Month: January 2021
-
Lead News
വാക്‌സിന്‍ വിതരണം; ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി കോവി ഷീല്‍ഡ് വാക്‌സിന്റെ ആദ്യ ലോഡ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. പ്രത്യേക പൂജയ്ക്ക് ശേഷം ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് വാക്‌സിന്‍ പൂനെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ കയറ്റി അയക്കുന്നത്. ചൊവ്വാഴ്ച മാത്രം എട്ട് വിമാനങ്ങളിലായ രാജ്യത്തെ 13 ഇടത്തേക്ക് വാക്‌സിന്‍ എത്തിക്കും. ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് , വിജയവാഡ, ലക്‌നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആദ്യം വാക്‌സിന്‍ എത്തുക. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും വാക്‌സിന്‍ എത്തിക്കും. കേരളത്തില്‍ ആദ്യ ബാച്ചില്‍ 4,35,500 ഡോസ് വാക്‌സിന്‍ ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയും അറിയിച്ചു. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. തമിഴ്‌നാടിന് 5.36 ലക്ഷം ഡോസാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്രസര്‍ക്കാര്‍ കരാറുണ്ടാക്കിയത്. ഒരു വാക്സിന് 210 രൂപ എന്ന നിരക്കില്‍ 1.1 കോടി ഡോസ് വാക്സിന്‍ നല്‍കാനാണ്…
Read More » -
Lead News
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടിക്കൊപ്പം ആശ്വാസവും, ഉദ്യോഗസ്ഥതലത്തിൽ നടന്ന അഴിമതിക്കെതിരായ അന്വേഷണം ഭരണ നേതൃത്വത്തിലേക്ക് നീട്ടാനാവില്ല
വടക്കാഞ്ചേരി ലൈഫ്മിഷൻ കേസിൽ സിബിഐയുടെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി കോടതി തള്ളിയത് സർക്കാരിന് തിരിച്ചടിയാണ്. എന്നാൽ സർക്കാരിന് ആശ്വാസകരമായ നിരീക്ഷണങ്ങളും ഹൈക്കോടതിയിൽ നിന്ന് ഉണ്ടായി. നയപരമായ തീരുമാനം എടുത്ത സർക്കാരിനു വീഴ്ചപറ്റിയെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യക്തിപരമായ ലാഭം പ്രതീക്ഷിച്ച് ഉദ്യോഗസ്ഥർ ഏർപ്പെട്ട കുറ്റകൃത്യമാണ് ഇത് എന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥരും അവരുടെ അടുപ്പക്കാരുമാണ് ലൈഫ്മിഷൻ ഇടപാടിൽ സംശയനിഴലിലുള്ളത്. രാഷ്ട്രീയ നേതൃത്വത്തിന് വീഴ്ചയുണ്ടായി എന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ഭരണ നേതൃത്വത്തിലേക്ക് കേസ് നീട്ടാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.
Read More » -
NEWS
ചാണകത്തിൽ നിന്ന് പെയിന്റ്, കേന്ദ്രമന്ത്രി ഇന്ന് പുറത്തിറക്കും
ചാണകം പ്രധാന ചേരുവയാക്കുന്ന, ഖാദി വകുപ്പ് വികസിപ്പിച്ചെടുത്ത പെയിന്റ് ഇന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കും. മണമില്ലാത്ത,പൂപ്പലിനെയും ബാക്ടീരിയയേയും പ്രതിരോധിക്കുന്ന ഒന്നാണ് “ഖാദി പ്രാകൃതിക് “എന്ന പേരിലറിയപ്പെടുന്ന പെയിന്റ് എന്ന് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പെയിന്റിന് ബിഐഎസ് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ചാണകത്തിൽ നിന്നും ഉണ്ടാക്കുന്ന പെയിന്റിന് മറ്റു പെയിന്റുകളെക്കാൾ വിലക്കുറവ് ഉണ്ടാകുമെന്നും പ്രസ്താവന പറയുന്നു. ഡിസ്റ്റംബർ പെയിന്റ്, പ്ലാസ്റ്റിക് എമൽഷൻ പെയിന്റ് എന്നിങ്ങനെ “ഖാദി പ്രാകൃതിക് “ലഭ്യമാണെന്ന് വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. 2020 മാർച്ചിലാണ് കെ വി ഐ സി ഇത്തരമൊരു പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് ജയ്പൂരിലെ യൂണിറ്റിൽ പെയിന്റ് വികസിപ്പിച്ചു.ഘന ലോഹങ്ങളുടെ സാന്നിധ്യം ഒഴിവാക്കിയാണ് പെയിന്റ് എത്തുന്നത് എന്ന് കെ വി ഐ സി അറിയിച്ചു. പശു വളർത്തുന്നവർക്കും ഗോശാല ഉടമകൾക്കും അധിക വാർഷിക വരുമാനം ഉണ്ടാകുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
Read More » -
Lead News
പോക്‌സോ കേസില്‍ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവിന്റെ വാദം പൊളിയുന്നു; നിര്‍ണായക തെളിവുകള്‍ പുറത്ത്
കേരള മനസാക്ഷിയെ ഞെട്ടിച്ച കടയ്ക്കാവൂര്‍ സംഭവത്തില്‍ വഴിത്തിരിവ്. കേസില്‍ യുവതിയെ ഭര്‍ത്താവ് മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന് സാധൂകരിക്കുന്ന നിര്‍ണായ തെളിവുകള്‍ പുറത്ത് വന്നതായി സൂചന. ഇതോടെ യുവതിയ്‌ക്കെതിരെ ഭര്‍ത്താവ് മനപ്പൂര്‍വ്വം കേസ് സൃഷ്ടിച്ചെടുത്തതാണെന്ന വാദത്തിലേക്കാണ് കാര്യങ്ങള്‍ അടുക്കുന്നത്. യുവതിയുമായി വേര്‍പ്പെട്ട് മാറി താമസിക്കുകയായിരുന്ന ഭര്‍ത്താവിന്റെ കാമുകിയുമായുള്ള രണ്ടാം വിവാഹം മതപരമായിരുന്നു എന്ന വാദത്തെ പൊളിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മതപരമായിട്ടാണ് രണ്ടാം വിവാഹം നടത്തിയതെന്ന ഭര്‍ത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റി തള്ളിക്കളഞ്ഞു. കല്യാണം നിയമപരമല്ലെന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പള്ളിക്കമ്മറ്റി പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം യുവതി എതിര്‍ത്തതോടെയാണ് വൈരാഗ്യം ആരംഭിച്ചതും മകനെ ഉപയോഗിച്ച് അമ്മയ്‌ക്കെതിരെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന പേരില്‍ കേസ് കൊടുത്തതും. ഇത് തെളിയിക്കുന്ന രേഖകളും പുറത്ത് വന്നതായി സൂചനയുണ്ട്. കടക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ യുവതിയുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബര്‍ 18 നാണ് കടക്കാവൂര്‍…
Read More » -
Lead News
ലഹരിക്കടത്ത്; വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ പിടിയിൽ
ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യയുടെ സഹോദരനുമായ ആദിത്യ ആല്‍വ പിടിയില്‍. ഇന്നലെ രാത്രി ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് പിടിയിലായത്. സെപ്റ്റംബര്‍ നാല് മുതല്‍ ഒളിവിലായിരുന്ന ആദിത്യ കേസിലെ ആറാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവരുള്‍പ്പെടെ 12 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ 1.25 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വായുടെ മകനായ ആദിത്യ ആല്‍വയെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബെംഗളൂരു പോലീസ് നടന്‍ വിവേക് ഒബ്‌റോയിയുടെ മുംബൈയിലെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു. ആദിത്യയുടെ ഫാം ഹൗസില്‍ നടന്ന റേവ് പാര്‍ട്ടിയില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട നിരവധി പേര്‍ എത്തിയിരുന്നു. അതിനാല്‍ ആദിത്യയ്ക്ക് വേണ്ടിയാണ് വിവേകിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ലഹരിക്കടത്ത് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി കന്നഡ…
Read More » -
Lead News
സർക്കാരിന് തിരിച്ചടി, ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിലാണ് സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയത്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെയും യുണിറ്റാക് ഉടമ സന്തോഷ് ഈപ്പന്റെയും ഹർജി ഹൈക്കോടതി തള്ളി. നേരത്തെ ലൈഫ് മിഷനിൽ സിബിഐ നടത്തുന്ന അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. അന്വേഷണത്തിൽ സ്റ്റേ ഹൈക്കോടതി പിൻവലിച്ചു. നിയമസഭ കൂടി ചേരുന്ന പശ്ചാത്തലത്തിൽ കോടതി വിധി സർക്കാരിനെ പ്രതിസന്ധിയിൽ ആക്കും.
Read More » -
LIFE
മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ ലീക്കായി, ആരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന അഭ്യര്‍ത്ഥനയുമായി സംവിധായകന്‍
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം തീയേറ്ററുകള്‍ വീണ്ടു സജീവമാകുന്ന അവസരത്തില്‍ സിനിമാ മേഖലയെ ആകെ മൊത്തത്തില്‍ തകര്‍ക്കാനുള്ള നീക്കുമായി മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ 13-ാം തീയതി ലോകമൊട്ടാകെ റിലീസ് ചെയ്യാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ മോശമായൊരു പ്രവര്‍ത്തി നടന്നിരിക്കുന്നത്. വീഡിയോസ് പ്രചരിപ്പിച്ചവരെ കണ്ടെത്താനും സമൂഹമാധ്യമങ്ങളില്‍ നിന്നും വീഡിയോ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ആരംഭിച്ചു കഴിഞ്ഞു. ഒന്നര വര്‍ഷത്തെ അധ്വാനമാണ് മാസ്റ്റര്‍. പ്രേക്ഷകര്‍ ചിത്രം തീയേറ്ററില്‍ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചു. പതിനഞ്ച് സെക്കന്റോളം വരുന്ന രംഗങ്ങളാണ് ലീക്കായിരിക്കുന്നത്. പ്രതികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
Read More » -
Lead News
13കാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ആന്റി ക്ലൈമാക്സ്, ഭർത്താവിനെതിരെ തെളിവുകൾ മുറുകുന്നു
13കാരനായ മകനെ ലൈംഗികമായി അമ്മ പീഡിപ്പിച്ചു എന്ന കേസിൽ വൻ ട്വിസ്റ്റ്. ഭർത്താവ് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിർത്തതിന്റെ വൈരാഗ്യമാണ് കേസിന് കാരണമെന്ന് സൂചന. രണ്ടാം വിവാഹ നിയമപ്രകാരം ആണ് എന്ന് ഭർത്താവ് വാദിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന വാദവുമായി ജമാഅത്ത് കമ്മിറ്റി രംഗത്തെത്തി. രണ്ടാം വിവാഹം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കമ്മിറ്റി പ്രസിഡണ്ട് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിർത്ത് ഭാര്യ കോടതിയിൽ പോയിരുന്നു. പിന്നാലെ ഭർത്താവ് കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് ഭാര്യയ്ക്കെതിരെ ലൈംഗിക പീഡന പരാതി. 2019 നവംബറിൽ മാസംതോറും അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ ഭാര്യ സമീപിച്ചിരുന്നു. ഭർത്താവിന്റെ രണ്ടാം വിവാഹത്തെ എതിർത്ത ഭാര്യ മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത മാസം ഭർത്താവ് യുവതിയുടെ വീട്ടിൽ നിന്ന് കുട്ടികളെ കൂട്ടി കൊണ്ടുപോയി. തുടർന്ന് വിദേശത്തു എത്തിയപ്പോൾ കുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു എന്നാണ് പരാതി. കേസിൽ അമ്മയുടെ…
Read More » -
Lead News
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്. സിബിഐയുടേയും ഡിആര്‍ഐയുടെയും സംയുക്തസംഘമാണ് റെയ്ഡ് ചെയ്യുന്നത്. റെയ്ഡില്‍ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരം. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാകും റെയ്‌ഡെന്നാണ് വിലയിരുത്തുന്നത്. അടുത്തിടെ കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. അതിനെ തുടര്‍ന്ന് നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടിയാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് സൂചന. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയാണ് സി.ബി.ഐ-ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിക്കുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്.
Read More » -
Lead News
കൊല്ലത്ത് 55കാരനായ രാജപ്പനെ കൊന്നത് താനെന്ന് മകൻ, കൊന്നത് സുഹൃത്തുക്കളെന്ന് അമ്മ
കൊല്ലം കരുകോൺ സ്വദേശി 55കാരൻ രാജപ്പൻ കൊല്ലപ്പെട്ടത് തന്റെ കൈയ്യാൽ എന്ന് മകൻ സജീഷ്. എന്നാൽ മകന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയത് എന്ന് അമ്മ. കഴിഞ്ഞ ദിവസമാണ് മദ്യപാനത്തിനിടെ അച്ഛനും മകനും തമ്മിലുള്ള തർക്കത്തിൽ പിതാവ് മർദ്ദനമേറ്റ് മരിച്ചത്. മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും തുടർന്ന് കയ്യാങ്കളിയിൽ എത്തിപ്പെടുകയും ചെയ്തു. സജീഷ് തള്ളിയപ്പോൾ രാജപ്പൻ പുറകോട്ട് വീണു എന്നും തുടർന്നാണ് മരണം ഉണ്ടായത് എന്നാണ് പോലീസ് ഭാഷ്യം. 25 കാരൻ മകൻ സജീഷ് അറസ്റ്റിലാണ്. രാവിലെ ആയിട്ടും രാജപ്പൻ എഴുന്നേൽക്കാതെ വന്നതോടെ ഭാര്യ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുക ആയിരുന്നു. എന്നാൽ മരിച്ചതായി തിരിച്ചറിഞ്ഞു. സതീഷിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയത് എന്ന് അമ്മ പോലീസിനു മൊഴി നൽകി. താനാണ് പിടിച്ചു തള്ളിയത് എന്നാണ് സജീഷിന്റെ മൊഴി. സജീഷിന്റെ ഒരു സുഹൃത്തും പൊലീസ് പിടിയിൽ ആണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാൻ ആകൂ എന്നാണ് പോലീസ് പറയുന്നത്.
Read More »