LIFETRENDING

ദൃശ്യമികവോടെ വിറുമാണ്ടി: മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

ഉലകനായകന്‍ കമല്‍ഹാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിറുമാണ്ടി. തമിഴകത്ത് വലിയ വിജയം നേടിയ ചിത്രത്തിന് വലിയ അളവില്‍ ആരാധകരുണ്ട്. വിറുമാണ്ടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ കൈതി എന്ന ചിത്രം എഴുതിയതെന്ന് യുവ സംവിധായകനായ ലോകേഷ് കനകരാജ് പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആമസോണ്‍ പ്രൈമിലൂടെ വിറുമാണ്ടിയുടെ നല്ല പ്രിന്റ് പ്രേക്ഷകരിലേക്ക് വീണ്ടുമെത്തുകയാണ്.

വിറുമാണ്ടി തീയേറ്ററില്‍ കാണാന്‍ പറ്റാതെ പോയ ഇക്കാലഘട്ടത്തിലെ സിനിമാമോഹകിള്‍ക്ക് ആമസോണ്‍ പ്രൈമിലൂടെ ദൃശ്യമികവോടെ വിറുമാണ്ടി കാണാനാകുമെന്നത് സന്തോഷകരമായ വാര്‍ത്തയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വിറുമാണ്ടിയുടെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. കമലഹാസന് പുറമേ അഭിരാമി, പശുപതി, നെപ്പോളിയന്‍, രോഹിണി, ഷണ്‍മുഖരാജന്‍, നാസര്‍ തുടങ്ങിയവരും ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. 10 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ അക്കാലത്ത് വളരെയധികം വിജയം നേടിയിരുന്നു.

Back to top button
error: