Month: February 2021

  • NEWS

    ഇടവേള ബാബുവും ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ

    രമേഷ് പിഷാരടിക്കൊപ്പം നടനും നിർമാതാവുമായ ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രയിൽ അണി ചേർന്നു. ഐശ്വര്യ കേരളയാത്രയുടെ ഹരിപ്പാട്ടെ വേദിയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ഇരുവരെയും സ്വീകരിച്ചു . കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ഇരുവരും കോൺഗ്രസ് വേദിയിലേയ്ക്ക് എത്തുകയായിരുന്നു . ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവറെ കണ്ട്ര രമേഷ് പിഷാരടി നേരത്തെ ചർച്ച നടത്തിയിരുന്നു .

    Read More »
  • NEWS

    350 പേരുടെ ജോലി സര്‍ക്കാര്‍ നഷ്ടപ്പെടുത്തി: ഉമ്മന്‍ ചാണ്ടി

    ഇടതുഭരണകാലത്ത് കാലാവധി കഴിഞ്ഞ 31 പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ ഒന്നരവര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 350 പേര്‍ക്ക് ജോലി കിട്ടുമായിരുന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 133 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇടതു ഭരണകാലത്ത് കഴിഞ്ഞത്. ഇവ നീട്ടിയിരുന്നെങ്കില്‍ എത്ര പേര്‍ക്ക് കൂടി ജോലി ലഭിക്കുമായിരുന്നു എന്ന കണക്കെടുത്തുവരുകയാണ്. നൂറുകണക്കിനു ജോലികള്‍ നഷ്ടപ്പെട്ടു. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ ഷാഫി പറമ്പില്‍ എംഎല്‍എയും കെഎസ് ശബരിനാഥ് എംഎല്‍എയും സത്യഗ്രഹം നടത്തുന്ന സമരപന്തലില്‍ മീഡിയയോടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കാലാവധി കഴിഞ്ഞ 133 പിഎസ്സി ലിസ്‌ററും 31 ലിസ്റ്റില്‍ ലഭിക്കാമായിരുന്ന നിയനങ്ങളുടെ പട്ടികയും ഉമ്മന്‍ ചാണ്ടി പുറത്തുവിട്ടു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി അവസരങ്ങള്‍ തുറന്നു കൊടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. മൂന്നുവര്‍ഷ കാലാവധി കഴിയുമ്പോള്‍ പുതിയ ലിസ്റ്റ് വന്നില്ലെങ്കില്‍ ഒരു നിവേദനം പോലുമില്ലാതെ നീട്ടിക്കൊടുത്തു. നാലരവര്‍ഷം വരെ ഇങ്ങനെ നീട്ടിക്കൊടുക്കാന്‍ നിയമമുണ്ട്. യുഡിഎഫ് 7 പ്രാവശ്യമാണ് ലിസ്റ്റ് നീട്ടിയത്. ഉദ്യോഗാര്‍ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും വേദന മനസിലാക്കിയാണ് ഇങ്ങനെ…

    Read More »
  • NEWS

    പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന ആരോപണം സത്യത്തെ വളച്ചൊടിക്കൽ മുഖ്യമന്ത്രി

    പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു എന്നു ചിലര്‍ ആരോപിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഇത്തരം പ്രചാരണങ്ങളുമായി രംഗത്തുവന്നത് കണ്ടു. സത്യം വിളിച്ചുപറയുന്ന കണക്കുകളാണ് ഇതിനുള്ള മറുപടി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ 4 വര്‍ഷം 7 മാസ കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. പോലീസില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ 13,825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ 4,791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തില്‍ 2016-20 കാലയളവില്‍ 19,120 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. 2011-16 കാലയളവില്‍ ഇത് 17,711 ആയിരുന്നു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. എല്ലാവര്‍ക്കും അവസരം നല്‍കുകയും അര്‍ഹതപ്പെട്ട ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാരിന്റേത്. ഈ സര്‍ക്കാര്‍ വന്ന ശേഷം 1,57,909 നിയമന ശുപാര്‍ശകളാണ് പി.എസ്.സി നല്‍കിയിട്ടുള്ളള്ളത്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട്…

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കോവിഡ് 19

    ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5439 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,761; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,46,910 കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍ഗോഡ് 126, ഇടുക്കി 66 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ…

    Read More »
  • LIFE

    ജോര്‍ജ്ജുകുട്ടിയുടേയും കുടുംബത്തിന്റേയും രഹസ്യങ്ങളുടെ ചുരുളഴിയുന്നു; ദൃശ്യം 2 ലെ ആദ്യഗാനമെത്തി

    മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ചിത്രം ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് മുന്‍പ് സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞിരുന്നതെങ്കിലും പുറത്ത് വരുന്ന ട്രെയിലറില്‍ നിന്നും ടീസറില്‍ നിന്നും ചിത്രം മറ്റൊരു ത്രില്ലറാണെന്ന സൂചനകളും പ്രേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവര്‍ക്ക് പുറമേ മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഫെബ്രുവരി 19 ന് ആമസോണ്‍ റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു ദൃശ്യം. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു കൊലപാതകം മറച്ചു വെക്കേണ്ടി വരുന്ന ജോര്‍ജ്ജുകുട്ടി എന്ന സാധാരണക്കാരന്റെയും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെയും കഥയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ് പ്രേക്ഷകരോട് സംവദിച്ചത്. ചിത്രം അവസാനിക്കുമ്പോള്‍…

    Read More »
  • Lead News

    ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം

    വയനാട്:‌ കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് കുഞ്ഞ് മരിച്ചു. കമ്പളക്കാട് കുളങ്ങോട്ടില്‍ മുഹമ്മദ് യാമില്‍ (2) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പളക്കാട് ശോഭ ജ്വല്ലറി ഉടമ ഷാനിബിന്റെയും അഫ്‌നിതയുടെയും മകനാണ്.

    Read More »
  • VIDEO

    അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കിയത് വിവാദത്തിലേക്ക് – വീഡിയോ

    Read More »
  • Lead News

    രമേശ് പിഷാരടിയും കോൺഗ്രസിൽ

    നടനും സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമായ രമേശ് പിഷാരടി കോൺഗ്രസിൽ ചേരുന്നു. ഇന്ന് ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. കോൺഗ്രസിൽ ചേരാനുള്ള തീരുമാനമെടുത്തത് ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയതിനു ശേഷമാണ്.

    Read More »
  • NEWS

    ഇന്ത്യയിലും ഇനി ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക്

    ഇന്ത്യയിലും ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് വരുന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണിത്. കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഫോക്സ്‌കോണിന്റെ ചെന്നൈയ്ക്ക് പുറത്തുളള നിര്‍മാണ പ്ലാന്റിലാകും ടിവി സ്ട്രീമിങ് ഡിവൈസ് നിര്‍മിക്കുക. ഈവര്‍ഷം അവസാനത്തോടെയെ നിര്‍മാണം തുടങ്ങുകയുളളൂവെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ ഉപഭോക്താക്കളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ഇന്ത്യയില്‍തന്നെ ഡിവൈസ് നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു. ആമസോൺ ഫയർ ടിവി സ്റ്റിക്ക് ഒരു എച്ച്ഡിഎംഐ ഡോംഗിൾ ആണ്, ഇത് നിങ്ങളുടെ ടിവിയുടെ എച്ച്ഡിഎംഐ പോർട്ടിലേക്ക് (അതുപോലെ തന്നെ പവർ let ട്ട്‌ലെറ്റുമായി) ബന്ധിപ്പിക്കുകയും വൈവിധ്യമാർന്ന ഓൺലൈൻ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു: ആമസോൺ വീഡിയോകളിൽ നിന്ന് പ്രൈമറി വീഡിയോ y നെറ്റ്ഫിക്സ് അപ്പ് സംഗീതം നിരവധി ഉൾപ്പെടെ ആമസോൺ മ്യൂസിക് അൺലിമിറ്റഡിൽ നിന്ന് അപ്ലിക്കേഷനുകൾ de ആൻഡ്രോയിഡ് ആമസോൺ സ്റ്റോറിൽ ലഭ്യമാണ്, തുടർന്ന് വി‌എൽ‌സി,…

    Read More »
  • NEWS

    ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തോറ്റു തുന്നം പാടിയ സ്ഥാനത്ത് പിണറായി വിജയൻ വിജയക്കൊടി പാറിക്കുമ്പോൾ…മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ എഴുതുന്നു

    ഇന്ന് രാവിലെ ഉണ്ടായ ടെലിഫോൺ സംഭാഷണം ആണ്…അടുത്ത സമയത്ത് ഉദ്ഘാടനം നടന്ന ഗ്യാസ് പൈപ്പ് ലൈൻ… ഇതിന്റെ നിർമ്മാണ പ്രവർത്തനത്തെപ്പറ്റിയും അതേപോലെ കൂടംകുളത്തു നിന്നുള്ള വൈദ്യുതിലൈൻ പദ്ധതിയെക്കുറിച്ചും കേരളസർക്കാരിലെ വളരെ സീനിയറായ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾ അതേപടി കൊടുക്കുന്നു…! ഉമ്മൻ ചാണ്ടി കുഞ്ഞാലിക്കുട്ടി എന്നിവരുടെ കൂടെ വളരെ കാലം ജോലി ചെയ്തിട്ടുണ്ട്. ഈ പൈപ്പ് ലൈൻ, ഇലക്ട്രിക് ലൈൻ പദ്ധതികളെക്കുറിച്ച് ഇവരുമായി നിരന്തരം ചർച്ച നടത്താറുണ്ടായിരുന്നു. അവസാനം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞ ഒരു വാക്ക് പറയുന്നു: “എന്റെ അപ്പനോ അപ്പന്റെ അപ്പനോ വിചാരിച്ചാൽ പോലും ഈ ഗ്യാസ് ലൈൻ കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല…!”കുഞ്ഞാലിക്കുട്ടി തറപ്പിച്ചു പറഞ്ഞ വാചകമാണിത് അദ്ദേഹത്തിന് അറിയാമായിരുന്നു തന്നെക്കൊണ്ട് ഇത് നടത്തുവാൻ കഴിയില്ല എന്ന്…! കോട്ടയത്ത് റബ്ബർ മുതലാളിമാരായ ചില അച്ചായന്മാരുടെ റബ്ബർ തോട്ടം പോകും അതുകൊണ്ടാണ് ഉമ്മൻചാണ്ടി, ഇലക്ട്രിക് ലൈൻ എന്ന പരിപാടി വേണ്ട എന്ന കർശന നിലപാടെടുത്തത്…അതുകൊണ്ട് എത്ര കോടിയാണ്…

    Read More »
Back to top button
error: