300 കിടക്കകളുണ്ടെങ്കിലും 100 കിടക്കകള്‍ വച്ചാണ് ഉദ്ഘാടനം നടത്തിയത്. പ്രധാനപ്പെട്ട ചികിത്സാ ഉപകരണങ്ങള്‍ ഇനിയും സ്ഥാപിക്കാനുണ്ട്. പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ ഭാഗത്തുമുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും കോന്നി മെഡിക്കല്‍ കോളജ് ഏറെ പ്രയോജനം ചെയ്യും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ പലപ്പോഴും കോട്ടയം മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. അവിടെ എത്താനുള്ള ദൂരവും സമയനഷ്ടവും കാരണം തീര്‍ത്ഥാടകര്‍ക്ക് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളജ് യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ മൂന്ന് ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അവിടെ പഠിക്കുമായിരുന്നു. അടൂര്‍ പ്രകാശ് എംഎല്‍എ മുന്‍കയ്യെടുത്താണ് യുഡിഎഫ് സര്‍ക്കാര്‍ കോന്നി മെഡിക്കല്‍ കോളജിന് തുടക്കമിട്ടത്. 2011ലെ ബജറ്റില്‍ 25 കോടി രൂപ…
Read More » -
Lead News
ആറുവയസുകാരിയെ കെട്ടിയിട്ട് മുളകരച്ചുതേച്ച മാതാപിതാക്കള്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ആറുവയസുകാരിയായ മകളെ കെട്ടിയിട്ട് മുളകരച്ചുതേച്ച കേസില്‍ പ്രതികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പറമ്പ അംഗണ്‍വാടിക്ക് സമീപം താമസിക്കുന്ന തമ്പി(61), ഭാര്യ ഉഷ(38) എന്നിവരെയാണ് ചിറ്റാരിക്കാല്‍ എസ്.ഐ കെ പ്രശാന്ത് അറസ്റ്റ് ചെയ്തത്. തമ്പിയെയും ഉഷയെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. 2021 ജനുവരി 20ന് പറമ്പയിലെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം. തമ്പിയും ഉഷയും ചേര്‍ന്ന് കുട്ടിയെ കെട്ടിയടുകയും നാക്കില്‍ മുളകരച്ച് തേക്കുകയുമായിരുന്നു. പിന്നീട് കുട്ടി ഇവിടെ നിന്നും ഓടി അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ചൈല്‍ഡ് ലൈനും സ്ഥലത്തെത്തുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുക്കുകയാണുണ്ടായത്. കുട്ടിയെ സര്‍ക്കാരിന്റെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയെ കഴിഞ്ഞ ദിവസം ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് വീണ്ടും മൊഴിയെടുത്ത ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ സംരക്ഷണച്ചുമതലയില്‍ നിന്ന് ഒഴിയുന്നതിന് വേണ്ടിയാണ് ദമ്പതികള്‍ ക്രൂരത കാണിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍…
Read More » -
LIFE
”കരുവ് ”; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
മലയാളത്തിൽ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന “കരുവ് “ന്റെ പൂജയും സ്വിച്ചോൺ കർമ്മവും പാലക്കാട് കാവശ്ശേരിയിൽ ആരംഭിച്ചു. പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലർ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം ശ്രീഷ്മ ആർ മേനോനാണ് നിർവഹിക്കുന്നത്. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്റെ ബാനറിൽ സുധീർ ഇബ്രാഹിമാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ്, നിർമ്മാതാവ് നൗഷാദ് ആലത്തൂർ തുടങ്ങിയവർ വിശിഷ്ഠാതിഥികളായിരുന്നു. ആദ്യമായി ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായികയാവുന്നു എന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരൻ, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം-…
Read More » -
Lead News
