
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴി എംസി റോഡില്‍ ഏനാത്ത് വടക്കടത്ത് കാവില്‍വെച്ച് സ്ത്രീ ഓടിച്ച ഒരു കാര്‍ സ്റ്റീയറിങ് ലോക്കായി എതിര്‍വശത്തേക്ക് എത്തി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു.






