Month: February 2021

  • Lead News

    മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

    ആരോഗ്യമന്ത്രിയുമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിൽ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. 2016 മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ചര്‍ച്ചയില്‍ 2017 ജൂലൈ മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ ധനവകുപ്പിനോട് ശിപാര്‍ശ ചെയ്യാമെന്ന് മന്ത്രി സമ്മതിച്ചു. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കുമെന്നാണ് ചര്‍ച്ചയിലെ ധാരണ.

    Read More »
  • Lead News

    ഇടുക്കി ഉടുമ്പന്‍ ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്ഥലം അനുവദിച്ചു

    തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ പുതുതായി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് സ്ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 20.82 ഏക്കര്‍ സ്ഥലമാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജിനായി അനുവദിക്കുന്നത്. ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയുടെ നിര്‍മ്മാണമാണ് ആദ്യമായി ആരംഭിക്കുന്നത്. ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതോടെ ഇടുക്കിയിലേയും സമീപ ജില്ലകളിലേയും ജനങ്ങള്‍ക്ക് ഏറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് തിരുവനന്തപുരം, തൃപ്പുണ്ണിത്തുറ, കണ്ണൂര്‍ എന്നീ 3 സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളാണ് നിലവിലുള്ളത്. നാലാമത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ആയുര്‍വേദ കോളേജാണ് ഇടുക്കി നെടുങ്കണ്ടത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മലയോര മേഖലയുടെ വികസനം കൂടി മുഖവിലയ്‌ക്കെടുത്താണ് ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ഈ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ…

    Read More »
  • പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍

    പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ 1 മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.  ശമ്പള പരിഷ്‌കരണവും ഇതേ തീയതി മുതലാണ് നടപ്പാക്കുന്നത്. പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ 1 മുതല്‍ നല്‍കിത്തുടങ്ങും. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും. നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും പത്തു വര്‍ഷത്തെ യോഗ്യതാ സേവനകാലത്തിനു ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയായും ഉയര്‍ത്തും. ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്‍ഷന്‍ 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന കുടുംബ പെന്‍ഷന്‍ (സാധരണ നിരക്ക്) 50,040 രൂപയായും വര്‍ധിപ്പിക്കും. പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായി വര്‍ധിപ്പിക്കും. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെ ഈ അലവന്‍സ് തുടരും. *പി.എസ്.സിക്ക് കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍…

    Read More »
  • Lead News

    തനിക്ക് ജോലി കിട്ടേണ്ട സമയം ഇത്തരത്തിൽ പ്രതീക്ഷിക്കുന്നതിലെ യുക്തിയെന്താണ്? ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നത് അനുസരിച്ചു മാത്രമല്ലേ, പി എസ് സിയ്ക്കു നിയമന ഉത്തരവു നൽകാൻ കഴിയൂ-ഡോ. തോമസ് ഐസക്

    പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ ലയ രാജേഷിനെപ്പോലെ സങ്കടവും നിരാശയും ഉണ്ടാവുന്ന അനേകം പേരുണ്ടാകും. അത് പ്രകടിപ്പിക്കാനും തൊഴിൽ ലഭിക്കുന്നതിനുവേണ്ടി സമരം ചെയ്യാനും സമ്മർദ്ദം ചെലുത്താനും അവർക്ക് എല്ലാ അവകാശവുമുണ്ട്. അതേസമയം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് സർക്കാർ ജോലിയിലൂടെ മാത്രം പരിഹാരം കാണാൻ കഴിയില്ല എന്നതും യാഥാർത്ഥ്യമാണ്. അതിന് വിപുലമായ മറ്റൊരു പരിപാടി ഉണ്ടാവണം. അത്തരമൊരു കൃത്യമായ ഒരു പദ്ധതി ഇത്തവണത്തെ ബജറ്റിലൂടെ മുന്നോട്ടു വെച്ചിട്ടുണ്ട്. പത്രത്തിലൊക്കെ ഒന്നാംപേജിൽ പരാമർശിക്കപ്പെട്ടതുകൊണ്ട് ലയ രാജേഷിനെക്കുറിച്ചുള്ള റിപ്പോർട്ട് ശ്രദ്ധിച്ചുതന്നെ വായിച്ചു. തൃശൂർ ജില്ലയിലെ 2018ലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ 583-ാം പേരുകാരിയാണ് ഈ കുട്ടി. അവർക്ക് ഇതുവരെ നിയമനം ലഭിച്ചില്ല. “ഈ ജോലി കിട്ടിയില്ലെങ്കിൽ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി പരീക്ഷ എഴുതില്ല” എന്ന് അവർ പറഞ്ഞതായാണ് റിപ്പോർട്ടിൽ കണ്ട ഒരു വാചകം. വിനയത്തോടെ ചൂണ്ടിക്കാണിക്കട്ടെ. ഇതൊരു ദുർവാശിയാണ്. ഓർക്കുക. റാങ്ക് ലിസ്റ്റിലെ സ്ഥാനം 583 ആണ്. അന്വേഷിച്ചപ്പോൾ…

