Month: February 2021

  • Lead News

    സംസ്ഥാനത്ത്‌ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19

    ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5193 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,178; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,56,935 കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം…

    Read More »
  • NEWS

    പൊലീസ് സേനയ്ക്കായി ജില്ലാതലത്തിൽ സാങ്കേതിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങും: മുഖ്യമന്ത്രി

    ശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ച ക്രമസമാധാന രംഗത്തും പ്രയോജനപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥർക്കായി ജില്ലാതല പരിശീലന കേന്ദ്രങ്ങൾ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയുടെ പ്രൊഫഷണലിസം വർധിപ്പിക്കുന്നതിനു വിവിധ നടപടികൾ ഇതിനോടകം സർക്കാർ നടപ്പാക്കിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. കാട്ടാക്കട, വർക്കല ഡിവൈ.എസ്.പി. ഓഫിസുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു പുതുതായി നിർമിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളും കൂടുതൽ ജനസൗഹാർദവും പരിസ്ഥിതി സൗഹാർദവുമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സബ് ഡിവിഷനുകളുടെ എണ്ണം വർധിപ്പിക്കാനായതു ക്രമസമാധാന രംഗത്തെ വലിയ നേട്ടമാണ്. കൂടുതൽ സബ് ഡിവിഷനുകൾ വരുന്നതോടെ നിരീക്ഷണവും ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Lead News

    ഇതിന്റെ പേര് മാധ്യമ പ്രവർത്തനം എന്നല്ല, കൂട്ടിക്കൊടുപ്പ്,എ വിജയരാഘവനെ വർഗീയവാദി ആക്കുമ്പോൾ

    “ന്യൂനപക്ഷ വർഗീയത ആണ് ഏറ്റവും തീവ്രം”,”ന്യൂനപക്ഷ വർഗീയതയെ ഒരുമിച്ച് നിന്ന് എതിർക്കണമെന്ന് എ വിജയരാഘവൻ ” ഇന്ന് കാലങ്ങളുടെ ചരിത്രമുള്ള ഒരു മാധ്യമത്തിൽ വന്ന തലക്കെട്ട് ആണിത്. ഒറ്റവായനയിൽ വർഗീയത ഇല്ലാത്തവരുടെ പോലും നെറ്റി ചുളിപ്പിക്കുന്ന ഒന്ന്‌. ഇനി NewsThen വിജയരാഘവന്റെ വാക്കുകൾ പകർത്തി എഴുതി. അതിങ്ങനെ ആണ്- “ഒരു വര്‍ഗീയതയ്ക്ക് വേറൊരു വര്‍ഗീയത ഉത്തരം പറയുമോ.? ഞങ്ങളാ ചോദ്യം ചോദിച്ചു. ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത കൊണ്ട് പരിഹാരം കാണാന്‍ കഴിയുമോ.? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുമോ.? അത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലേ.? ഏറ്റവും തീവ്രമായ വര്‍ഗീയത “ന്യൂനപക്ഷ” വര്‍ഗീയതയല്ലേ. അതിനെ തോല്‍പ്പിക്കാന്‍ നമ്മളെല്ലാം ഒരുമിച്ച് നില്‍ക്കണ്ടേ.? എല്ലാവരും ഒരുമിച്ച് നിന്ന് ഈ തീവ്ര വലതുപക്ഷ വര്‍ഗീയ വാദത്തെ, ഭൂരിപക്ഷ വര്‍ഗീയ വാദത്തെ, അതിന് ഇപ്പോള്‍ കിട്ടിയ മേധാവിത്വത്തെ, ആ മേധാവിത്വത്തില്‍ സാഹചര്യത്തില്‍ പെരുമാറിയ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പരിമിതികളെ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ട് പോയില്ലെങ്കില്‍ ഈ…

    Read More »
  • Lead News

    സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം,’സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കും: വാഗ്ദാനവുമായി അമിത്ഷാ

    നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ വാഗ്ദാനപ്പെരുമഴയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി.സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഉംഫുന്‍ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ബിജെപി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം. മമതാ ബാനര്‍ജി നയിക്കുന്ന സര്‍ക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുക എന്നുളളതല്ല തങ്ങളുടെ ലക്ഷ്യമെന്നും പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും ബംഗാളിനെ ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ‘സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    വിജയരാഘവൻ ഹിന്ദുക്കളെ വഞ്ചിക്കുന്നു: കെ.സുരേന്ദ്രൻ

    കോഴിക്കോട്: ന്യൂനപക്ഷ വർഗീയത അപകടമാണെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കോഴിയുടെ സുരക്ഷ കുറുക്കന്റെ കൈയിലുള്ളത് പോലെയാണ് എസ്.ഡി.പി.ഐയുമായി സഖ്യം ചെയ്തുകൊണ്ട് ന്യൂനപക്ഷ വർഗീയത അപകടകരമാണെന്ന് പറയുന്നത്. കാപട്യം നിറഞ്ഞതാണ് വിജയരാഘവന്റെ ഹിന്ദു പ്രേമമെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിജയരാഘവന് രണ്ട് മാസമായി ഹിന്ദുക്കളോട് വലിയ പ്രേമമാണ്. ശബരിമലയിൽ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി സർക്കാർ നടപടി തെറ്റാണെന്ന് പരസ്യമായി പറയാൻ വിജയരാഘവൻ തയ്യാറാകുമോ? ശബരിമല പ്രക്ഷോഭത്തിൻ്റെ പേരിൽ പിണറായി പൊലീസ് എടുത്ത 25,000ൽ അധികം വരുന്ന കേസ് പിൻവലിക്കാൻ തയ്യാറാകുമോ? മനീതി സംഘത്തെയും അവിശ്വാസികളേയും അരാജകവാദികളേയും ശബരിമലയിൽ പൊലീസിനെ ഉപയോഗിച്ച് കയറ്റിയത് തെറ്റായിപ്പോയെന്ന് പറയാൻ തയ്യാറാകുമോ? തദ്ദേശ തിരഞ്ഞെടുപ്പിലെ എസ്.ഡി.പി.ഐ സഖ്യം തെറ്റാണെന്ന് സമ്മതിക്കാൻ സി.പി.എം തയ്യാറാകുമോയെന്നും എന്നും സുരേന്ദ്രൻ ചോദിച്ചു. ഭൂരിപക്ഷ സമുദായം എന്നൊരു വിഭാഗം ഈ നാട്ടിലുണ്ടെന്ന് ഇതുവരെ സിപിഎമ്മിന് തോന്നിയിട്ടില്ല. ക്ഷേത്രങ്ങളുടെ…

    Read More »
  • Lead News

    സിനിമാ പ്രവര്‍ത്തകരില്‍ കൂടുതലും വലതുപക്ഷ ചായ്‌വള്ളുവരെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

    കേരളം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വാശിയേറിയ ചര്‍ച്ചകളും തന്ത്രങ്ങളും മെനഞ്ഞ് തുടങ്ങിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പൂര്‍ത്തിയാവുമ്പോള്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് യാത്രയില്‍ ഉടനീളം കാണാന്‍ സാധിച്ചത്. മാണി സി കാപ്പനും രമേശ് പിഷാരടിയുമൊക്കെ കോണ്‍ഗ്രസ്സ് പക്ഷത്തേക്ക് ചേര്‍ന്നത് തന്നെ വലിയ ആത്മവിശ്വാസം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയിട്ടുണ്ട്. ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി നേരത്തെ തന്നെ കോണ്‍ഗ്രസ്സ് പക്ഷത്താണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തേക്ക് വരുമെന്നും അറിയിച്ചിരുന്നു. സിനിമാ പ്രവര്‍ത്തകരില്‍ കൂടുതല്‍ പേരും വലതുപക്ഷ പ്രസ്ഥാനത്തോട് അടുത്ത് നില്‍ക്കുന്നവരാണെന്നും അവരില്‍ പലരും കോണ്‍ഗ്രസ്സിലേക്ക് ഉടന്‍ വരുമെന്നും ധര്‍മജന്‍ പറഞ്ഞു. പണ്ട് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനും ബാനര്‍ എഴുതാനും പോയിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു.

    Read More »
  • NEWS

    കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി കെവി തോമസ് ചുമതലയേറ്റെടുത്തു.

    കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി കെവി തോമസ് ചുമതലയേറ്റെടുത്തു.കെപിസിസിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍,ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി,കെപി അനില്‍കുമാര്‍,മണക്കാട് സുരേഷ്,വിജയന്‍ തോമസ്,ജെയ്‌സണ്‍ ജോസഫ്,ട്രഷറര്‍ കെകെ കൊച്ചുമുഹമ്മദ്,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി സെക്രട്ടറിമാരായ ഹരീന്ദ്രനാഥ്,വിനോദ് കൃഷ്ണ,ആര്‍ വി രാജേഷ്,ആറ്റിപ്ര അനില്‍,മുന്‍ ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    Read More »
  • NEWS

    പിന്‍വാതില്‍ നിയമന ലിസ്റ്റ് തയ്യാറാക്കിയത് കണ്ണൂര്‍ ലോബി:മുല്ലപ്പള്ളി

    വാര്‍ത്താക്കുറിപ്പ പിന്‍വാതില്‍ നിയമനത്തിനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയത് സിപിഎം കണ്ണൂര്‍ ലോബിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്.അനര്‍ഹരായ നിരവധിപ്പേരെ പിന്‍വാതില്‍ വഴി നിയമിച്ചു. അത്തരം നിയമനങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.കണ്ണൂര്‍ ലോബി പലര്‍ക്കും ജോലി വാഗ്ദാനം ചെയ്തു.എന്നാല്‍ അത് പൂര്‍ണ്ണമായും പാലിക്കാനായില്ല. അതുകൊണ്ടാണ് അധികാരം കിട്ടിയാല്‍ പിന്‍വാതില്‍ നിയമനം തുടരുമെന്ന മുഖ്യമന്ത്രി പറഞ്ഞത്.ഇത് ധാര്‍ഷ്ട്യമാണ്.എല്ലാ ഏകാധിപതികളുടെയും പതനകാലം ഇങ്ങനെ തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. പിഎസ്സ്‌സി നിയമനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കള്ളക്കണക്കാണ് മുഖ്യമന്ത്രി പറയുന്നത.് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസില്‍ 12,239 നിയമനം നടന്നിട്ടുണ്ടെന്ന് നിയമസഭയെ രേഖാമൂലം അറിയിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അത് 4791 ആയി കുറച്ചു കാണിച്ചു. എന്തിനാണ് മുഖ്യമന്ത്രി വസ്തുതകള്‍ മറച്ചുപിടിച്ച്…

    Read More »
  • NEWS

    പുതിയ 25 പോലീസ് സബ്ഡിവിഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

      പുതിയ 25 പോലീസ് സബ്ഡിവിഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് നിലവില്‍വന്ന 25 പുതിയ പോലീസ് സബ്ഡിവിഷനുകള്‍ ക്രമസമാധാനപാലന ചരിത്രത്തിലെ നാഴികകല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ സബ്ഡിവിഷനുകളുടെയും വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കും ഓഫീസുകള്‍ക്കുമായി പണിതീര്‍ത്ത കെട്ടിടങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സബ്ഡിവിഷനുകള്‍ നിലവില്‍ വരുന്നതോടെ ഓരോ സബ്ഡിവിഷനും കീഴിലുളള പോലീസ് സ്റ്റേഷനുകളുടെ എണ്ണം കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടെ ഡിവൈ.എസ്.പി തലത്തിലുളള ഏകോപനവും നിരീക്ഷണവും വര്‍ദ്ധിക്കും. ഇത് ഫലപ്രദമായ പോലീസിംഗിന് വഴിതെളിക്കും. കൂടാതെ ഇന്‍സ്പെക്ടര്‍ തസ്തികയിലുളള 25 പേര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും. കാട്ടാക്കട, വര്‍ക്കല, ശാസ്താംകോട്ട, കോന്നി, റാന്നി, അമ്പലപ്പുഴ, ഇടുക്കി, പീരുമേട്, എറണാകുളം സെന്‍ട്രല്‍, മുനമ്പം, പുത്തന്‍കുരിശ്, ഒല്ലൂര്‍, കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, ഫറൂഖ്, പേരാമ്പ്ര, സുല്‍ത്താന്‍ബത്തേരി, കൂത്തുപറമ്പ്, പേരാവൂര്‍, പയ്യന്നൂര്‍, ബേക്കല്‍ എന്നിവയാണ് ഇന്ന് പുതുതായി നിലിവില്‍വന്ന പോലീസ് സബ് ഡിവിഷനുകൾ

    Read More »
  • Lead News

    മരിച്ചു എന്നു കരുതി ശവസംസ്‌കാരം നടത്തിയ ആൾ ജീവനോടെ കണ്‍മുന്നില്‍… ഞെട്ടൽ മാറാതെ കുടുംബം; മൃതദേഹം ആരുടെ തെന്നറിയാതെ പൊലീസ് നെട്ടോട്ടത്തിൽ

    ബെല്‍ത്തങ്ങാടി: മരിച്ചുവെന്ന് കരുതിയ ആള്‍ സംസ്‌കാരച്ചടങ്ങിന് ശേഷം ജീവനോടെ കണ്‍മുന്നിലെത്തിയപ്പോള്‍ കുടുംബം അമ്പരന്നു. ബെല്‍ത്തങ്ങാടി താലൂക്കിലെ ഗാര്‍ഡഡിയില്‍ ശ്രീനിവാസ് ദേവാഡിഗ (60) മരിച്ചെന്നുകരുതി മൃതദേഹം വീട്ടുകാര്‍ സംസ്‌കരിച്ചു. ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് ശ്രീനിവാസ് ദേവാഡിഗ വീട്ടിലെത്തിയത്. ജനുവരി 26 മുതല്‍ ശ്രീനിവാസിനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് മക്കള്‍ ബെല്‍ത്തങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തുന്നതിനിടെ ഫെബ്രുവരി മൂന്നിന് ഒഡിനാല ഗ്രാമത്തിലെ കുല്ലുഞ്ച കുളത്തില്‍ മുഖം തിരിച്ചറിയാനാകാത്ത തരത്തിലുള്ള ഒരു മൃതദേഹം കണ്ടെത്തി. ഈ മൃതദേഹം ശ്രീനിവാസിന്റേതാണെന്ന് കരുതി ആചാരപ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചടങ്ങ് അവസാനിച്ചതോടെയാണ് കുടുംബത്തെ അമ്പരപ്പിച്ചുകൊണ്ട് ശ്രീനിവാസ് എത്തിയത്. ശ്രീനിവാസ് മദ്യത്തിന് അടിമയാണ്. ഇയാള്‍ വീടുവിട്ട ശേഷം സഹോദരന്റെ വസതിയില്‍ താമസിക്കുകയും തുടര്‍ന്ന് മംഗളൂരുവിലുള്ള ബന്ധുവീട്ടില്‍ പോകുകയും ചെയ്തു. ഇവിടെ നിന്നും ഇറങ്ങിയ ശേഷം പലയിടങ്ങളിലായി കറങ്ങിനടന്ന് ശ്രീനിവാസ് ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഇതോടെ സംസ്‌കരിച്ച മൃതദേഹം ആരുടേതെന്നറിയാന്‍ പൊലീസ് നെട്ടോട്ടത്തിലാണ്.

    Read More »
Back to top button
error: