Month: January 2021
-
രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും
കാസർകോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള വിവിധ കക്ഷി നേതാക്കളും ജാഥയിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡാനന്തരം കേരളത്തിലെ ജനങ്ങൾ പട്ടിണിയും പ്രയാസവും നേരിടുകയാണ്. ആരുടെ കയ്യിലും പണമില്ലാത്ത അവസ്ഥയാണ്. കോവിഡ് രോഗികളെ പരിശോധിക്കാൻ പോലും സർക്കാർ സൗകര്യമൊരുക്കി നൽകുന്നില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട ഒരു സർക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കേരള യാത്രയെന്നും ചെന്നിത്തല പറഞ്ഞു.
Read More » -
Lead News
ദുരഭിമാനം വെടിഞ്ഞ് കരിനിയമം പിന്‍വലിക്കണം: മുല്ലപ്പള്ളി
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമം മരവിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ആവശ്യം ഉള്‍ക്കൊണ്ടെങ്കിലും ദുരഭിമാനം വെടിഞ്ഞ് കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ചത്. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കോടിക്കണക്കിന് വരുന്ന കര്‍ഷകര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.അതിന് രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കൊടും പട്ടിണിയിലായിരുന്ന രാജ്യത്തെ ഭക്ഷ്യസുരക്ഷിതത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് അധ്വാനശീലരായ കര്‍ഷകരാണ്.അവര്‍ രാജ്യത്തിന്റെ അന്നദാതാക്കളാണ്.ഹരിത വിപ്ലവം,ധവള വിപ്ലവം എന്നിവ ലക്ഷ്യസ്ഥാനത്തെത്തിച്ചതും ഇന്ത്യയെ സമൃദ്ധിയിലേക്ക് നയിച്ചതും കൃഷിക്കാരാണ്. ഇതെല്ലാം വിസ്മരിച്ചാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കര്‍ഷക താല്‍പ്പര്യം കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവ് വെച്ചത്. കര്‍ഷക സമരത്തില്‍ സുപ്രീംകോടതി പ്രകടിപ്പിച്ച ആശങ്ക രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരുടെയും ആശങ്കയും ഉത്കണ്ഠയുമാണ്. ഒരു നിമിഷം വൈകാതെ കര്‍ഷക സമരം അവസാനിപ്പിക്കാനും കരിനിയമം റദ്ദാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19
ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 3922 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 63,346; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,47,389 കഴിഞ്ഞ 24 മണിക്കൂറിനിടെ 35,281 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക്…
Read More » -
Lead News
മൂന്ന് കോടി ആളുകള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍
നാല് കമ്പനികളുടെ കോവിഡ് വാക്‌സിന് കൂടി ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനെതിരായ തെറ്റായ പ്രചാരണങ്ങള്‍ സംസ്ഥാനങ്ങള്‍ തടയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മതസംഘടനകളെയും സന്നദ്ധ സംഘടനകളെയും വാക്‌സിന്‍ പ്രചാരണത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങള്‍ വിശ്വാസത്തിലെടുക്കണം. പാര്‍ശ്വഫലങ്ങള്‍ നേരിടാനുള്ള നടപടികള്‍ തയ്യാറാണെന്നും മോദി പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ മറ്റ് വാക്‌സിനേഷനുകളെ ബാധിക്കരുതെന്നും ആദ്യഘട്ട കോവിഡ് വാക്‌സിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മോദി പറഞ്ഞു. കോവിഡിനെതിരെ വികസിപ്പിച്ച ഓക്‌സ്ഫഡ് വാക്‌സിന്‍ വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയതായി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. ഡോസിന് 200 രൂപ നിരക്കിലാണ് സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നതെന്നും കമ്ബനി അറിയിച്ചു. ജനുവരി 16ന് വാക്‌സിനേഷന്‍ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് കോടി മുന്‍നിര പോരാളികള്‍ക്ക് സൗജന്യമായി വാക്‌സിനേഷന്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് 50 വയസിന്…
Read More » -
Lead News
കോവിഡ് വാക്‌സിനേഷന്‍: 133 കേന്ദ്രങ്ങളുടെ പട്ടികയായി, എല്ലാ കേന്ദ്രങ്ങളിലും വൈബ് കാസ്റ്റിംഗ് സംവിധാനം, 2 കേന്ദ്രങ്ങളില്‍ ടൂവേ കമ്മൂണിക്കേഷന്‍ സംവിധാനം
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 133 കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. എല്ലാ കേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്യുന്നതിന് കര്‍മ്മ കര്‍മ്മ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍…
Read More » -
Lead News
രാജ്യത്തെ പക്ഷിപ്പനിയുടെ സ്ഥിതിവിവരം
ജനുവരി 11 വരെ രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മൂന്നുവീതം ജില്ലകളിൽ കാക്കകൾ, ദേശാടന പക്ഷികൾ എന്നിവ ചത്തതായി ഐസിഎആർ/NIHSAD എന്നിവ സ്ഥിരീകരിച്ചു. കൂടാതെ ഉത്തരാഖണ്ഡിൽ രണ്ട് ജില്ലകളിലും കാക്കകൾ ചത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂഡൽഹി,സഞ്ജയ് തടാക പ്രദേശങ്ങളിൽ കാക്കകളും താറാവുകളും ചത്തതായി റിപ്പോർട്ടുണ്ട്.പർഭാനി ജില്ലയിൽ കോഴികളിലും,മഹാരാഷ്ട്രയിൽ നാലിടത്തു കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയിൽ, പക്ഷിപ്പനി പടരാതിരിക്കാൻ രോഗം സ്ഥിരീകരിച്ച പക്ഷികളെ കൊല്ലുന്നത് തുടരുന്നു.ഹിമാചൽപ്രദേശിൽ സന്ദർശനം നടത്തുന്ന കേന്ദ്രസംഘം ഇന്ന്(ജനുവരി 11) പഞ്ചകുളയിൽ. പരിശോധനയും നിരീക്ഷണവും നടത്തും. ജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്താനുo വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജലാശയങ്ങൾ,ചന്തകൾ, മൃഗശാലകൾ, പൗൾട്രി ഫാമുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം തുടരാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. രോഗം പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആവശ്യമായ കർശന ജാഗ്രതയും നിരീക്ഷണവും തുടരാൻ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി, സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു
Read More » -
കോവിഡ് പ്രതിസന്ധി: ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാര്‍ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
കോവിഡ് 19 മഹാമാരി മൂലം ഉപജീവനമാർഗ്ഗം നഷ്ടപെട്ട ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാരെയും അനുബന്ധ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനായി 1000 രൂപ ധനസഹായം നല്‍കുന്ന സാംസ്കാരിക കാര്യ വകുപ്പിന്റെ സമാശ്വാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അഞ്ചു വര്‍ഷമായി ചലച്ചിത്ര, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ സ്ഥിരതാമസമാക്കിയ മറ്റൊരു ആനുകൂല്യവും ലഭിക്കാത്ത കലാകാരന്മാർക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളില്‍നിന്നോ ക്ഷേമനിധി ബോര്‍ഡില്‍നിന്നോ പ്രതിമാസ ശമ്പളമോ ധനസഹായമോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ ഈ സഹായത്തിന് അര്‍ഹരായിരിക്കുകയില്ല. ഫോട്ടോ, ബന്ധപ്പെട്ട സംഘടനകളുടെയോ ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രം, അല്ലെങ്കില്‍ സംഘടനയിലെ അംഗത്വം തെളിയിക്കുന്ന ഐ.ഡി കാര്‍ഡിന്‍െറ പകര്‍പ്പ്, ആധാറിന്‍െറ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്‍െറ പ്രസക്തമായ പുറങ്ങളുടെ പകര്‍പ്പുകള്‍, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം 2021 ജനുവരി 25നു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് : www.keralaculture.org/covid_relief_scheme സംശയങ്ങൾക്ക് : +918289862049
Read More » -
LIFE
പിണറായി വിജയന് മമ്മൂട്ടിയുടെ സ്‌നേഹാദരങ്ങള്‍
ജനുവരി 13ന് കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി വന്നതില്‍ മുഖ്യമന്ത്രി പണറായി വിജയന് നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ മോഹന്‍ലാലും ദിലീപും തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചിരുന്നു .മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങളെന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകേതന്നെയും നന്ദി അറിയിക്കുന്നുവെന്ന് ദിലീപും കുറിച്ചു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കേരളത്തിലെ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ എന്ന് തുറക്കണമെന്ന കാര്യത്തില്‍ സിനിമ സംഘടനകള്‍ക്ക് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. പിന്നീടാണ്…
Read More » -
NEWS
ആവശ്യത്തിലധികം വെളുപ്പിച്ചു; കമലയുടെ മുഖചിത്രമായ വോഗ് മാഗസിനെതിരെ രൂക്ഷവിമര്‍ശനം
യു.എസ് വൈസ് പ്രസിഡന്റായി ചരിത്രം കുറിച്ച ആദ്യ വനിതയും ഇന്ത്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമാണ് കമലാ ഹാരിസ്. ഇപ്പോഴിതാ കമലയുടെ മുഖ ചിത്രമായ ഫെബ്രുവരി പതിപ്പിലെ വോഗ് മാഗസിനാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. കമല ഹാരിസിന്റെ ഫോട്ടോ വോഗ് വെളുപ്പിച്ചു എന്ന് കാണിച്ചാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ വോഗ് മാഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ വെളുപ്പിച്ചതിലുപരി ഒരു ഇന്‍ഫോര്‍മല്‍ ബാക്ക് ഗ്രൗണ്ടില്‍ ഫോട്ടോ സെറ്റ് ചെയ്തതതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രൊഫഷണലിസം ഒട്ടുമില്ലാതെയാണ് വോഗ് കമല ഹാരസിന്റെ ചിത്രം എടുത്തതെന്നും ഒരു സാധാരണ മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ പകര്‍ത്തിയാല്‍ പോലും ഇതിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു. വോഗ് മാഗസിന്റെ പുതിയ ലക്കത്തില്‍ കമല ഹാരിസിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ വോഗ് പതിപ്പിലാണ് കമല ഹാരിസിന്റെ രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ ചിത്രത്തില്‍ റോസ് നിറത്തിലുള്ള കര്‍ട്ടനാണ് ബാക്ക് ഗ്രൗണ്ടില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങളും ഉയരുന്നത്.…
Read More » -
LIFE
കോഹ്‌ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാര്യ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. താരം തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിന് ശേഷം അവധിയിലായിരുന്നു കോഹ്‌ലി. https://www.facebook.com/virat.kohli/photos/a.442771085810000/3718913168195759/
Read More »