    Read More »
  • Lead News

    ടൈറ്റാനിയത്തിലെ എണ്ണച്ചോർച്ച: സ്ഥിതി നിയന്ത്രണവിധേയം, ആശങ്ക വേണ്ടെന്നു കളക്ടർ

    തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് പൈപ്പ് തകർന്നു ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയ സംഭവത്തിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ലെന്നും, മുൻകരുതലിന്റെ ഭാഗമായി രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരവും, ഇവിടങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു കടലിൽ പോകുന്നതും നിരോധിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എണ്ണച്ചോർച്ചയുണ്ടായ മേഖലകൾ സന്ദർശിച്ചു. ഇന്നലെ (ഫെബ്രുവരി 10) പുലർച്ചെയാണു ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് തകർന്ന് ഫർണസ് ഓയിൽ ഓടവഴി കടലിലേക്ക് ഒഴുകിയത്. വാതകച്ചോർച്ചയുടെ ഉത്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാൻ കഴിഞ്ഞതിനാൽ വളരെ വലിയ തോതിൽ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാൻ കഴിഞ്ഞതായി കളക്ടർ പറഞ്ഞു. എണ്ണ ചോർച്ചയുടെ വ്യാപ്തിയും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. കടലിലേക്ക് എണ്ണ എത്രത്തോളം പരന്നൊഴുകിയിട്ടുണ്ടെന്നു കോസ്റ്റ് ഗാർഡും ഓരോ മണിക്കൂറിലും പരിശോധന നടത്തുന്നുണ്ട്. വേലിയേറ്റ…

    Read More »
  • Lead News

    സംസ്ഥാനത്ത്‌ ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19

    തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന…

    Read More »
  • LIFE

    ദൃശ്യം 2 ലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തി

    മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ചിത്രം ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് മുന്‍പ് സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞിരുന്നതെങ്കിലും പുറത്ത് വരുന്ന ട്രെയിലറില്‍ നിന്നും ടീസറില്‍ നിന്നും ചിത്രം മറ്റൊരു ത്രില്ലറാണെന്ന സൂചനകളും പ്രേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവര്‍ക്ക് പുറമേ മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഫെബ്രുവരി 19 ന് ആമസോണ്‍ റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു ദൃശ്യം. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു കൊലപാതകം മറച്ചു വെക്കേണ്ടി വരുന്ന ജോര്‍ജ്ജുകുട്ടി എന്ന സാധാരണക്കാരന്റെയും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെയും കഥയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ് പ്രേക്ഷകരോട് സംവദിച്ചത്. ചിത്രം അവസാനിക്കുമ്പോള്‍…

    Read More »
  • Lead News

    കുട്ടികളെ പങ്കെടുപ്പിക്കുന്ന വിഷ്വൽ പരിപാടികൾ ബാലവേല നിയമം പാലിക്കണമെന്ന് കമ്മീഷൻ

    കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഓഡിയോ വിഷ്വൽ പരിപാടികളും പ്രദർശനങ്ങളും ഷോകളും ബാലവേല നിരോധന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ നടത്താവൂ എന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. ഒരു സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ഷോയുമായി ബന്ധപ്പെട്ട പരാതി തീർക്കുകയായിരുന്നു കമ്മീഷൻ അംഗങ്ങളായ ഫാദർ ഫിലിപ്പ് പരക്കാട്ട്, കെ.നസീർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്. കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന സമാനമായ എല്ലാ ഓഡിയോ-വീഡിയോ ഷോകൾക്കും ഉത്തരവ് ബാധകമാണ്. ബാലവേല നിയമം അനുസരിച്ച് ഇത്തരം പരിപാടികൾക്ക് ജില്ലാ മജിസ്ട്രേറ്റിന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങിയിരിക്കണം. എത്ര കുട്ടികൾ പങ്കെടുക്കുന്നുവെന്ന വിവരവും രക്ഷിതാക്കളുടെ സമ്മതപത്രവും ജില്ലാ മജിസ്ട്രേറ്റിനു സമർപ്പിച്ചിരിക്കണം. കലാകാരന്മാരായ കുട്ടികളെ ദിവസം അഞ്ച് മണിക്കൂറോ തുടർച്ചയായി മൂന്നു മണിക്കൂറിലധികമോ ഷോയിൽ പങ്കെടുപ്പിച്ചു കൂടാ. കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരിക്കണം. കുട്ടികളുടെ ശാരീരിക-മാനസിക ഉല്ലാസത്തിനുള്ള സാഹചര്യങ്ങളും പോഷകാഹാരങ്ങളും കുട്ടികൾക്ക് നൽകിയിരിക്കണം. സുരക്ഷിതവും ശുചിത്വമുള്ള താമസസൗകര്യം ലഭ്യമാക്കണം. ബാലാവകാശ…

