Month: February 2021

  • Lead News

    വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ രഹസ്യ സര്‍വേ; ഭരണം തിരിച്ചുപിടിക്കാനൊരുങ്ങി ഹൈക്കമാന്‍ഡ്

    നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തുവിലകൊടുത്തും ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. അതിനായി വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ എഐസിസി രഹസ്യ സര്‍വേയും നടത്തി. കൊല്‍ക്കത്ത, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ മൂന്ന് ഏജന്‍സികളെയാണ് സര്‍വേയ്ക്ക് ചുമതലപ്പെടുത്തിയത്. അങ്ങനെ അവര്‍ 100 സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയാണ് തയ്യാറാക്കിയതായാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല സര്‍വ്വേ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ഹൈക്കമാന്‍ഡിന് കൈമാറിയെന്നാണ് സൂചന. പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ പാര്‍ട്ടിയോട് അനുഭാവം ഉള്ളവരെയും പൊതുസമ്മതനായ പ്രമുഖരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സര്‍വ്വേയിലെ വിശദാംശങ്ങള്‍ അറിയില്ല. 90 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കുമെന്ന നിഗമനത്തിലാണ് 100 മണ്ഡലത്തിലേക്ക് ഉള്ള സ്ഥാനാര്‍ഥികളെ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.

    Read More »
  • Lead News

    വിവാദ ജഡ്ജിയുടെ വിധി പ്രസ്താവത്തില്‍ പ്രതിഷേധം; 150 ഗര്‍ഭനിരോധന ഗുളികകള്‍ അയച്ച് യുവതി

    മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് 150 ഗര്‍ഭനിരോധന ഗുളികകള്‍ അയച്ച് പ്രതിഷേധിച്ചതായി ഗുജറാത്ത് സ്വദേശിനി. ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയ്ക്കാണ് ദേവശ്രീ ത്രിവേദിയെന്ന യുവതി ഉറകള്‍ അയച്ച് കൊടുത്തത്. മാത്രമല്ല ജസ്റ്റിസിന്റെ ചേംബറുള്‍പ്പെടെ പന്ത്രണ്ട് ഇടങ്ങളിലേക്കും ഉറകള്‍ അയച്ചതായി യുവതി അവകാശപ്പെട്ടു. അനീതി പൊറുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയ്ക്ക് ജഡ്ജിയുടെ വിധിപ്രസ്താവം കാരണം നീതി ലഭിക്കാതെ പോയെന്നും ദേവിശ്രി വ്യക്തമാക്കി. വിവാദ വിധിപ്രസ്താവം നടത്തിയ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ദേവശ്രീ ത്രിവേദി ആവശ്യപ്പെട്ടു. അതേസമയം, ഫെബ്രുവരി 13ന് ജസ്റ്റിസിന് ഒരു വര്‍ഷം കൂടി ജഡ്ജിയായി തുടരാന്‍ അനുമതി നല്‍കിയിരുന്നു.സുപ്രീം കോടതി കൊളീജിയം രണ്ടു വര്‍ഷത്തെ കാലാവധി ശുപാര്‍ശ ചെയ്തെങ്കിലും അതു ചോദ്യം ചെയ്യാതെ സര്‍ക്കാര്‍ ഒരു വര്‍ഷം മാത്രം നീട്ടി നല്‍കുകയായിരുന്നു. സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്നതിനു മുന്‍പ് രണ്ടു വര്‍ഷം…

    Read More »
  • Lead News

    പിഎസ്‌സി നിയമന വിവാദം; സെക്രട്ടറിയേറ്റിലേക്ക് നടന്ന കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

    വിവാദ പിഎസ്‌സി നിയമനങ്ങളുടെ പേരില്‍ സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുകാരും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സെക്രട്ടറിയേറ്റിന് മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷം ഉണ്ടാവാന്‍ കാരണം. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കെഎസ്‌യു വൈസ് പ്രസിഡന്റ് സ്‌നേഹ എസ് നായരും , സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, പൊലീസിനെയും പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആണു പുറത്തുവരുന്ന വിവരം. സമാധാനപരമായി മാര്‍ച്ച് അവസാനിപ്പിച്ച് തിരിച്ചുപോകാന്‍ നോക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്ന് കെഎസ്‌യു നേതാക്കള്‍ ആരോപിക്കുന്നു. മാത്രമല്ല അവര്‍ യഥാര്‍ത്ഥ പോലീസ് അല്ലെന്നും നെയിംബോര്‍ഡ് പോലുമില്ലാത്ത പോലീസുകാരാണ് തങ്ങളെ ആക്രമിച്ചതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

    Read More »
  • Lead News

    93.84 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു;സംസ്ഥാനത്ത് ഇതുവരെ 3,85,905 പേര്‍ സ്വീകരിച്ചു, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്‌സിനേഷനില്‍ 93.84 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും രണ്ട് പ്രാവശ്യം പേര് ചേര്‍ക്കപ്പെട്ടവര്‍, ഗര്‍ഭിണികള്‍, വിവിധ ആരോഗ്യ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കുവാന്‍ കഴിയാത്തവര്‍, വാക്‌സിന്‍ നിരസിച്ചവര്‍ എന്നിവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. അവരെ ഒഴിവാക്കി ആകെ രജിസ്റ്റര്‍ ചെയ്ത 3,57,797 പ്രവര്‍ത്തകരില്‍ 3,35,754 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. രജിസ്റ്റര്‍ ചെയ്തതിന് ശേഷം എന്തെങ്കിലും കാരണത്താല്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയാതിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത 100 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചു. 99.11 ശതമാനത്തോടെ പാലക്കാടും 98.88 ശതമാനത്തോടെ വയനാടും 99.01 ശതമാനത്തോടെ കൊല്ലം ജില്ലയും തൊട്ടുപുറകിലുണ്ട്. ആദ്യ ഘട്ടത്തില്‍ ആദ്യ…

    Read More »
  • Lead News

    ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

    മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴി എംസി റോഡില്‍ ഏനാത്ത് വടക്കടത്ത് കാവില്‍വെച്ച് സ്ത്രീ ഓടിച്ച ഒരു കാര്‍ സ്റ്റീയറിങ് ലോക്കായി എതിര്‍വശത്തേക്ക് എത്തി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു.

    Read More »
  • Lead News

    അമ്മയെ തന്നില്‍ നിന്നും പറിച്ചെടുക്കരുത്; ദയാഹര്‍ജി നല്‍കി താസ്‌

    സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു വനിത വധശിക്ഷയ്ക്ക് വിധേയയാകുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്നമാണ് വധശിക്ഷയ്ക്ക് വിധേയയാകുന്നത്. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു അംറോഹ കൂട്ടക്കൊല. പ്രതിയായ ഷബ്നവും കാമുകനായ സലീമും ചേര്‍ന്ന് ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴുപേരെ കോടാലികൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമും ആയുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതാണ് കൊലപാതകത്തിനുകാരണം. പിന്നീട് അറസ്റ്റിലയാ ഷബ്‌നത്തിനേയും സലീമിനെയും 2010 ജൂലൈ ഇതുവരെയും ജില്ലാ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ഇപ്പോഴിതാ കേസില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഷബ്‌നത്തിന്റെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ താസ്. അമ്മയുടെ ഗുരുതരമായ കുറ്റം ക്ഷമിച്ച് വധശിക്ഷ റദ്ദാകണമെന്നാണ് താസ് രാഷ്ട്രപതിക്ക് മുന്നില്‍ അഭ്യര്‍ത്ഥിച്ചത്. അമ്മ തന്നെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും ജയിലില്‍ പോകുമ്പോള്‍ പണം നല്‍കാറുണ്ടെന്നുംഅമ്മയുടെ കരുതലില്‍ നിന്നും സംരക്ഷണത്തില്‍ നിന്നും തന്നെ പറിച്ചെടുക്കരുതെന്നാണ് താസ് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.ഷബ്നത്തിന്റെ ഏകമകനായ താസ് ജയിലിലാണ് ജനിച്ചത്.…

    Read More »
  • Lead News

    ഭാര്യയുമായി അടുപ്പം പുലർത്തിയത് ചോദ്യം ചെയ്ത വ്യക്തിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർക്ക് ജീവപര്യന്തം

    മംഗളൂരു: ഭാര്യയുമായി അടുപ്പം കാണിക്കുന്നത് ചോദ്യം ചെയ്ത ആളെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ ശേഷം പാറക്കല്ലു കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയെയും കട്ടാളിയെയും കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. മഞ്ചേശ്വരം ഹൊസങ്കടിയിലെ നാഗരാജ് ഗോവിന്ദപ്പ ലമാനി (28), മംഗളൂരു രണബെന്നൂര്‍ ഹനുമാപുരയിലെ വീരേഷ് ശിവപ്പലമാനി (32) എന്നിവരെയാണ് മംഗളൂരു ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. രണബെന്നൂരിലെ രേഖപ്പ ലമാനിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2016ല്‍ പനമ്പൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാഗരാജ് ഗോവിന്ദപ്പ ലമാനിയുടെ ഭാര്യയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവായിരുന്നു രേഖപ്പ. ഹൊസങ്കടിയില്‍ താമസിച്ചിരുന്ന കൂലിവേലക്കാരനായനാഗരാജ് ഭാര്യ സാവിത്രിയെയും കൂട്ടി രേഖപ്പ നാഗരാജിന്റെ ഹൊസങ്കടിയിലെ വീട്ടിലെത്തി. കുറച്ചുദിവസം അവിടെ താമസിക്കുകയും ചെയ്തു. സാവിത്രിയുമായി നാഗരാജ് അടുപ്പം പുലർത്തുന്നത് ശ്രദ്ധയില്‍പെട്ട രേഖപ്പ ഇതിനെ ചോദ്യം ചെയ്യുകയും ഭാര്യയെയും കൂട്ടി നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിക്കുകയും ചെയ്തു. 2016 സെപ്തംബര്‍…

    Read More »
  • LIFE

    മാസ്റ്റേഴ്സ് കൂടിക്കാഴ്ച നടത്തിയത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനോ.?

    വളരെ കുറഞ്ഞ കാലയളവിൽ തമിഴ് സിനിമാലോകത്ത് തങ്ങളുടെതായ ഇരിപ്പിടം സ്വന്തമാക്കിയ സംവിധായകരാണ് ലോകേഷ് കനകരാജും എച്ച് വിനോദും. മാനഗരം, കൈതി, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകേഷ് ശ്രദ്ധ നേടിയപ്പോള്‍ ചതുരംഗ വേട്ടൈ, ധീരൻ അധികാരം ഒന്‍ട്ര്, നേർകൊണ്ട പാർവൈ എന്നീ ചിത്രങ്ങളിലൂടെയാണ് ഏച്ച്. വിനോദ് തന്റേതായ സ്ഥാനം നേടിയത്. രണ്ടു പേരുടെയും രണ്ടാമത്തെ ചിത്രം സംഭവിച്ചത് നടനായ കാർത്തിക്കൊപ്പം ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളുമാണ്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം ലോകവ്യാപകമായി വലിയ ശ്രദ്ധനേടുകയും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. അജിത്തിനെ നായകനാക്കി എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും ചലച്ചിത്രപ്രേമികളും. ലോകേഷ് കനകരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. Good time spent with Vinoth anna after years!…

    Read More »
  • Lead News

    സംസ്ഥാനത്ത് ആദ്യമായി അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍;ലോകോത്തര ട്രോമ കെയര്‍, എമര്‍ജന്‍സി കെയര്‍ പരിശീലനം, വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു

    തിരുവനന്തപുരം: ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ട്രോമകെയര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയില്‍ ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് 27 കോടി രൂപ ചെലവഴിച്ച് ജനറല്‍ ഹോസ്പിറ്റല്‍ കോംപ്ലക്‌സില്‍ അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ ആരംഭിക്കുന്നത്. ടാറ്റ ട്രെസ്റ്റിന്റെ സഹകരണത്തോടെയാണ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ട്രോമാ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കും പരിശലനം നല്‍കുകയാണ് ലക്ഷ്യം. 25,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഈ അത്യാധുനിക രീതിയിലുളള സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. അത്യാധുനിക ക്ലാസ് മുറികള്‍, സിമുലേഷന്‍ ലാബുകള്‍, യു ബ്രഫിങ്ങ് റൂമുകള്‍, പരിശലനത്തിനുള്ള കൃത്രിമോപകരണങ്ങള്‍, മനുഷ്യ ശരീത്തിന് സമാനമായ മാനിക്വിനുകള്‍…

    Read More »
  • Lead News

    ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ 2018-19വര്‍ഷത്തെ ആര്‍ദ്രകേരളം പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും മികച്ച ഇടപെടലുകളാണ് നടത്തിവരുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാനതല അവാര്‍ഡുകളും കൂടാതെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതല അവാര്‍ഡുകളുമാണ് നല്‍കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2018-19 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ ആരോഗ്യ അനുബന്ധ പദ്ധതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വലിയ തോതിലുളള മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍…

    Read More »
Back to top button
error: