Month: January 2021

  • LIFE

    ഇരുട്ട് ഭയമുള്ള സംവിധായകന്റെ ആദ്യ രണ്ട് ചിത്രങ്ങളും രാത്രി നടക്കുന്ന കഥകള്‍

    തമിഴ് സിനിമാലോകത്ത് വളരെ കുറച്ച് കാലം കൊണ്ട് മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന് വന്ന വ്യക്തിയാണ് ലോകേഷ് കനകരാജ്. സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളാക്കിയ ലോകേഷിന്റെ മൂന്നാമത്തെ ചിത്രമാണ് ഇപ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലും ചര്‍ച്ചാ വിഷയം. ദളപതി വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ 13-ാം തീയതി പ്രദര്‍ശനത്തിനെത്തുകയാണ്. കോവിഡ് വ്യാപനം മൂലം അടച്ചിട്ട തീയേറ്ററിലേക്ക് ആളുകളെ തിരികെയെത്തിക്കാന്‍ മാസ്റ്ററിലൂടെ ആകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടേയും തീയേറ്റര്‍ ഓണേഴ്‌സിന്റെയും പ്രതീക്ഷ. മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ലോകേഷ് കനകരാജിനൊപ്പം തിരക്കഥ രചനയില്‍ പങ്കാളിയായ രത്‌നകുമാറാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞത്. സംവിധായകന്‍ ലോകേഷിന് ഇരുട്ട് പേടിയാണ്. ഉറങ്ങുമ്പോഴും അദ്ദേഹത്തിന് മുറിയില്‍ ഒരു ലൈറ്റ് ഓണായിക്കിടക്കണമെന്നും രത്‌നകുമാര്‍ പറയുന്നു. എന്നാല്‍ ഇരുട്ട് പേടിയുള്ള ഇതേ സംവിധായകന്റെ ആദ്യത്തെ രണ്ട് സിനിമകളും ഒരു രാത്രിയില്‍ നടക്കുന്ന കഥയാണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. എന്നാലിപ്പോള്‍ പതിയെ ലോകേഷ് ആ ശീലം ഉപേക്ഷിച്ച് വരികയാണെന്നും…

    Read More »
  • Lead News

    വാളയാര്‍ കേസ് സിബിഐക്ക്

    മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും. ജനുവരി 6നാണ് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരും കുട്ടിയുടെ മാതാവും അന്വേഷണത്തിലും വിചാരണയിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഇതോടെ കേസില്‍ പുനര്‍വിചാരണവേണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പ്രതികളെ വെറുതെ വിട്ട വിചാരണകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയപ്പോള്‍ ചൂണ്ടിക്കാട്ടിയത് അന്വേഷണത്തിലെ നിര്‍ണായക വീഴ്ചകളായിരുന്നു. ഇത് ആദ്യമായാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചാരണ അന്വേഷണവുമായി ഹൈക്കോടതിയില്‍ എത്തുന്നത്. വിചാരണക്കോടതി വിധി റദ്ദാക്കി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു പെണ്‍കുട്ടികളുടെ രക്ഷിതാക്കളും സര്‍ക്കാറും ആവശ്യപ്പെട്ടത്. പ്രതികള്‍ക്കെതിരെ…

    Read More »
  • LIFE

    സ്‌കൈ-ഫൈ ചിത്രവുമായി ഉറി ടീം വീണ്ടുമെത്തുന്നു

    ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ഉറി എന്ന ചിത്രത്തിന് ശേഷം അതേ ടീം മറ്റൊരു ചിത്രവുമായി വീണ്ടുമെത്തുന്നു. വിക്കി കൗശലിനെ നായകനാക്കി ആദിത്യ ധാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വാണിജ്യപരമായി വലിയ വിജയമാവുകയും നിരൂപക പ്രീതി നേടുകയും ചെയ്തിരുന്നു. മികച്ച സംവിധായകന്‍, മികച്ച നടന്‍ ഉള്‍പ്പടെ നാല് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. 2016 ല്‍ നടന്ന ഉറി അറ്റാക്കിനെ അവംലബിച്ച് നിര്‍മ്മിച്ച ചിത്രം ലോകത്തിന് മുന്‍പില്‍ ഇന്ത്യന്‍ സിനിമയെ അടയാളപ്പെടുത്തുവാന്‍ പോന്നതായിരുന്നു. ദ് ഇമ്മോര്‍ട്ടല്‍ അശ്വാത്മ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം സ്‌കൈ-ഫൈ ജോണറിലുള്ള ത്രില്ലറാണെന്നാണ് പുറത്ത് വരുന്ന വിവരം. റോണി സ്‌ക്രുവല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് വിക്കി കൗശല്‍ തന്നെയാണ്.