    Read More »
  • LIFE

    ഡസേ്തയെവ്സ്ക്കിയുടെ “ക്രെെം ആന്‍ഡ് പണിഷ്മെന്റ് “ചലച്ചിത്രമാകുന്നു

    പ്രശസ്ത ലോക സാഹിത്യക്കാരന്‍ ഡസേ്തയെവ്സ്ക്കിയുടെ ഇരുന്നൂറാം ജന്മ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡസേ്തയെവ്സ്ക്കിയുടെ പ്രസിദ്ധ നോവല്‍ “ക്രെെം ആന്‍ഡ് പണിഷ്മെന്റ് ” മലയാളത്തില്‍ ചലച്ചിത്രമാകുന്നു. റഷ്യന്‍ സര്‍ക്കാരും ഡസേ്തയെവ്സ്ക്കി ഫൗണ്ടേഷനും ലോകമെങ്ങുളുള്ള ഡസേ്തെവ്സ്ക്കി ആരാധകരും ഈ ജന്മവാര്‍ഷികം കൊണ്ടാടുന്ന വേളയിലാണ് ബല്‍റാം മട്ടന്നൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രത്തിന്ന് തുടക്കം കുറിക്കുന്നത്. ഒരു ഷെക്സ്പിയര്‍ കൃതി ഇന്ത്യയില്‍ ആദ്യമായി ചലച്ചിതമാക്കിയത് ബല്‍റാം മട്ടനൂരിന്റെ രചനയിലുടെയായിരുന്നു. “ഒഥല്ലോ”യുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ” കളിയാട്ടം “. പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്ന ഈചിത്രം അഷ്ക്കര്‍ ബാബു നിര്‍മ്മിക്കുന്നു.എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍- രഞ്ജിത് ശ്രീധരന്‍,ലെെന്‍ പ്രൊഡ്യൂസര്‍- പ്രശോഭ് പ്രകാശ്. കണ്ണൂര്‍ ബിഷപ്പ് ഡോക്ടര്‍ അലക്സ് വടക്കും തല ഗാനരചന നിര്‍വ്വഹിക്കുന്നു. ജൂണില്‍ ഫോര്‍ട്ടുകൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ ജീവിതം,ഭാഷ,സംസ്ക്കാരം ഒക്കെ പ്രതിപാദിക്കപ്പെടുന്നതാണ്. മോസ്ക്കോയിലെയും സെന്റ് പീറ്റേര്‍സ് ബര്‍ഗിലെയും മലയാളികളായ സുഹൃത്തുക്കളും സഹകരിക്കുന്ന ഈ ചിത്രം ഇന്ത്യയില്‍ നിന്ന് ഡസേ്തെവ്സ്ക്കിക്കുള്ള ആദരവായിരിക്കുമെന്ന് ബല്‍റാം മട്ടന്നൂര്‍ പറഞ്ഞു. താരനിര്‍ണ്ണയം…

    Read More »
  • LIFE

    ജോര്‍ജുകുട്ടിയുടെ കുടുംബം കുടുങ്ങുമോ.? ദൃശ്യം 2 ന്റെ പുതിയ ടീസറെത്തി

    മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിന്റെ പുതിയ ടീസറെത്തി. ഉദ്വേഗവും ആകാംക്ഷയും നിറയ്ക്കുന്നതാണ് ചിത്രത്തിന്റെ പുതിയ ടീസര്‍. ചിത്രം ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് മുന്‍പ് സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞിരുന്നതെങ്കിലും പുറത്ത് വരുന്ന ട്രെയിലറില്‍ നിന്നും ടീസറില്‍ നിന്നും ചിത്രം മറ്റൊരു ത്രില്ലറാണെന്ന സൂചനകളും പ്രേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവര്‍ക്ക് പുറമേ മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഫെബ്രുവരി 19 ന് ആമസോണ്‍ റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു ദൃശ്യം. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു കൊലപാതകം മറച്ചു വെക്കേണ്ടി വരുന്ന ജോര്‍ജ്ജുകുട്ടി എന്ന സാധാരണക്കാരന്റെയും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെയും കഥയാണ്…

    Read More »
Back to top button
error: