LIFETRENDING

സ്‌കൈ-ഫൈ ചിത്രവുമായി ഉറി ടീം വീണ്ടുമെത്തുന്നു

ന്ത്യയൊട്ടാകെ തരംഗമായി മാറിയ ഉറി എന്ന ചിത്രത്തിന് ശേഷം അതേ ടീം മറ്റൊരു ചിത്രവുമായി വീണ്ടുമെത്തുന്നു. വിക്കി കൗശലിനെ നായകനാക്കി ആദിത്യ ധാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വാണിജ്യപരമായി വലിയ വിജയമാവുകയും നിരൂപക പ്രീതി നേടുകയും ചെയ്തിരുന്നു.

മികച്ച സംവിധായകന്‍, മികച്ച നടന്‍ ഉള്‍പ്പടെ നാല് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. 2016 ല്‍ നടന്ന ഉറി അറ്റാക്കിനെ അവംലബിച്ച് നിര്‍മ്മിച്ച ചിത്രം ലോകത്തിന് മുന്‍പില്‍ ഇന്ത്യന്‍ സിനിമയെ അടയാളപ്പെടുത്തുവാന്‍ പോന്നതായിരുന്നു. ദ് ഇമ്മോര്‍ട്ടല്‍ അശ്വാത്മ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം സ്‌കൈ-ഫൈ ജോണറിലുള്ള ത്രില്ലറാണെന്നാണ് പുറത്ത് വരുന്ന വിവരം.

റോണി സ്‌ക്രുവല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് വിക്കി കൗശല്‍ തന്നെയാണ്.

Back to top button
error: