NEWS
അഭിലാഷ് ടോമി നാവികസേന കമാൻഡർ പദവിയിൽ നിന്ന് വിരമിച്ചു
പായ വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. 2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് ലോകംചുറ്റാൻ പുറപ്പെട്ടത്. നവംബറിൽ മുംബൈ തീരത്തുനിന്ന് മാദേയി എന്ന പായ് വഞ്ചിയിൽ പുറപ്പെട്ട്, 23100 നോട്ടിക്കൽ മൈൽ പിന്നിട്ട് 2013 ഏപ്രിൽ ആറിന് മുബൈയിൽ തന്നെ തിരിച്ചെത്തി.
ഇദ്ദേഹത്തെ സ്വീസ്വീകരിക്കാൻ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ രാഷ്ട്രപതി പ്രണബ് മുഖർജിയും അന്ന് എത്തിയിരുന്നു. ഗോൾഡൻ ഗ്ലോബ് റേസിനിടെ പരിക്കേറ്റതിനെ തുടർന്ന് തുരീയ എന്ന പായ് വഞ്ചിയിലുള്ള സാഹസിക പ്രയാണത്തിൽനിന്ന് അഭിലാഷ് പിൻവാങ്ങിയിരുന്നു.