നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാവണം ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന നേതാക്കളോട് കേന്ദ്ര നേതൃത്വം. പാർട്ടിയ്ക്ക് വിജയം ഉണ്ടായില്ലെങ്കിൽ നേതാക്കൾ ഉത്തരം പറയേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി.
ഔദ്യോഗിക നേതൃത്വവും എതിർക്കുന്നവരും ഉത്തരം പറയേണ്ടി വരും. പ്രവർത്തിക്കാൻ താല്പര്യമില്ലാത്ത നേതാക്കൾക്ക് ബൂത്തുകളിലേയ്ക്ക് മടങ്ങാം.
നരേന്ദ്രമോഡി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിൽ എത്തിച്ചാൽ മാത്രം പാർട്ടിയ്ക്ക് ജയിക്കാമെന്നു അദ്ദേഹം വിവിധ യോഗങ്ങളിൽ വ്യക്തമാക്കി.ഉത്തരവാദിത്വം ഇല്ലാത്തവർ സംഘടനയിൽ ഉണ്ടാകില്ല.
ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കണം. രാഹുൽ ഗാന്ധി മിണ്ടാതിരുന്നപ്പോൾ ബിജെപിയാണ് വിശ്വാസികൾക്ക് അനുകൂലമായി രംഗത്ത് വന്നത്. ഇത് ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.