Month: February 2021

  • LIFE

    ഹെലൻ ആവാൻ കീർത്തി പാണ്ഡ്യൻ: ഫസ്റ്റ്‌ലുക്ക്‌ പുറത്ത്

    അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യർ രചനയും സംവിധാനവും നിർവഹിച്ച ഹെലൻ മലയാളത്തിലെ വലിയ വിജയമായിരുന്നു. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ചിത്രം വളരെയധികം ജനപ്രീതി നേടുകയും നിരൂപക പ്രശംസ സമ്പാദിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ റീമേക്ക് അവകാശം പല ഭാഷകളിലേക്കും വിറ്റുപോയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പായ അന്‍പിര്‍ക്കിനിയാള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തിൽ അന്ന ബെന്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് കീർത്തി പാണ്ഡ്യനാണ്. കീർത്തിയുടെ അച്ഛനായ അരുൾ പണ്ഡ്യനാണ് മലയാളത്തിൽ ലാൽ ചെയ്ത അച്ചന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. അന്ന ബെന്നിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഹെലൻ. ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിൽ പെടുന്നതാണ്. മലയാളത്തിൽ അസർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തന്നെ തമിഴിലും ആ കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ഗോകുൽ ആണ്. അരുള്‍ പാണ്ഡ്യന്‍ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

    Read More »
  • Lead News

    മെട്രോമാന്‍ ബിജെപിയിലേക്ക്‌

    കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന തന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാര്‍ട്ടിയില്‍ ചേരുമെന്നും വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, ബിജെപിയില്‍ ചേര്‍ന്നതിനെപ്പറ്റി ഇ. ശ്രീധരന്‍ പറയുന്നത് ഇങ്ങനെയാണ്‌. 10 വർഷമായി ഞാൻ കേരളത്തിലുണ്ട്. നാടിനു വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നു. മറ്റു പല കക്ഷികളും നാടിനുവേണ്ടിയല്ല, പാർട്ടിക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അതിൽനിന്നു വ്യത്യസ്തം ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി അംഗത്വമെടുത്ത് ആദ്യം ചേരും. മറ്റ് ഉത്തരവാദിത്തങ്ങളെല്ലാം ബിജെപി തീരുമാനിക്കും. അതുസംബന്ധിച്ചൊന്നും ചർച്ചകൾ നടത്തിയിട്ടില്ല. ഒറ്റക്കൊന്നും ചെയ്യാനാവില്ല. അതുകൊണ്ടാണല്ലോ ഞാൻ കേരളത്തിലേക്കു മടങ്ങിയത്. ഒരുപാട് കാര്യങ്ങൾ കേരളത്തിനായി മനസിലുണ്ട്. അവയിൽ പലതും ബിജെപിയുടെ പ്രകടനപത്രികയിലേക്ക് നൽകികഴിഞ്ഞു.

    Read More »
  • LIFE

    ഭാര്യയുടെ പിന്തുണയിൽ പടുത്തുയർത്തിയ സിനിമയാണ് ഓപ്പറേഷന്‍ ജാവ: തരുണ്‍ മൂര്‍ത്തി

    കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാൻ പ്രധാന പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ് ഓപ്പറേഷൻ ജാവ. ചിത്രം ഈ മാസം പന്ത്രണ്ടാം തീയതിയാണ് പ്രദർശനത്തിനെത്തിയത്. കേരളം കടന്ന് സിനിമയുടെ പ്രദർശനം വിദേശരാജ്യങ്ങളിലേക്കും പോയിക്കഴിഞ്ഞു. പ്രദർശന ശാലകളിൽ നിന്നും മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുകയാണ് ചിത്രം. നവാഗതനായ തരുണ്‍ മൂർത്തി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ബാലു വർഗീസും ലുക്മാനുമാണ്. ഇവർക്കൊപ്പം ഇര്‍ഷാദ്, വിനായകന്‍, ബിനു പപ്പു, മമിത, ധന്യ, ബാലചന്ദ്രന്‍, പ്രശാന്ത് അലക്സാണ്ടര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി ഒരുപിടി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. വി സിനിമാസിന് വേണ്ടി പത്മ ഉദയ് ആണ് ഓപ്പറേഷൻ ജാവാ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. മികച്ച തിരക്കഥയെ അതിമനോഹരമായി സ്ക്രീനിൽ എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ക്യാമറ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ഫയസ് സിദ്ധിഖ് ആണ്. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ്…

