NEWS
വിഷം കലർന്ന ഭക്ഷണം കഴിച്ച് ഭാര്യയും ഭർത്താവും മരിച്ചു, മകൻ ആശുപത്രിയിൽ
വിഷം കലർന്ന ഭക്ഷണം ഉള്ളിൽച്ചെന്ന് സിആർപിഎഫ് ഫോർമാൻ ഭാര്യയും മരിച്ചു. മകൻ ആശുപത്രിയിൽ ചികിത്സയിൽ. ചെന്നൈയിൽ താമസിക്കുന്ന കട്ടപ്പന പാറക്കടവ് പാലിക്കൽ വീട്ടിൽ പി ടി വർഗീസ്, ഭാര്യ അതിരമ്പുഴ സ്വദേശിനി സാലമ്മ എന്നിവരാണ് മരിച്ചത്. മകൻ അരുൺ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഉച്ച ഭക്ഷണം കഴിച്ചതിനു തൊട്ടുപിന്നാലെ ആണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മകൾ ആഷ്ലി ഭക്ഷണം ഭക്ഷണം കഴിച്ചിരുന്നില്ല. ഭക്ഷണത്തിലൂടെ മാരകമായ വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നു ഡോക്ടർമാർ പറയുന്നു.