നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തുവിലകൊടുത്തും ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. അതിനായി വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ എഐസിസി രഹസ്യ സര്‍വേയും നടത്തി. കൊല്‍ക്കത്ത, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ മൂന്ന് ഏജന്‍സികളെയാണ് സര്‍വേയ്ക്ക് ചുമതലപ്പെടുത്തിയത്.
അങ്ങനെ അവര്‍ 100 സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയാണ് തയ്യാറാക്കിയതായാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല സര്‍വ്വേ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ഹൈക്കമാന്‍ഡിന് കൈമാറിയെന്നാണ് സൂചന. പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ പാര്‍ട്ടിയോട് അനുഭാവം ഉള്ളവരെയും പൊതുസമ്മതനായ പ്രമുഖരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സര്‍വ്വേയിലെ വിശദാംശങ്ങള്‍ അറിയില്ല. 90 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കുമെന്ന നിഗമനത്തിലാണ് 100 മണ്ഡലത്തിലേക്ക് ഉള്ള സ്ഥാനാര്‍ഥികളെ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.