Month: February 2021
-
NEWS
മുഖ്യമന്ത്രിക്ക് വൈരനിര്യാതന ബുദ്ധിയെന്നു മുല്ലപ്പള്ളി
സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന പിഎസ്സ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രി വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭ പരിഗണക്കാത്തത് നിരാശാജനകമാണ്.യുവാക്കളോട് കാട്ടിയ ക്രൂരതയും അനീതിയുമാണിത്.ഇരുട്ടിന്റെ മറവില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഡിവൈഎഫ്‌ഐ മുന്നോട്ട് വച്ച ഉപാധി ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിക്കാത്തതിന്റെ പ്രതികാരബുദ്ധിയാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ കാട്ടിയത്.മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തെ രാഷ്ട്രീയവത്കരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല.അവരെ സമരത്തിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസാണെന്ന ആരോപണം അസംബന്ധവും അര്‍ത്ഥരഹിതവുമാണ്.വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ളവര്‍ അവര്‍ക്കിടയിലുണ്ട്.അതില്‍ ഭൂരിപക്ഷവും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെട്ടവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ നാളുകള്‍ മാത്രം ശേഷിക്കെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്യോഗാര്‍ത്ഥികളേയും യുവജനങ്ങളേയും വഞ്ചിക്കാനുള്ള വാചോടാപം മാത്രമാണ്. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭ…
Read More » -
Lead News
പിന്‍വാതില്‍ നിയമനം;യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖിനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. രാവിലെ 11നാണ് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
Read More » -
NEWS
മുഖ്യമന്ത്രിക്ക് വൈരനിര്യാതന ബുദ്ധിയെന്നു മുല്ലപ്പള്ളി
സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന പിഎസ്സ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രി വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭ പരിഗണക്കാത്തത് നിരാശാജനകമാണ്.യുവാക്കളോട് കാട്ടിയ ക്രൂരതയും അനീതിയുമാണിത്.ഇരുട്ടിന്റെ മറവില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഡിവൈഎഫ്‌ഐ മുന്നോട്ട് വച്ച ഉപാധി ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിക്കാത്തതിന്റെ പ്രതികാരബുദ്ധിയാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ കാട്ടിയത്.മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തെ രാഷ്ട്രീയവത്കരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല.അവരെ സമരത്തിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസാണെന്ന ആരോപണം അസംബന്ധവും അര്‍ത്ഥരഹിതവുമാണ്.വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ളവര്‍ അവര്‍ക്കിടയിലുണ്ട്.അതില്‍ ഭൂരിപക്ഷവും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെട്ടവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ നാളുകള്‍ മാത്രം ശേഷിക്കെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്യോഗാര്‍ത്ഥികളേയും യുവജനങ്ങളേയും വഞ്ചിക്കാനുള്ള വാചോടാപം മാത്രമാണ്. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭ…
Read More » -
Lead News
വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്; ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 140 പുതിയ തസ്തികള്‍ സൃഷ്ടിച്ചു
തിരുവനന്തപുരം: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെയാണ് 140 തസ്തികകള്‍ സൃഷ്ടിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് വയനാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 1 പ്രിന്‍സിപ്പാള്‍, 6 പ്രൊഫസര്‍, 21 അസോ. പ്രൊഫസര്‍, 28 അസി. പ്രൊഫസര്‍, 27 സീനിയര്‍ റസിഡന്റ്, 32 ട്യൂട്ടര്‍/ ജൂനിയര്‍ റെസിഡന്റ് എന്നിങ്ങനെയാണ് 115 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, സി.എ., സര്‍ജന്റ്, സ്വീപ്പര്‍…
Read More » -
Lead News
നെടുങ്കണ്ടം കസ്റ്റഡി മരണം : അന്വേഷണ കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ചു -മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങിനെ
ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട് പൊതുവായി അംഗീകരിക്കാന്‍ തീരുമാനിച്ചു. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാര്‍ശയും ഇതില്‍ ഉള്‍പ്പെടും. പ്രൊബേഷന്‍ നയം അംഗീകരിച്ചു സംസ്ഥാനത്ത് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന്‍ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന്‍ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാസമ്പ്രദായമാണ് നല്ലനടപ്പ് അല്ലെങ്കില്‍ പ്രൊബേഷന്‍. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് നയത്തിലുള്ളത്. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂര്‍ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും…
Read More » -
Lead News
ഗതാഗത മേഖലയിൽ ചരിത്രം കുറിച്ച് പിണറായി സർക്കാർ, ദേശീയ ജലപാത മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന ദേശീയ ജലപാത നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ജലപാതയുടെ ആദ്യഘട്ടമായ 520 കിലോമീറ്ററാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചത്. രണ്ടാംഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. വടക്കൻ കേരളത്തിലെ ബേക്കൽ മുതൽ തെക്കൻ കേരളത്തിലെ കോവളം വരെ ജലഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ താരതമ്യേന ചെലവും മലിനീകരണം കുറഞ്ഞതുമായ യാത്ര സംവിധാനങ്ങളാണ് കേരളത്തിൽ നിലവിൽ വരുന്നത്. കേരളത്തിലെ തീരപ്രദേശത്തിന് സമാന്തരമായി കായലുകളെയും പുഴകളെയും ബന്ധിപ്പിച്ചാണ് പുതിയ ജലപാത. നിരവധി കനാലുകൾ നിർമിച്ച് രൂപപ്പെടുത്തിയതാണ് വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്ന പശ്ചിമതീര ജലപാത.
Read More » -
Lead News
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ആദ്യപടിയായി പ്രധാനപ്പെട്ടതും കൂടുതല്‍ സ്ത്രീ ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ വിവിധ വകുപ്പുകളുടെ കാര്യാലയങ്ങളിലാണ് സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും എല്ലാ ടോയ്‌ലെറ്റുകളിലും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. അതാത് വകുപ്പുകളുടെ ജെന്‍ഡര്‍ ബഡ്ജറ്റില്‍ നിന്നും തുക വിനിയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ സ്ഥലങ്ങളില്‍ ആര്‍ത്തവ കാലത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും തൊഴിലിടങ്ങളില്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്ത്രീകള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഇത് ഒരു പരിധിവരെ സഹായകമാകുന്നതാണ.് അംഗീകൃത ഏജന്‍സി വഴിയോ ഇ.ഒ.ഐ. ക്ഷണിച്ചോ ആണ് ഇവ ഓഫീസുകളില്‍ സ്ഥാപിക്കുന്നത്.
Read More » -
Lead News
വിവിധ വകുപ്പുകളിൽ 10 വർഷമായി തുടരുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനം
വിവിധ വകുപ്പുകളിൽ 10 വർഷമായി തുടരുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഇതിൻ്റെ ഭാഗമായി ടൂറിസം വകുപ്പിലെ 90 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും. 10 വർഷം ജോലി ചെയ്ത താത്കാലിക ജീവനക്കാർക്കാണ് സ്ഥിരനിയമനം. കൂടാതെ, നിർമിതി കേന്ദ്രത്തിലെ 10 വർഷം പൂർത്തിയാക്കിയ 16 പേരെയും സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മറ്റു ചില വകുപ്പുകളിലും സ്ഥിരപ്പെടുത്തൽ നടന്നിട്ടുണ്ട്. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ടൂറിസം വകുപ്പിൽ, പി.എസ്.സി വഴി നിയമനം നൽകുന്ന തസ്തികകളിൽ അല്ല സ്ഥിരപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും അതിനാൽ ഇതിൽ പുതുമയില്ലെന്നുമാണ് സർക്കാർ പറയുന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഉദ്യോഗാർഥികളുടെ സമരം മന്ത്രിസഭ ചർച്ച ചെയ്തില്ല. താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Read More » -
LIFE
ബിഗ്‌ബോസ് സീസണ്‍ 3ക്ക് തുടക്കമായി; നേര്‍ക്കുനേര്‍ അങ്കത്തിന് ഇനി ഇവര്‍
ജനപ്രീതിയില്‍ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 2. നിരവധി നാടകീയ സംഭവ വികാസങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായ സീസണ്‍ 2 കോവിഡ് കാരണം പാതി വഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ കോവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാര്‍ഥികളോട് നേരിട്ട് വിശദീകരിച്ച് 2020 മാര്‍ച്ച് 20ഓടെ സംപ്രേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ ബിഗ് ബോസ് സീസണ്‍ 3 വീണ്ടും എത്തിയിരിക്കുന്നു. വാലന്റൈന്‍സ് ഡേയായ ഫെബ്രുവരി 14നാണ് ബിഗ്‌ബോസ് സീസണ്‍ 3യ്ക്ക് ആവേശോജ്ജ്വലമായ തുടക്കം കുറിച്ചത്. ഇത്തവണ മോഹന്‍ലാല്‍ തന്നെയാണ് ബിഗ്‌ബോസിന്റെ സാരഥി. കഴിഞ്ഞ് രണ്ട് മാസത്തോളമായി താരം വമ്പന്‍ പ്രൊമോഷന്‍ നല്‍കിയാണ് ബിഗ് ബോസിന് തുടക്കമായത്. 14 മത്സരാാര്‍ത്ഥികളാണ് ഇക്കുറി ബിഗ് ബോസിലുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ഇക്കുറി ഷോ നടത്തുന്നത്. മത്സരാര്‍ത്ഥികളുടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷോയില്‍ പങ്കെടുപ്പിക്കുന്നത്. ഷോ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതല്‍ മത്സരാര്‍ഥികളെ കുറിച്ചറിയാനുള്ള…
Read More » -
TRENDING
ശ്രീശാന്തിനെ പിന്നിൽ നിന്ന് കുത്തുന്നതാര്? കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം – വീഡിയോ
ഐപിഎൽ ലേല പട്ടികയിൽ നിന്ന് മലയാളി ക്രിക്കറ്റർ എസ് ശ്രീശാന്തിനെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടോ? കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം.
Read More »