സഭാതര്‍ക്ക പരിഹാരത്തിന് നിയമം: ഇടതു സര്‍ക്കാരിനെ പിന്തുണച്ച് ഓര്‍ത്തഡോക്‌സ് റിഫര്‍മേഷന്‍ മൂവ്‌മെന്റ്
ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ സ്വാഗതം ചെയ്തും പിന്തുണ പ്രഖ്യാപിച്ചും ഓര്‍ത്തഡോക്‌സ് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ്. നിയമത്തിന്റെ കരടു ബില്‍ സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയ കരടു ബില്ലില്‍, പള്ളികള്‍ സംബന്ധിച്ച് ഇരു സഭകളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ഭൂരിപക്ഷം നോക്കി ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. ഭൂരിപക്ഷ ഹിതമറിയാന്‍ റഫറണ്ടം നടത്തണം. മാതൃസഭയിലെ സഹോദരങ്ങളുമായുള്ള അധികാരത്തര്‍ക്കത്തിലും പള്ളികള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തെരുവുയുദ്ധത്തിലും ഭൂരിപക്ഷം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കും താത്പര്യമില്ലാതിരിക്കുമ്പോഴും, സഭാനേതൃത്വം അനുനയങ്ങള്‍ക്കു തയ്യാറാകാത്തതിനു പിന്നില്‍ നിക്ഷിപ്ത ലക്ഷ്യങ്ങളാണെന്നാണ് ആക്ഷേപം. പള്ളികള്‍ പിടിച്ചെടുക്കുന്നതിന്റെയും കേസ് നടത്തിപ്പിന്റെയും മറവില്‍ ശതകോടികളുടെ ഇടപാടുകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. തര്‍ക്കപരിഹാരത്തിന് മുന്‍കൈയെടുക്കാത്തതിനു പിന്നില്‍ സഭാനേതൃത്വത്തെ കളിപ്പാവയാക്കി കുന്ദംകുളവും കോട്ടയവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ് മാഫിയാ സംഘമാണെന്ന് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് പ്രസ്താവനയില്‍ ആരോപിച്ചു. ഇവര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സ് എന്‍ഫോഴ്‌സ്മെന്റ്…
Read More » -
LIFE
പ്രണയ സമാഹാരമായി നാലു പ്രഗൽഭ സംവിധായകർ ഒന്നിച്ച ‘കുട്ടി സ്റ്റോറി ‘ എത്തുന്നു
നാല് വൈകാരികമായ പ്രണയങ്ങൾ എന്ന ടാഗ് ലൈനുമായാണ് ‘കുട്ടി സ്റ്റോറി ‘ എന്ന ആന്തോളജി സിനിമ എത്തുന്നത്. ആരാധകർ ഏറെ ആകാംഷയോടെ യാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നീ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്നു എന്നത് ഈ ചിത്രത്തിൻ്റെ സവിശേഷതയാണ് . ഫെബ്രുവരി 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക . നാലു പ്രണയ കഥകളുടെ സമാഹാരമായ ( ആന്തോളജി) കുട്ടി സ്റ്റോറി യുടെ പാശ്ചാത്തലം വ്യത്യസ്ത പ്രായക്കാരുടെ പ്രണയ ബന്ധങ്ങളാണ്. ഗൗതം വാസുദേവ മേനോൻ, വിജയ് സേതുപതി, അമല പോള്‍, മേഘ ആകാശ്, അദിതി ബാലൻ, ആര്യ, സാക്ഷി അഗര്‍വാള്‍, റോബോ ശങ്കര്‍, വരുൺ, സംഗീത , പ്രഭാകര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമകളിൽ അണിനിരക്കുന്നത്. രസകരമായ ട്രെയിലർ ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പുതിയ സ്റ്റില്ലുകളും അണിയറക്കാർ പുറത്തു വിട്ടു. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഐശ്വരി കെ ഗണേഷ് ആണ് ചിത്രം നിർമ്മച്ചിരിക്കുന്നത്. സിൽവർ…
Read More » -
LIFE
ബ്ലാക്ക് കോഫി” ഫെബ്രുവരി 19-ന്
ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച ” സോള്‍ട്ട് ആന്റ് പെപ്പര്‍ ” എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ബ്ലാക്ക് കോഫി ” ഫെബ്രുവരി 19-ന് തിയ്യേറ്ററിലെത്തുന്നു. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്,കാളിദാസനായി പ്രേക്ഷകരുടെ കെെയ്യടി നേടിയ ലാല്‍,മായയായി തിളങ്ങിയ ശ്വേത മേനോന്‍ തുടങ്ങിയവര്‍ ബ്ലാക്ക് കോഫി യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം,സണ്ണി വെയ്ന്‍,സിനി സെെനുദ്ദീന്‍,മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്‍ എന്നിവരും അഭിനയിക്കുന്നു സുധീര്‍ കരമന,ഇടവേള ബാബു,സുബീഷ് സുധി,സ്ഫടികം ജോര്‍ജ്ജ്,സാജൂ കൊടിയന്‍,കോട്ടയം പ്രദീപ്,സാലു കൂറ്റനാട്,ഒവിയ,ലെന,രചന നാരായണൻ കുട്ടി, ഓർമ ബോസ്,പൊന്നമ്മ ബാബു,തെസ്നിഖാന്‍,അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാൽ സംഗീതം പകരുന്നു.ഗായകര്‍-ജാസി ഗിഫ്റ്റ്,മഞ്ജരി, എഡിറ്റർ-സന്ദീപ് നന്ദകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തറ, കല-രാജീവ് കോവിലകം,ജോസഫ്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള…
Read More » -
NEWS
5 ദിവസം കൊണ്ട് കോവിഡ് ഭേദമാകുന്നു; അത്ഭുത ഇന്‍ഹെയ്‌ലര്‍
ലോകത്തെ ഭീതിയിലാക്കി പടര്‍ന്നുപിടിക്കുന്ന കോവിഡിനെ തുരത്താന്‍ ഇതാ ഇസ്രായേലിന്‍ ഒരു അത്ഭുത ഇന്‍ഹെയ്ലര്‍. ഇസ്രായേലിലെ നദീര്‍ അബര്‍ എന്ന പ്രൊഫസറാണ് അഞ്ചു ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കുന്ന അത്ഭുത ഇന്‍ഹെയ്ലര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. എക്‌സോ സി ഡി 24 എന്ന മരുന്നാണ് ഇന്‍ഹെയ്‌ലര്‍ രൂപത്തില്‍ രോഗികള്‍ക്ക് നല്‍കുന്നത്. ചില രോഗികളില്‍ രോഗപ്രതിരോധശേഷി അമിതമായ പ്രവര്‍ത്തനത്തിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ സൈറ്റോകൈന്‍ എന്നറിയപ്പെടുന്ന ചെറിയ പ്രോട്ടീനുകളാണ് പുറത്തേക്ക് പോകുന്നത്. അമിതമായ അളവിലുണ്ടാകുന്ന സൈറ്റോകൈനിന്റെ ഉല്‍പാദനം രോഗികളില്‍ കോശ ചലനത്തിനും അണുബാധയ്ക്കും കാരണമാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുണ്ടാകുന്ന സൈറ്റോകൈനിനെ ചെറുക്കാന്‍ എക്‌സ് സിഡി 24ന് കഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 96 ശതമാനത്തോളം ഇന്‍ഹെയ്‌ലര്‍ ഫലപ്രാപ്തി കണ്ടുതുടങ്ങി. ടെല്‍ അവീവിലെ മെഡിക്കല്‍ സെന്‍ട്രല്‍ ചികിത്സയില്‍ കഴിയുന്ന 30 രോഗികളില്‍ 29 പേരും ഈ മരത്തിന്റെ ഉപയോഗത്തോടെ അതിവേഗം രോഗമുക്തി നേടിയതാണ് വിവരം. മരുന്നിന്റെ കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ആശുപത്രി അധികൃതര്‍ ഇസ്രയേല്‍…
Read More » -
Lead News
ശതകോടീശ്വരന്റെ തൊഴില്‍നിയമലംഘനത്തിനെതിരെ തൊഴിലാളികള്‍ തെരുവില്‍
കോവിഡ് കാലത്ത് ഇന്ത്യക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സൗദി കമ്പനിയുടെ വാര്‍ത്ത നേരത്ത ഏറെ ചര്‍ച്ചയായിരുന്നു. സൗദി അറേബ്യയിലെ അല്‍-ഖോബാര്‍ കേന്ദ്രമായുളള നാസ്സര്‍ എസ് അല്‍ ഹജ്ജി കോര്‍പറേഷനില്‍ ജോലി ചെയ്തവരെയാണ് കോവിഡ് മറവില്‍ ആനുകൂല്യം പോലും നല്‍കാതെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നില്‍ പ്രവാസി വ്യവസായി രവിപിളളയാണെന്നാണ് തൊഴില്‍ നഷ്ടപ്പെട്ടവരുടെ ആരോപണം. പ്രവാസി ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഡയറക്ടര്‍ പദവിയിലിരുന്നുകൊണ്ട് പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്യുകയും കൊളളയടിക്കുകയുമാണ് രവി പിളളയെന്നാണ് ഇവരുടെ പരാതി. ഇന്ന് ഇതാ ഈ തൊഴില്‍ നഷ്ടപ്പെട്ടവര്‍ തങ്ങളുടെ സങ്കടം സര്‍ക്കാരിനെ അറിയിക്കാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. എന്നാല്‍ അവിടെയും അവര്‍ക്ക് പരാജയമായിരുന്നു. തിരുവനന്തപുരത്തേക്ക് പ്രതിഷേധസമരത്തിന് പങ്കെടുക്കാന്‍ വന്ന അവരുടെ ബസ്സ് കൊല്ലത്ത് വെച്ചേ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി എടുക്കുന്ന സമീപനമാണ് ഇപ്പോള്‍ ഇവിടെയും പ്രതിഫലിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. വര്‍ഷങ്ങളായി ജോലി…
Read More »