    Read More »
  • Lead News

    നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍

    തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്ന ചര്‍ച്ചകള്‍ക്ക് അതിനാല്‍ പ്രസക്തിയില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശോഭ പറഞ്ഞു. ‘ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ അറിയിച്ചു. ഇപ്പാള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാര്‍ത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്’, ശോഭ പ്രതികരിച്ചു. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകുമെന്നും ശോഭ പറഞ്ഞു. അതേസമയം, ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാസുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന ബിജെപി രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചക്ക് കാരണമായിരുന്നു. കേരള ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ തേടി ശോഭാസുരേന്ദ്രന്‍ മോഡിയെ കണ്ടെങ്കിലും ശോഭയോട് പാര്‍ട്ടിയില്‍ സജീവമാകാനാണ് മോഡി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഒരു സംസ്ഥാന നേതാവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ചക്ക്…

    Read More »
  • Lead News

    സിപിഎം മത്സരിക്കുന്ന സീറ്റ് കുറയും

    സിപിഎം മത്സരിക്കുന്ന സീറ്റ് ഇത്തവണയും കുറയും. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളില്‍ ഇത്തവണ സിപിഎം മത്സരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ തവണ സ്വതന്ത്രര്‍ ഉള്‍പ്പടെ 90 സീറ്റിലാണ് സി.പി.എം. മത്സരിച്ചത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും എല്‍.ജെ.ഡിയും മുന്നണിയിലേക്ക് വന്നതോടെ കുറഞ്ഞത് 14 സീറ്റുകളെങ്കിലും അധികമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സി.പി.എമ്മും സി.പി.ഐക്കും പുറമെ ഘടകകക്ഷികളും സീറ്റ് വിട്ടു നല്‍കേണ്ടിവരും. ജോസ് കെ.മാണിക്ക് 10 സീറ്റും എല്‍ജെഡിക്ക് 4 സീറ്റും നല്‍കി തൃപ്പിപ്പെടുത്താനാണ് ആലോചന. മാണി സി കാപ്പൻ പോയതിനു പിന്നാലെ എൻസിപിക്ക് നൽകിയ നാല് സീറ്റുകളിൽ രണ്ടെണ്ണം തിരിച്ചെടുക്കും. ആന്റണി രാജുവിന് മാത്രമായിരിക്കും സീറ്റുണ്ടാകുക. മിക്കവാറും അത് തിരുവനന്തപുരം സീറ്റ് തന്നെയാകും എലത്തൂരില്‍ എ.കെ. ശശീന്ദ്രനും കുട്ടനാട്ടില്‍ തോമസ് കെ. തോമസിനും മാത്രമാകും മുന്നണി സീറ്റ് നല്‍കുക. കോട്ടയ്ക്കല്‍ സീറ്റും സി.പി.എം. ഏറ്റെടുക്കും. ജെ.ഡി.എസ്സിനും കഴിഞ്ഞ തവണത്തെ അഞ്ച് സീറ്റ് ഇത്തവണ നല്‍കിയേക്കില്ല. ഘടകക്ഷികളില്‍ നിന്ന് കഴിഞ്ഞ തവണ സി.പി.എം.…

    Read More »
  • Lead News

    ഉത്രവധക്കേസ്; നിര്‍ണായകമൊഴി നല്‍കി വാവ സുരേഷ്‌

    ഉത്രാവധക്കേസില്‍ വീണ്ടും വഴിത്തിരിവ്. പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിന്റെ മൊഴിയാണ് ഇപ്പോള്‍ കേസില്‍ നിര്‍ണയക വഴിത്തിരിവായിരിക്കുന്നത്.അണലി രണ്ടാം നിലയില്‍ കയറി കടിക്കില്ലെന്ന് അപ്പോഴേ പറഞ്ഞിരുന്നുവെന്നും വാവ സുരേഷ് പറഞ്ഞു. ഉത്രയെ ഭര്‍തൃഗൃഹത്തില്‍ വച്ച് അണലി കടിച്ച ദിവസംതന്നെ സംശയം തോന്നിയിരുന്നുവെന്നും സംഭവ ദിവസം വൈകിട്ട് പറക്കോട്ട് ഒരു വീട്ടിലെ കിണറ്റില്‍ വീണ പാമ്പിനെ രക്ഷിക്കാന്‍ ചെന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നും. ഉത്രാ വധക്കേസ് വിചാരണയില്‍ സാക്ഷിയായി കൊല്ലം ആറാം സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കുകയായിരുന്നു സുരേഷ്. സംഭവം നടന്ന് 20 ദിവസത്തിനുശേഷം ഉത്രായുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഒരു കാരണവശാലും മൂര്‍ഖന്‍ പുറത്തുനിന്ന് സ്വാഭാവികമായി ആ വീട്ടില്‍ കയറില്ലെന്ന് മനസ്സിലായതായി സുരേഷ് പറയുന്നു. തന്നെ പല തവണ മൂര്‍ഖനും അണലിയും കടിച്ചിട്ടുണ്ട്. മൂര്‍ഖനും അണലിയും കടിച്ചാല്‍ സഹിക്കാന്‍ പറ്റാത്ത വേദനയാണെന്നും ഉറങ്ങിക്കിടന്ന ഉത്ര പാമ്പ് കടിച്ചത് അറിഞ്ഞില്ലെന്ന് പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നും വാവാസുരേഷ് പറയുന്നു. ഒരേ ആളെ രണ്ട് അളവിലെ വിഷപല്ലുകളുടെ അകലത്തില്‍ കടിക്കുന്നത്…

    Read More »
  • LIFE

    നടന്‍ മാധവൻ ഇനി ഡോ.മാധവൻ

    കഴിവുറ്റ കഥാപത്രങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും ലോകസിനിമയിലെ പ്രേക്ഷകരെ ആകർഷിച്ച ചലച്ചിത്രതാരം ആണ് മാധവൻ. മാധവന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് എപ്പോഴും ഉണ്ടാവാറുള്ളത്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ വിക്രം വേദ, ഇരുതി സുട്ര് തുടങ്ങിയ ചലചിത്രങ്ങളുടെ വലിയ വിജയവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.അലൈപായുതേ, കന്നത്തില്‍ മുത്തമിട്ടാല്‍, മിന്നലെ, അന്‍പേ ശിവം, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് തമിഴ് പ്രേക്ഷകർക്കിടയിൽ മാധവൻ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നത്. ത്രീ ഇഡിയറ്റ്സ്, തനു വെഡ്സ് മനു തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും താരം പ്രേക്ഷപ്രീതി നേടിയിരുന്നു. ഹിന്ദി മിനി സ്ക്രീനിലൂടെയാണ് മാധവൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് കൊല്‍ഹാപൂരിലെ ഡി വൈ പട്ടീല്‍ എഡ്യൂക്കേഷൻ സൊസൈറ്റി അദ്ദേഹത്തിന് ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചത്. ഈ അംഗീകാരം കൂടുതൽ മികവുറ്റ കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് പ്രോത്സാഹനമാകുമെന്ന് മാധവൻ പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ പുതിയ പ്രോജക്ടുകൾ തിരഞ്ഞെടുക്കാൻ തയ്യാറാകുമെന്നും അദ്ദേഹം…

