Month: January 2021

  • Lead News

    നിയമസഭാതെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാൻ സിപിഎം

    നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന നൽകാൻ സിപിഎം തീരുമാനം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഈ മാതൃക സ്വീകരിച്ചത് വലിയ നേട്ടം ഉണ്ടാക്കി എന്ന വിലയിരുത്തലിലാണ് സിപിഎം. നിലവിലെ എംഎൽഎമാരിൽ 20 പേരെങ്കിലും ഇത്തവണ മത്സര രംഗത്ത് നിന്ന് ഒഴിവാക്കും. മന്ത്രിമാരിൽ പലർക്കും സീറ്റ് നഷ്ടമാകും. പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ചിലർ മത്സരരംഗത്ത് ഇറങ്ങുകയും ചെയ്യും. കെ എൻ ബാലഗോപാൽ എം വി ഗോവിന്ദൻ മാസ്റ്റർ പി രാജീവ് എന്നിവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ട്.

    Read More »
  • Lead News

    രാജ്യത്ത് കോവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

    കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധിക ചെലവുകളും സാമ്പത്തിക ഞെരുക്കവും മറികടക്കാന്‍ രാജ്യത്ത് കോവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രാഥമിക കണക്കുകളനുസരിച്ച്‌ കോവിഡ് വാക്‌സിനായി 60000 കോടി മുതല്‍ 65000 കോടി രൂപ വരെ ചെലവ് വരും. കോവിഡ് മഹാമാരിമൂലമുണ്ടായ അധിക ചെലവുകളും, സാമ്പത്തിക പ്രതിസന്ധിയും മറികടക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പെട്രോളിയം, ഡീസല്‍, കസ്റ്റംസ് തീരുവ എന്നിവയ്ക്ക് സെസ് ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ജനുവരി 16 മുതല്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. അതേസമയം, നികുതി സെസ് രൂപത്തിലാണോ അതോ സര്‍ചാര്‍ജിലാണോ പിരിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകും.

    Read More »
  • LIFE

    മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍; മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് താരങ്ങള്‍

    മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തിലെ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ എന്ന് തുറക്കണമെന്ന കാര്യത്തില്‍ സിനിമ സംഘടനകള്‍ക്ക് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. ഇപ്പോഴിതാ മറ്റന്നാള്‍ തീയേറ്ററുകള്‍ തുറക്കും എന്ന് സംഘടനകള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാലും ദിലീപും. തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇരുവരും നന്ദി അറിയിച്ചത്. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങളെന്ന് മോഹന്‍ലാലും ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകേതന്നെയും നന്ദി അറിയിക്കുന്നുവെന്ന് ദിലീപും കുറിച്ചു. https://www.facebook.com/ActorMohanlal/posts/3621906037865066 ദളപതി വിജയ് നായകനാക്കിയെത്തുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ആണ് ആദ്യം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം. https://www.facebook.com/ActorDileep/posts/2297128217117601

    Read More »
  • LIFE

    ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ജനുവരി 15ന് നീസ്ട്രീമിലൂടെ റിലീസ്

    തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്ന കുടുംബചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’: മഹത്തായ ഭാരതീയ അടുക്കള’ ജനുവരി 15ന് റിലീസ് ചെയ്യും. കേരളത്തില്‍ നിന്നുള്ള ആഗോള മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാകും സിനിമ പ്രദര്‍ശനത്തിനെത്തുക. ജിയോ ബേബി രചനയും, സംവിധാനം നിര്‍ഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. യുഎസ് ആസ്ഥാനമായ നെസ്റ്റ് ടെക്നോളജീസ് കോര്‍പ്പിന്റെ സഹോദര സ്ഥാപനമാണ് നീസ്ട്രീം ക്രിയേഷന്‍സ്. കേരളത്തിലെ പ്രമുഖ ഒടിടി ബില്‍ഡറായ വ്യൂവേ സൊല്യൂഷന്‍സാണ് നീസ്ട്രീമിന്റെ ടെക്‌നിക്കല്‍ പാര്‍ട്ണര്‍. കേരളത്തില്‍നിന്നുള്ള…

    Read More »
  • NEWS

    ജനുവരി 11 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

    ജനുവരി 11 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് – ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും,…

    Read More »
  • Lead News

    ആരോപണം കെട്ടിച്ചമച്ചത്: മുല്ലപ്പള്ളി

    കറകളഞ്ഞ മതനിരപേക്ഷ നിലപാടാണ് നാളിതുവരെ താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയും കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടില്ല.തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പും അതിന് ശേഷവും പലതവണ ഇത് വ്യക്തമാക്കിയതാണ്. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഈ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നത് ആര്‍ക്കോ വേണ്ടിയുള്ള അജണ്ട നടപ്പിലാക്കാനുള്ള ഗൂഢനീക്കമായി മാത്രമെ കാണാന്‍ കഴിയൂവെന്നും മുല്ലപ്പള്ളി പറഞ്ഞു. മതനിരപേക്ഷ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വന്നത്. സുതാര്യവും സത്യസന്ധവുമായ നിലപാടാണ് പൊതുജീവിതത്തില്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. അതില്‍ ഇന്നുവരെ വെള്ളംചേര്‍ത്തിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പലയാവര്‍ത്തി ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് കെപിസിസി അധ്യക്ഷന്‍ എന്ന നിലയ്ക്ക് സ്വീകരിക്കാന്‍ സാധ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.…

    Read More »
  • Lead News

    സംസ്ഥാന രാഷ്ട്രീയം ഒരു പിളർപ്പിന് കൂടി സാക്ഷിയായേക്കും; കാപ്പൻ – ശശീന്ദ്രൻ ചർച്ച അലസി പിരിഞ്ഞു; പാലാ വിടില്ലെന്ന് കാപ്പൻ ; മുന്നണി വിടില്ലെന്ന് ശശീന്ദ്രൻ

    സംസ്ഥാന രാഷ്ട്രീയം ഒരു പിളർപ്പിന് കൂടി സാക്ഷിയായേക്കും. പാലാ നിയോജക മണ്ഡലത്തിന്റെ പേരിൽ എൻസിപി പിളർപ്പിലേക്കെന്ന് വ്യക്തമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പാല എംഎൽഎ മാണി സി കാപ്പനും മന്ത്രി എകെ ശശീന്ദ്രനും പ്രത്യേകം നടത്തിയ ചർച്ച പരാജയപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അനുനയനീക്കവുമായി ഇരുവരുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. മുന്നണിയിൽ ഒരുമിച്ച് പോകണമെന്ന് ഇരുവരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പ്രത്യേകം യോഗം ചേർന്നത്. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് വേണ്ടി പാല സീറ്റ് വിട്ട് നൽകില്ലെന്ന് മാണി സി കാപ്പൻ ആവർത്തിച്ചു. ഇടത് മുന്നണി വിടാനില്ലെന്ന് ശശീന്ദ്രനും നിലപാടെയുത്തതോടെയാണ് ചർച്ച പരാജയമായത്. ഇതോടെ എൻസിപിയിൽ പിളർപ്പ് ഉറപ്പായി. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. അതേ സമയം എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. പ്രശ്നത്തിൽ മുക്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമുണ്ടെന്ന് പീതാംബരൻ മാസ്റ്റർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാലാ സീറ്റ്‌…

    Read More »
  • Lead News

    തീയേറ്ററുകള്‍ തുറക്കുന്നു: മാസ്റ്റര്‍ മറ്റന്നാള്‍ റിലീസ് ചെയ്യും

    മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തിലെ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കുന്നു. ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ ആണ് ആദ്യം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം. മുഖ്യമന്ത്രിയുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്ന് തുറക്കണമെന്ന കാര്യത്തില്‍ സിനിമ സംഘടനകള്‍ക്ക് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. ഇപ്പോഴിതാ മറ്റന്നാള്‍ തീയേറ്ററുകള്‍ തുറക്കും എന്ന് സംഘടനകള്‍ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററായിരിക്കും ആദ്യം പ്രദര്‍ശനത്തിനെത്തുക.

    Read More »
  • Lead News

    കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയ്ക്ക് ജാമ്യമില്ല

    കടക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അമ്മയുടെ ജാമ്യാപേക്ഷ തള്ളി കോടതി . തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബര്‍ 18 നാണ് കടക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയുടെ പേരില്‍ പോക്സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്ന് മുതല്‍ അട്ടക്കുളങ്ങര ജയിലിലാണ്. മൂന്ന് വര്‍ഷത്തോളമായി വേര്‍പെട്ട് കഴിയുകയും തനിക്കെതിരെ പരാതി നല്‍കുകയും ചെയ്ത ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മറ്റൊരു മകന്റെ മൊഴി പുറത്തുവന്നതോടെയാണ് കേസില്‍ ട്വിസ്റ്റ് ഉണ്ടായത്. സംഭവത്തില്‍ പൊലീസ് ധൃതി പിടിച്ച് കേസെടുത്തെന്നും ശരിയായി അന്വേഷണം നടത്താതെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കാത്ത കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തതായും ആരോപണമുണ്ട്. അതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.സുനന്ദ സര്‍ക്കാരിന് പരാതി സമര്‍പ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു കുട്ടി നല്‍കിയ മൊഴി, CWC നല്‍കിയ റിപ്പോര്‍ട്ട് എന്നിവ പ്രകാരമാണ് അമ്മയ്‌ക്കെതിരെ…

    Read More »
  • Lead News

    കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം; കേരളം നടത്തിയത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ പക്ഷിപനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്ര സംഘം പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴാം തീയതി രാത്രിയാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസ് ജോ. സെക്രട്ടറിയും കോവിഡ്-19 നോഡല്‍ ഓഫീസറുമായ മിന്‍ഹാജ് അലാം, നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. എട്ടാം തീയതി കോട്ടയത്തും ഒമ്പതാം തീയതി ആലപ്പുഴയിലും സന്ദര്‍ശനം നടത്തി വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കോവിഡ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല വിലയിരുത്തല്‍ ആരോഗ്യ വകുപ്പ്…

    Read More »
Back to top button
error: