മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു. കരുകോണ്‍ സ്വദേശി രാജപ്പന്(55) ആണ് മരിച്ചത്. സംഭവത്തില്‍ മകന് സതീഷ് അറസ്റ്റില്‍. കൊല്ലം അഞ്ചലിലാണ് സംഭവം.
ഇന്നലെ രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം ഒടുക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് സജീഷ് രാജപ്പനെ പിടിച്ച് തളളിയതോടെ പുറകോട്ട് വീഴുകയായിരുന്നു. എന്നാല്‍ വീണിടത്ത് കിടന്ന രാജപ്പനെ പിന്നീട് എഴുന്നേല്‍പ്പിച്ചില്ല. രാവിലെയായിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ ഭാര്യ വിളിച്ചെഴുന്നേല്പ്പിക്കാന് ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മരണകാരണം ഉറപ്പിക്കാനാകുമെന്ന് പോലീസ് പറഞ്ഞു. പ്രതി സജീഷിനെ ഇപ്പോള്‍ അഞ്ചല്‍ പോലീസ് ചേദ്യം ചെയ്യുകയാണ്.