NEWS
മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന് ജാമ്യം

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 5 ദിവസത്തേക്കാണ് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്.
ഉത്തർപ്രദേശ് സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അസുഖബാധിതയായ അമ്മയെ കാണാനാണ് സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹത്രാസ് കേസിലാണ് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. ഹത്രാസിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അറസ്റ്റ്.