പി സി ജോർജിന്റെ ജനപക്ഷത്തെ യുഡിഎഫ് മുന്നണിയിലെടുക്കുന്നതിനെ എതിർത്ത് പി ജെ ജോസഫ്. പിസി ജോർജ് എത്തുകയാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കട്ടെ എന്നാണ് പിജെ ജോസഫിന്റെ നിലപാട്.
ഇക്കാര്യത്തിൽ യുഡിഎഫ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. അതേസമയം പാലായിൽ ജോസ് കെ മാണി മത്സരിക്കുകയാണെങ്കിൽ താൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന പ്രഖ്യാപനവുമായി പിസി ജോർജ് രംഗത്തെത്തി.മുന്നണി പ്രവേശനം സംബന്ധിച്ച യുഡിഎഫിലെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയെന്നും പിസി ജോർജ് വ്യക്തമാക്കി. അതേസമയം എത്ര സീറ്റുകൾ ആവശ്യപ്പെടും എന്നതുസംബന്ധിച്ച് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
പൂഞ്ഞാർ വിട്ടുനൽകി ഉള്ള ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കി സീറ്റുകൾ സംബന്ധിച്ച് പിന്നീട് ചർച്ചയാകാം എന്നാണ് പി സി ജോർജിന്റെ നിലപാട്.