LIFETRENDING

പ്രണയ സമാഹാരമായി നാലു പ്രഗൽഭ സംവിധായകർ ഒന്നിച്ച ‘കുട്ടി സ്റ്റോറി ‘ എത്തുന്നു

നാല്  വൈകാരികമായ പ്രണയങ്ങൾ എന്ന ടാഗ് ലൈനുമായാണ് ‘കുട്ടി സ്റ്റോറി ‘ എന്ന ആന്തോളജി സിനിമ എത്തുന്നത്. ആരാധകർ ഏറെ ആകാംഷയോടെ യാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി  എന്നീ നാല് പ്രമുഖ സംവിധായകര്‍  ഒരുമിക്കുന്നു എന്നത്  ഈ  ചിത്രത്തിൻ്റെ സവിശേഷതയാണ് .  ഫെബ്രുവരി 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക . നാലു പ്രണയ കഥകളുടെ സമാഹാരമായ ( ആന്തോളജി) കുട്ടി സ്റ്റോറി യുടെ പാശ്ചാത്തലം വ്യത്യസ്ത പ്രായക്കാരുടെ  പ്രണയ ബന്ധങ്ങളാണ്.

 

ഗൗതം വാസുദേവ മേനോൻ, വിജയ് സേതുപതി, അമല പോള്‍, മേഘ ആകാശ്, അദിതി ബാലൻ, ആര്യ, സാക്ഷി അഗര്‍വാള്‍, റോബോ ശങ്കര്‍, വരുൺ, സംഗീത , പ്രഭാകര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമകളിൽ അണിനിരക്കുന്നത്. രസകരമായ ട്രെയിലർ ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പുതിയ സ്റ്റില്ലുകളും

അണിയറക്കാർ പുറത്തു വിട്ടു.  വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഐശ്വരി കെ ഗണേഷ് ആണ് ചിത്രം നിർമ്മച്ചിരിക്കുന്നത്. സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി കുട്ടി സ്റ്റോറി കേരളത്തിൽ റിലീസ് ചെയ്യും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker