വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവി മൂന്നു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ
വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ മൂന്നു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദിഷയുടെ ജാമ്യാപേക്ഷയിലുള്ള വാദം ഇന്നു കേൾക്കും. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ദിഷയെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയത്.
ടൂൾകിറ്റ് കേസിന്റെ അന്വേഷണത്തിന്റെ വിവരങ്ങളൊന്നും തന്നെ ചോരുന്നില്ല എന്നുറപ്പു വരുത്തണമെന്ന് ഡൽഹി ഹൈക്കോടതി പോലീസിനു നിർദേശം നൽകി. തന്റെ വാട്സ് ആപ് ചാറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകി എന്ന ദിഷ രവിയുടെ പരാതിയിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നിയമാനുസൃത വാർത്താ സമ്മേളനങ്ങൾ നടത്താനും പോലീസിനോട് ജസ്റ്റീസ് പ്രതിഭ എം. സിംഗ് നിർദേശിച്ചു.