Month: January 2021
-
Lead News
എയര്‍ ഇന്ത്യ അണുവിമുക്തമാക്കാന്‍ ഇനി റോബോട്ടും
ഇന്ത്യയില്‍ ആദ്യമായി വിമാനം വൃത്തിയാക്കാന്‍ റോബോട്ട്. കോവിഡ് പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ഇനി വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച് വൃത്തിയാക്കി സാനിറ്റൈസ് ചെയ്യും. അണുനശീകരണ പ്രവൃത്തികള്‍ക്ക് റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസെന്നും അധികൃതര്‍ അറിയിച്ചു. യുവി ഡിസ് ഇന്‍ഫെക്ഷന്‍ ലാമ്പിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ ബോയിങ് 737-800 വിമാനം ഇന്ന് ഈ സംവിധാനം ഉപയോഗിച്ച് അണുവിമുക്തമാക്കി. യുവി-സി അണുനശീകരണ സംവിധാനം ലോകത്തെ തന്നെ ഏറ്റവും ഫലപ്രാപ്തിയുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പ്രതലത്തില്‍ നിന്ന് അണുക്കളെയും ബാക്ടീരിയ, വൈറസ് തുടങ്ങിയവയെും ഇല്ലാതാക്കുന്നുവെന്ന് പരിശോധനകളിലൂടെ നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് (എന്‍എബിഎല്‍) തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. സീറ്റുകള്‍, സമീപ ഭാഗങ്ങള്‍, സീലിങ് ഭാഗം, വിന്‍ഡോ പാനലുകള്‍, കോക്പീറ്റ് ഇന്‍സ്ട്രുമെന്റേഷന്‍ ഏരിയ, സ്വിച്ച് പാനല്‍ എന്നിവയെല്ലാം അണുവിമുക്തമാക്കുന്ന യന്ത്ര കൈകളാണ് റോബോട്ടിനുള്ളത്. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ എയര്‍ ഇന്ത്യ സാറ്റ്സുമായി ചേര്‍ന്നാണ്…
Read More » -
LIFE
51-ാം ഐ.എഫ്.എഫ്.ഐ.യുടെ ഒ.ടി.ടി പ്ലാറ്റ്‌ഫോം പരിപാടികളുടെ ക്രമം പ്രഖ്യാപിച്ചു
ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ഇന്ത്യയിലെ ഏറ്റവും വലിയ മേളയുമായ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന പരിപാടികളുടെ ക്രമം പ്രഖ്യാപിച്ചു. ഐ.എഫ്.എഫ്.ഐ.യുടെ 51-ാം പതിപ്പ് 2021 ജനുവരി 16 മുതല്‍ 24 വരെ ഗോവയിലാണ് നടക്കുന്നത്. കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ആദ്യമായി ‘ഹൈബ്രിഡ്’ ചലച്ചിത്രമേളയായാണ് രാജ്യാന്തര ചലച്ചിത്രമേള ഇക്കുറി സംഘടിപ്പിക്കുന്നത്. ഇക്കൊല്ലം ഐ.എഫ്.എഫ്.ഐ. കുറച്ചു പരിപാടികള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലും പ്രേക്ഷകര്‍ക്കായി സംഘടിപ്പിക്കും. പ്രധാന ഇനങ്ങള്‍: റെട്രോസ്‌പെക്ടീവ് സിനിമകള്‍ a. പെഡ്രോ അല്‍മോദവര്‍ ലൈവ് ഫ്‌ളെഷ് | ബാഡ് എജ്യൂക്കേഷന്‍ | വോള്‍വര്‍ b. റൂബന്‍ ഓസ്റ്റ്‌ലണ്ട് ദ സ്‌ക്വയര്‍ | ഫോഴ്സ് മാജ്വെ പ്രമുഖരുടെ ക്ലാസുകള്‍ ശേഖര്‍ കപൂര്‍, പ്രിയദര്‍ശന്‍, പെറി ലാംഗ്, സുഭാഷ് ഗായ്, തന്‍വീര്‍ മൊക്കമ്മല്‍ സംവാദ സെഷന്‍ റിക്കി കെജ്, രാഹുല്‍ റവൈല്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, പാബ്ലോ സെസര്‍, അബൂബക്കര്‍ ഷാക്കി, പ്രസൂണ്‍ ജോഷി, ജോണ്‍ മാത്യു…
Read More » -
Lead News
കോവിഡ് വാക്സിൻ: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
കോവിഡ് വാക്‌സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകീട്ട് 4 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. 3 ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്‌സിനുകളുടെ വിതരണം പൂര്‍ത്തിയാക്കും. രാജ്യം ഏറെ കാത്തിരുന്ന വാക്‌സിനേഷന്‍ ശനിയാഴ്ച ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന് മുന്നോടിയായി അതിന്റെ അവസാന ഘട്ടമെന്നോണമാണ് പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. യോഗത്തില്‍ പ്രധാനമന്ത്രി വാക്‌സിനേഷന്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദേശങ്ങള്‍ വിശദീകരിക്കും. സംസ്ഥാനങ്ങളുടെ ആശങ്കകളും അവ്യക്തതകളും നീക്കാനും കൂടിയാണ് കൂടിക്കാഴ്ച. പുണെയില്‍ നിന്നും ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, എന്നീ പ്രധാന ഹബുകളിലേക്കാണ് ആദ്യം മരുന്ന് എത്തിക്കുക. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും 2 കോടി കോവിഡ് മുന്നണിപോരാളികള്‍ക്കുമാണ് പ്രഥമ പരിഗണന. ശേഷം 50 വയസിന് മുകളില്‍ പ്രായമായവര്‍ക്കും 50 വയസില്‍ താഴെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമടക്കം 27 കോടി പേര്‍ക്കും നല്‍കും.
Read More » -
Lead News
കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നു: ഇനി ദളപതിയുടെ മാസ് എന്‍ട്രിയോ.?
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കേരളത്തിലെ തീയേറ്ററുകള്‍ തുറക്കുന്നു. മുഖ്യമന്ത്രിയും തീയേറ്റര്‍ ഉടമകളും മറ്റ് സംഘടന നേതാക്കളുമായി തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് അനുകൂലമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതെ സമയം സെക്കന്റ് ഷോ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീയേറ്റുകള്‍ തുറക്കുന്ന ദിവസം സംഘടനകള്‍ ചേര്‍ന്ന് തീരുമാനിക്കും. അതേ സമയം വിജയിയെ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ 13-ാം തീയതി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്ന കാര്യത്തില്‍ ആശങ്ക നിറഞ്ഞിരിക്കുകയാണ്. സംഘടനകളുടെ ഭാഗത്ത് നിന്നും അനുകൂലമായ ഒരു നിലപാട് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും. കഴിഞ്ഞ ദിവസം നടന്ന ഫിയോക്കിന്റെ യോഗത്തില്‍ കേരളത്തിലെ തീയേറ്റര്‍ ഒരു തമിഴ് പടത്തിന് വേണ്ടി തുറക്കേണ്ട എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. മാസ്റ്റര്‍ പോലൊരു ചിത്രം പ്രദര്‍ശനത്തിനെത്തിയാല്‍ വലിയ വിഭാഗം പ്രേക്ഷകരെ തീയേറ്ററിലേക്ക് തിരികെയെത്തിക്കാനുകുമെന്ന പ്രതീക്ഷയിലാണ് തീയേറ്റര്‍ ഉമകളും വിതരണക്കാരും.
Read More » -
Lead News
മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സിഎഫ് തോമസിനും ചരമോപചാരം അര്‍പ്പിച്ച് നിയമസഭ
തിരുവനന്തപുരം: മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സിഎഫ് തോമസിനും ചരമോപചാരം അര്‍പ്പിച്ച് നിയമസഭ. ബജറ്റ് സമ്മേളനത്തിനിടെയാണ് സഭയിൽ അനുശോചന യോഗം ചേര്‍ന്നത്. പ്രതിസന്ധികളിൽ രാഷ്ട്രീയാതിതമായ ഭരണമികവും നിലപാടുകളും ആയിരുന്നു പ്രണബ് മുഖര്‍ജിയുടെ മുഖമുദ്രയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു. പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിലെ അസാധാരണ പാടവം പ്രണബ് മുഖര്‍ജിയെ വളര്‍ച്ചയുടെ പടവുകളിലെത്തിച്ചു.എഴുത്തുകാരവും ജ്ഞാനിയും ഭരണാധികാരിയും എല്ലാമായിരുന്നു. പകരം വയ്ക്കാനാകാത്ത അതുല്യനായ നേതാവിനെയാണ് നഷ്ടമായതെന്നും സ്പീക്കര്‍. നാല് പതിറ്റാണ്ട് നിയമസഭയുടെ സജീവ സാന്നിധ്യമായിരുന്നു സിഎഫ് തോമസ് എന്നും സ്പീക്കര്‍ അനുസ്മരിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണ് പ്രണബ് മുഖർജി എന്ന് അനുശോചന പ്രസംഗത്തിൽ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കർഷക ജനതയുടെ ശബ്ദമായിരുന്നു സി എഫ് തോമസ് എന്നും അനുസ്മരിച്ചു. സംശുദ്ധ രാഷ്ട്രീയ നേതാവായിരുന്നു സി എഫ് തോമസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എക്കാലവും യു ഡി എഫിനൊപ്പം നിന്ന നേതാവായ സി എഫ് പ്രലോഭനങ്ങളിൽ വീണില്ലെന്നും രമേശ് ചെന്നിത്തല പറഞ്‍ഞു
Read More » -
Lead News
നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കും, സ്പീക്കർക്കെതിരായ പ്രമേയം 21ന്
നിയമസഭാ സമ്മേളനം 22ന് പിരിയാൻ കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനം. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം 21-നാണ് സഭയുടെ പരിഗണനയ്ക്ക് വരിക. സഭ വെട്ടിച്ചുരുക്കുവാനുള്ള നീക്കം, പ്രമേയം ചർച്ച ചെയ്യാതിരിക്കാൻ ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ പ്രമേയം ചർച്ച ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. സഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കർ ക്കെതിരായ പ്രമേയം ചർച്ചയ്ക്ക് വരുന്നത്. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്പീക്കർക്കെതിരായ ആരോപണമുന്നയിക്കാൻ ലഭിക്കുന്ന അവസരമാണിത്. ഡെപ്യൂട്ടി സ്പീക്കർ ആകും പ്രമേയത്തിന്റെ വേളയിൽ സഭ നിയന്ത്രിക്കുക. കോവിഡ് പശ്ചാത്തലത്തിൽ ആണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചത്. ഈ മാസം 28 വരെ ആയിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്
Read More » -
NEWS
ട്രംപിനെ പൂട്ടിയത് ഒരു ഇന്ത്യക്കാരി
അമേരിക്കയെ ഞെട്ടിച്ച കാപ്പിറ്റോള്‍ കലാപം നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കലാപത്തെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം തന്നെ മരവിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ നടപടിക്ക് പിന്നില്‍ ഒരു ഇന്ത്യന്‍ വംശജയായിരുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കാന്‍ തീരുമാനിച്ചത് ഇന്ത്യന്‍ വംശജയും ട്വിറ്ററിന്റെ നിയമകാര്യ മേധാവിയുമായ വിജയ ഗഡ്ഡേയാണ്. ഇന്ത്യയിലാണ് 45കാരിയായ വിജയ ഗഡ്ഡേ ജനിച്ചതെങ്കിലും അച്ഛന് യുഎസിലെ ഓയില്‍ കമ്പനിയില്‍ ജോലിയായിരുന്നതിനാല്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലെ ടെക്സാസിലാണ്. ബിരുദവും ലോയും പൂര്‍ത്തിയാക്കിയ വിജയ ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി പ്രവര്‍ത്തിക്കുന്ന നിയമകാര്യ കമ്പനിയില്‍ ജോലിചെയ്ത ശേഷം 2011 ഓടെ ട്വിറ്ററിന്റെ കമ്പനിയിലേക്ക് എത്തുകയായിരുന്നു. ആഗോള രാഷ്ട്രീയത്തില്‍ ട്വിറ്ററിന്റെ പങ്ക് വര്‍ധിച്ചതോടെ ഗഡ്ഡേയുടെ സ്വാധീനം ട്വിറ്ററിന്റെ നയങ്ങളെ ഏറെ മികവുറ്റതാക്കാനും സഹായിച്ചു. ഇതിനോടകം നിരവധി പേരുടെ പ്രശംസയും ഗഡ്ഡേയെ തേടിയെത്തിയിട്ടുണ്ട്. ഏറ്റവും ശക്തയായ സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവ് എന്നാണ് ഗഡെയെ അമേരിക്കന്‍…
Read More » -
Lead News
കോവാക്സിന്റെ വിതരണത്തിന് അനുമതി നല്‍കില്ലെന്ന് ഛത്തീസ്ഘട്ട് സര്‍ക്കാര്‍
കോവിഡ് വാക്‌സിന്‍ വിതരണഘട്ടപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തീകരിക്കാതെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ വിതരണത്തിന് അനുമതി നല്‍കില്ലെന്ന നിലപാടിലാണ് ഛത്തീസ്ഘട്ട് സര്‍ക്കാര്‍. മൂന്ന് ഘട്ട പരീക്ഷണങ്ങളും പൂര്‍ത്തീകരിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിതരണത്തിനെത്തിച്ചാലും സംസ്ഥാനത്തിനുള്ളില്‍ വിതരണാനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രി ടി.എസ്. സിങ് ദിയോയും അറിയിച്ചു. ഭോപ്പാലില്‍ കോവാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ്് ആരോഗ്യമന്ത്രി ഇത്തരത്തിലൊരു ആശങ്കഉയര്‍ത്തിയത്. അതേസമയം, വാക്സിന്‍ സ്വീകരിച്ചതുമായി മരണത്തിന് ബന്ധമില്ലെന്നും ഹൃദയ തകരാറാണ് കാരണമെന്നും ഭാരത് ബയോടെക് അറിയിച്ചിരുന്നു. കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകല്‍ വൈകുന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും 28,000 ത്തോളം സംപിളുകള്‍ ശേഖരിക്കേണ്ടിടത്ത് 23,000 സാംപിളുകളാണ് ഇതു വരെ ശേഖരിച്ചതായി അറിയാന്‍ കഴിഞ്ഞതെന്നും മൂന്ന് പരീക്ഷണഘട്ടങ്ങളും പൂര്‍ത്തിയാക്കാതെയുള്ള വാക്സിന്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ധൃതി കാട്ടുന്നതെന്നും സിങ് ദിയോ ചോദ്യമുന്നയിച്ചു.
Read More » -
Lead News
തെറ്റുകാര്‍ ആരൊക്കെ.? കടയ്ക്കാവൂര്‍ സംഭവത്തിന്റെ സത്യാവസ്ഥയെന്ത്.?
സ്വന്തം അമ്മ മകനെ പീഡിപ്പിച്ചെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടുണര്‍ന്നത്. വാര്‍ത്തയറിഞ്ഞവര്‍ മുന്‍പിന്‍ ചിന്തിക്കാതെ ആ അമ്മയ്ക്ക് നേരെ വാളെടുത്തു. സമൂഹമാധ്യമങ്ങള്‍ അവര്‍ക്കെതിരെ പോരടിച്ചു. ഓണ്‍ലൈന്‍ കവികള്‍ അവരുടെ മാതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കവിതകള്‍ രചിച്ചു. എല്ലാവരും ഹാപ്പി….. പക്ഷേ കഴിഞ്ഞ ദിവസം സംഭവത്തില്‍ അമ്മ തെറ്റുകാരിയല്ലെന്നും അച്ചനും അച്ചന്റെ കാമുകിയും ചേര്‍ന്ന് അമ്മയ്‌ക്കെതിരെ കള്ളക്കേസ് കൊടുത്തതാണെന്നും രണ്ടാമത്തെ മകന്‍ വെളിപ്പെടുത്തിയിരുന്നു. കേസ് സുപ്രധാനമായ വഴിത്തിരിവിലേക്ക് മാറിയതോടെ ഓണ്‍ലൈന്‍ ലോകം ആ അമ്മയ്ക്ക് വേണ്ടി നിലവിളിച്ചു തുടങ്ങി. മാതൃത്വത്തെ കളങ്കപ്പെടുത്തുവാന്‍ കള്ളക്കേസ് ചമച്ച അച്ചനെതിരെയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍. കേസിലെ സത്യാവസ്ഥ പുറത്ത് വന്നതോടെ പ്രതിക്കൂട്ടിലാകുന്നവരുടെ കൂട്ടത്തില്‍ കേരള പോലീസുമുണ്ടാവുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ചോദ്യം. കേസില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യാന്‍ പോലിസിനെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യം ഇപ്പോള്‍ അന്വേഷിച്ച് വരികയാണ്. ഐജി ഹര്‍ഷിത അട്ടല്ലൂരിയെ ആണ് ഈ കാര്യം അന്വേഷിക്കാന്‍ അധികൃതര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സംഭവം സങ്കീര്‍മായതോടെ കേസില്‍ വനിതാ…
Read More » -
Lead News
അറുപതുലക്ഷം ചെലവിട്ട ദളിത് കുടിവെള്ളപദ്ധതി മുടക്കി; വ്യാജ വിവരം നൽകി കലക്ടറെയും കബളിപ്പിച്ചു
മൊറയൂർ ദളിത് കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതി അട്ടിമറിച്ചതിനെതിരായ കോടതിവിധി മറികടക്കാൻ ജില്ലാ കലക്ടറെയും കബളിപ്പിച്ചു. മൂന്നു തവണയായി അറുപത് ലക്ഷം രൂപ ചെലവാക്കിക്കഴിഞ്ഞിട്ടും കുടിവെള്ളമെത്തിക്കാതെ വഞ്ചിച്ചതിനെതിരെ പട്ടിക ജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പുതിയ നീതിപോരാട്ടത്തിനൊരുങ്ങുകയാണ് മൊറയൂർ പുലിക്കോട്ടിൽ കോളണി നിവാസികൾ. ഈ കോളനിയോടു ചേർന്നുള്ള പാടശേഖരത്തിൽ ആറു പതിറ്റാണ്ടിലേറെ മുമ്പ് നിർമ്മിച്ച പൊതുകിണറിൽ നിന്ന് തങ്ങൾക്കും കുടിവെള്ള പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എഴു വർഷം മുമ്പാണ് കോളനിക്കാർ പോരാട്ടം തുടങ്ങിയത്. ആദ്യ പരാതിക്കാരനായ കെ. നാടിക്കുട്ടി, പദ്ധതി നടപ്പായിക്കിട്ടാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഇടപെടലും ജില്ലാ ഓംബുഡ്സ്മാന്റെ അനുകൂല ഉത്തരവും (ആറുമാസത്തിനകം പദ്ധതി നടപ്പാക്കണമെന്ന) നേടിയെടുത്തെങ്കിലും മൂന്നു തുടർ വർഷങ്ങളിലും ഇതിനുള്ള പദ്ധതിത്തുക വകമാറ്റി ചെലവഴിക്കപ്പെട്ടു. വീണ്ടും പരാതി രൂക്ഷമായപ്പോൾ 6.80 ലക്ഷം രൂപ ചെലവിട്ടെങ്കിലും പദ്ധതിക്കിണർ മോടിപിടിപ്പിക്കുക മാത്രം ചെയ്ത് കരാറുകാർക്ക് കൊള്ളയടിക്കാൻ അത് അവസരമാക്കി പഞ്ചായത്തധികൃതർ. പദ്ധതി നടപ്പാക്കാൻ വ്യക്തമായ നിർദ്ദേശങ്ങളൊന്നും പരാതിക്കാർ സമർപ്പിച്ചില്ലെന്ന് വിശദീകരിച്ചാണ് ഓംബുഡ്സ്മാന്റെ നടപടികളിൽനിന്ന്…
Read More »