    Read More »
  • Lead News

    ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; വിനോദ നികുതിയിലടക്കം ഇളവുകൾ

    2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.   തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍…

    Read More »
  • LIFE

    ദൃശ്യമികവോടെ വിറുമാണ്ടി: മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

    ഉലകനായകന്‍ കമല്‍ഹാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിറുമാണ്ടി. തമിഴകത്ത് വലിയ വിജയം നേടിയ ചിത്രത്തിന് വലിയ അളവില്‍ ആരാധകരുണ്ട്. വിറുമാണ്ടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ കൈതി എന്ന ചിത്രം എഴുതിയതെന്ന് യുവ സംവിധായകനായ ലോകേഷ് കനകരാജ് പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആമസോണ്‍ പ്രൈമിലൂടെ വിറുമാണ്ടിയുടെ നല്ല പ്രിന്റ് പ്രേക്ഷകരിലേക്ക് വീണ്ടുമെത്തുകയാണ്. വിറുമാണ്ടി തീയേറ്ററില്‍ കാണാന്‍ പറ്റാതെ പോയ ഇക്കാലഘട്ടത്തിലെ സിനിമാമോഹകിള്‍ക്ക് ആമസോണ്‍ പ്രൈമിലൂടെ ദൃശ്യമികവോടെ വിറുമാണ്ടി കാണാനാകുമെന്നത് സന്തോഷകരമായ വാര്‍ത്തയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വിറുമാണ്ടിയുടെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. കമലഹാസന് പുറമേ അഭിരാമി, പശുപതി, നെപ്പോളിയന്‍, രോഹിണി, ഷണ്‍മുഖരാജന്‍, നാസര്‍ തുടങ്ങിയവരും ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. 10 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ അക്കാലത്ത് വളരെയധികം വിജയം നേടിയിരുന്നു.

    Read More »
  • NEWS

    അ​ഭി​ലാ​ഷ് ടോ​മി നാവികസേന ക​മാ​ൻ​ഡ​ർ പ​ദ​വി​യി​ൽ ​നി​ന്ന് വി​ര​മി​ച്ചു

    പാ​യ വഞ്ചി​യി​ൽ ഒ​റ്റ​യ്ക്കു ലോ​കം ചു​റ്റി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അ​ഭി​ലാ​ഷ് ടോ​മി. 2012 ന​വം​ബ​റി​ലാ​ണ് ഇ​ദ്ദേ​ഹം മും​ബൈ തീ​ര​ത്തു​നി​ന്ന് ലോ​കം​ചു​റ്റാ​ൻ പു​റ​പ്പെ​ട്ട​ത്. ന​വം​ബ​റി​ൽ മും​ബൈ തീ​ര​ത്തുനി​ന്ന് മാ​ദേ​യി എ​ന്ന പാ​യ് വ​ഞ്ചി​യി​ൽ പു​റ​പ്പെ​ട്ട്, 23100 നോ​ട്ടി​ക്ക​ൽ മൈ​ൽ പി​ന്നി​ട്ട് 2013 ഏ​പ്രി​ൽ ആ​റി​ന് മു​ബൈ​യി​ൽ ത​ന്നെ തി​രി​ച്ചെ​ത്തി. ഇ​ദ്ദേ​ഹ​ത്തെ സ്വീസ്വീകരിക്കാൻ ഗേ​റ്റ് വേ ​ഓ​ഫ് ഇ​ന്ത്യ​യി​ൽ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യും അന്ന് എ​ത്തി​യി​രു​ന്നു. ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് റേ​സി​നി​ടെ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് തു​രീ​യ എ​ന്ന പാ​യ് വ​ഞ്ചി​യി​ലു​ള്ള സാ​ഹ​സി​ക പ്ര​യാ​ണ​ത്തി​ൽ​നി​ന്ന് അ​ഭി​ലാ​ഷ് പി​ൻ​വാ​ങ്ങി​യി​രു​ന്നു.

    Read More »
  • Lead News

    പിസി ജോർജിനെ മുന്നണിയിൽ എടുക്കേണ്ടതില്ലെന്നു പി ജെ ജോസഫ്, പാലായിൽ ജോസെങ്കിൽ താൻ തന്നെ സ്ഥാനാർത്ഥിയെന്ന് പി സി ജോർജ്

    പി സി ജോർജിന്റെ ജനപക്ഷത്തെ യുഡിഎഫ് മുന്നണിയിലെടുക്കുന്നതിനെ എതിർത്ത് പി ജെ ജോസഫ്. പിസി ജോർജ് എത്തുകയാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കട്ടെ എന്നാണ് പിജെ ജോസഫിന്റെ നിലപാട്. ഇക്കാര്യത്തിൽ യുഡിഎഫ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. അതേസമയം പാലായിൽ ജോസ് കെ മാണി മത്സരിക്കുകയാണെങ്കിൽ താൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന പ്രഖ്യാപനവുമായി പിസി ജോർജ് രംഗത്തെത്തി.മുന്നണി പ്രവേശനം സംബന്ധിച്ച യുഡിഎഫിലെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയെന്നും പിസി ജോർജ് വ്യക്തമാക്കി. അതേസമയം എത്ര സീറ്റുകൾ ആവശ്യപ്പെടും എന്നതുസംബന്ധിച്ച് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. പൂഞ്ഞാർ വിട്ടുനൽകി ഉള്ള ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കി സീറ്റുകൾ സംബന്ധിച്ച് പിന്നീട് ചർച്ചയാകാം എന്നാണ് പി സി ജോർജിന്റെ നിലപാട്.

    Read More »
  • Lead News

    കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി

    കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിക്കണമെന്ന് കോടതി പറഞ്ഞു. അല്ലങ്കില്‍ തങ്ങള്‍ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡേ വാക്കാല്‍ പറഞ്ഞു. കാർഷിക നിയമം ഈ രീതിയിൽ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതായും അറിയിച്ചു. ചർച്ചകൾ നടക്കുന്നതായി സർക്കാർ ആവർത്തിക്കുമ്പോഴും എന്ത് ചർച്ചയാണ് നടപ്പാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോർട്ട് വരുന്നതുവരെ നിയമങ്ങൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കിൽ ഞങ്ങൾക്കതു ചെയ്യേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയിൽ കോടതി സർക്കാരിനു മുന്നറിയിപ്പു നൽകി. കോടതിയില്‍ വാദം പുരോഗമിക്കുകയാണ്.

    Read More »
  • Lead News

    പരിപാടികള്‍ സംഘടിപ്പിച്ച് വീണ്ടും വീണ്ടും വേദനിപ്പിക്കരുത്: ആരാധകരോട് അഭ്യര്‍ത്ഥനയുമായി രജനീകാന്ത്‌

    രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ആരാധകരോട് അഭ്യര്‍ത്ഥനയുമായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. രാഷ്ട്രീയത്തില്‍ വരുന്നതിലുളള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതും തീരുമാനം അറിയിച്ചതുമാണ്. ആ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്ന് രജനീകാന്ത് പറഞ്ഞു. വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ശക്തമായി സമ്മര്‍ദം ചെലുത്തിയാല്‍ രജനി മനസ്സുമാറ്റുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. അതിന്റെ ഭാഗമായാണ് ചെന്നൈ വള്ളുവര്‍കോട്ടത്ത് ആരാധകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു ലക്ഷത്തോളം ആളുകള്‍ സമരത്തിന്റെ ഭാഗമായി. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ തെരുവിലിറങ്ങി. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഒപ്പമുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും വള്ളുവര്‍ കോട്ടത്തെത്തി. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാര്‍ഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് മന്‍ട്രം നേതാക്കള്‍ പ്രത്യേക വഴിപാട് നടത്തി. ഇത്തരത്തില്‍ പലയിടങ്ങളിലും…

    Read More »
  • Lead News

    മദ്യപാനത്തിനിടെ തര്‍ക്കം; മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു

    മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു. കരുകോണ്‍ സ്വദേശി രാജപ്പന്‍(55) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ സതീഷ് അറസ്റ്റില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. ഇന്നലെ രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം ഒടുക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് സജീഷ് രാജപ്പനെ പിടിച്ച് തളളിയതോടെ പുറകോട്ട് വീഴുകയായിരുന്നു. എന്നാല്‍ വീണിടത്ത് കിടന്ന രാജപ്പനെ പിന്നീട് എഴുന്നേല്‍പ്പിച്ചില്ല. രാവിലെയായിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ ഭാര്യ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മരണകാരണം ഉറപ്പിക്കാനാകുമെന്ന് പോലീസ് പറഞ്ഞു. പ്രതി സജീഷിനെ ഇപ്പോള്‍ അഞ്ചല്‍ പോലീസ് ചേദ്യം ചെയ്യുകയാണ്.

    Read More »
Back to top button
error: