5 ദിവസം കൊണ്ട് കോവിഡ് ഭേദമാകുന്നു; അത്ഭുത ഇന്‍ഹെയ്‌ലര്‍

ലോകത്തെ ഭീതിയിലാക്കി പടര്‍ന്നുപിടിക്കുന്ന കോവിഡിനെ തുരത്താന്‍ ഇതാ ഇസ്രായേലിന്‍ ഒരു അത്ഭുത ഇന്‍ഹെയ്ലര്‍. ഇസ്രായേലിലെ നദീര്‍ അബര്‍ എന്ന പ്രൊഫസറാണ് അഞ്ചു ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കുന്ന അത്ഭുത ഇന്‍ഹെയ്ലര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

എക്‌സോ സി ഡി 24 എന്ന മരുന്നാണ് ഇന്‍ഹെയ്‌ലര്‍ രൂപത്തില്‍ രോഗികള്‍ക്ക് നല്‍കുന്നത്. ചില രോഗികളില്‍ രോഗപ്രതിരോധശേഷി അമിതമായ പ്രവര്‍ത്തനത്തിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ സൈറ്റോകൈന്‍ എന്നറിയപ്പെടുന്ന ചെറിയ പ്രോട്ടീനുകളാണ് പുറത്തേക്ക് പോകുന്നത്. അമിതമായ അളവിലുണ്ടാകുന്ന സൈറ്റോകൈനിന്റെ ഉല്‍പാദനം രോഗികളില്‍ കോശ ചലനത്തിനും അണുബാധയ്ക്കും കാരണമാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുണ്ടാകുന്ന സൈറ്റോകൈനിനെ ചെറുക്കാന്‍ എക്‌സ് സിഡി 24ന് കഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

96 ശതമാനത്തോളം ഇന്‍ഹെയ്‌ലര്‍ ഫലപ്രാപ്തി കണ്ടുതുടങ്ങി. ടെല്‍ അവീവിലെ മെഡിക്കല്‍ സെന്‍ട്രല്‍ ചികിത്സയില്‍ കഴിയുന്ന 30 രോഗികളില്‍ 29 പേരും ഈ മരത്തിന്റെ ഉപയോഗത്തോടെ അതിവേഗം രോഗമുക്തി നേടിയതാണ് വിവരം. മരുന്നിന്റെ കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ആശുപത്രി അധികൃതര്‍ ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ കൂടുതല്‍ രോഗികള്‍ക്കു ഇന്‍ഹെയ്‌ലര്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രഫ. നദീര്‍ അബെറും സംഘവും.

Leave a Reply

Your email address will not be published. Required fields are marked *