തമിഴ് സിനിമാലോകത്ത് വളരെ കുറച്ച് കാലം കൊണ്ട് മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന് വന്ന വ്യക്തിയാണ് ലോകേഷ് കനകരാജ്. സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളാക്കിയ ലോകേഷിന്റെ മൂന്നാമത്തെ ചിത്രമാണ് ഇപ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലും ചര്‍ച്ചാ വിഷയം.
ദളപതി വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ 13-ാം തീയതി പ്രദര്‍ശനത്തിനെത്തുകയാണ്. കോവിഡ് വ്യാപനം മൂലം അടച്ചിട്ട തീയേറ്ററിലേക്ക് ആളുകളെ തിരികെയെത്തിക്കാന്‍ മാസ്റ്ററിലൂടെ ആകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടേയും തീയേറ്റര്‍ ഓണേഴ്‌സിന്റെയും പ്രതീക്ഷ. മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ലോകേഷ് കനകരാജിനൊപ്പം തിരക്കഥ രചനയില്‍ പങ്കാളിയായ രത്‌നകുമാറാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞത്.
സംവിധായകന്‍ ലോകേഷിന് ഇരുട്ട് പേടിയാണ്. ഉറങ്ങുമ്പോഴും അദ്ദേഹത്തിന് മുറിയില്‍ ഒരു ലൈറ്റ് ഓണായിക്കിടക്കണമെന്നും രത്‌നകുമാര്‍ പറയുന്നു. എന്നാല്‍ ഇരുട്ട് പേടിയുള്ള ഇതേ സംവിധായകന്റെ ആദ്യത്തെ രണ്ട് സിനിമകളും ഒരു രാത്രിയില്‍ നടക്കുന്ന കഥയാണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. എന്നാലിപ്പോള്‍ പതിയെ ലോകേഷ് ആ ശീലം ഉപേക്ഷിച്ച് വരികയാണെന്നും രത്‌ന പറയുന്നു