    Read More »
  • NEWS

    സുവര്‍ണ ജൂബിലി നിറവിലേക്ക് മുംബൈ ഭദ്രാസനം, വിപുല പദ്ധതികള്‍ക്ക് ഒരുക്കം

    മുംബൈ: സുവര്‍ണ ജൂബിലിക്കു മുന്നോടിയായി മലങ്കര ഓര്‍ത്തഡോക്സ് സഭാ സുവര്‍ണ ജൂബിലി നിറവിലേക്ക് മുംബൈ ഭദ്രാസനം, വിപുല പദ്ധതികള്‍ക്ക് ഒരുക്കംഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കും വിവിധ കര്‍മ്മപദ്ധതികള്‍ക്കും ഒരുക്കമായി. ആത്മീയം, വിദ്യാഭ്യാസം, സാമൂഹികം, ജീവകാരുണ്യം, അടിസ്ഥാന വികസനം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന മേഖലകളിലായി നിരവധി പദ്ധതികള്‍ക്ക് ഭദ്രാസനം നേതൃത്വം നല്‍കും. ജൂബിലി പരിപാടികളുടെ കൂടിയാലോചനയ്ക്കായി വൈദികരും അല്‍മായ പ്രതിനിധികളുമായി ഇന്നലെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നടത്തിയ സൂം മീറ്റിംഗിലാണ് തീരുമാനം. ഭദ്രാസനം നിലവില്‍ ഏറ്റെടുത്തു നടത്തുന്ന സേവന, കാരുണ്യ പരിപാടികള്‍ക്ക് കൂടുതല്‍ വൈപുല്യം നല്‍കുന്നതാകും സുവര്‍ജൂബിലിയുമായി ബന്ധപ്പെട്ട പദ്ധതികള്‍. ആത്മീയമായ ഉള്‍ക്കാഴ്ചയ്‌ക്കൊപ്പം ഭൗതികമായ ഉന്നതി കൂടി കൈവരിക്കുന്നതിന് പ്രചോദനമേകുന്ന പദ്ധതികള്‍ സാമൂഹിക വികസനരംഗത്ത് രാജ്യത്തിനു തന്നെ പുതിയ മാതൃകയാകുമെന്ന് അഭിവന്ദ്യ കൂറിലോസ് തിരുമേനി പ്രസ്താവിച്ചു. ആധുനിക ജീവിത സമ്മര്‍ദ്ദങ്ങളുടെ സാഹചര്യത്തില്‍ ആത്മീയതയുടെ വിശുദ്ധിയും ശാന്തിയും ആശ്രമാന്തരീക്ഷത്തില്‍ അനുഭവിക്കാന്‍ അവസരമൊരുക്കുന്ന ഗ്രിഗോറിയന്‍ കമ്മ്യൂണിറ്റിയുടെ ആവിഷ്‌കാരം, വിവിധ…

    Read More »
  • Lead News

    24 മണിക്കൂറിനിടെ 12,881 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകളില്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,09,50,201 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 101 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,56,014 ആയി. അതേസമയം, രാജ്യത്ത് 11,987 പേരാണ് ഒറ്റദിവസം കൊണ്ട് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,06,56,845 ആയി. നിലവില്‍ 1,37,342 സജീവ കേസുകളാണ് രാജ്യത്തുളളത്. 94,22,228 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത്.

    Read More »
  • LIFE

    വേറെ ലെവൽ ”സാഗോ” ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിലെ ആദ്യ ഗാനം എത്തി

    ശിവകാര്‍ത്തികേയനെ നായകനാക്കി ആർ രവികുമാർ സംവിധാനം ചെയ്യുന്ന അയലാൻ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് സാക്ഷാൽ എ ആർ റഹ്മാൻ ആണ്. ഇന്‍ഡ്ര് നേട്ര് നാളൈ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആര്‍.രവികുമാർ തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രമാണ് അയലാന്‍. 24 am സ്റ്റുഡിയോസിനുവേണ്ടി ആർ ഡി രാജയും,കെ.ജെ.ആര്‍ സ്റ്റുഡിയോസിനു വേണ്ടി കൊട്ടപ്പടി രാജേഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. അയലാന്‍ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. നിരവ് ഷായാണ് ചിത്രത്തിനുവേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാകുല്‍ പ്രീത് സിങ്ങാണ് ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. യോഗി ബാബു, കരുണാകരൻ, ഇഷാ കോപ്പിക്കാർ ഭാനു പ്രിയ, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018 ജൂൺ 27നാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ…

    Read More »
Back to top button
error: