താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തികകള്‍ പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പിഎസ്‌സി നിയമനം നടത്തേണ്ട തസ്തികയുണ്ടോ എന്ന് പരിശോധിക്കുമെന്നും റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ നികത്താത്ത ഒഴിവുകളുണ്ടോയെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം, വിവിധ വകുപ്പുകളില്‍ നിന്ന് നൂറിലേറെ തസ്തികകള്‍ സ്ഥിരപ്പെടുത്താന്‍ ഉള്ള അപേക്ഷകളാണ് ഇന്നലെ സര്‍ക്കാരിന് ലഭിച്ചത്. അപേക്ഷകള്‍ കൂടിയതോടെ അടുത്ത ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ പരിഗണിക്കാനായി മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ കീഴിലെ ചില സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ അപേക്ഷകളും അദ്ദേഹത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മാറ്റിവെച്ചു. അതേസമയം ടൂറിസംവകുപ്പ് അടക്കം താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.