NEWS

ചാണകത്തിൽ നിന്ന് പെയിന്റ്, കേന്ദ്രമന്ത്രി ഇന്ന് പുറത്തിറക്കും

ചാണകം പ്രധാന ചേരുവയാക്കുന്ന, ഖാദി വകുപ്പ് വികസിപ്പിച്ചെടുത്ത പെയിന്റ് ഇന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കും. മണമില്ലാത്ത,പൂപ്പലിനെയും ബാക്ടീരിയയേയും പ്രതിരോധിക്കുന്ന ഒന്നാണ് “ഖാദി പ്രാകൃതിക് “എന്ന പേരിലറിയപ്പെടുന്ന പെയിന്റ് എന്ന് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

പെയിന്റിന് ബിഐഎസ് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ചാണകത്തിൽ നിന്നും ഉണ്ടാക്കുന്ന പെയിന്റിന് മറ്റു പെയിന്റുകളെക്കാൾ വിലക്കുറവ് ഉണ്ടാകുമെന്നും പ്രസ്താവന പറയുന്നു.

ഡിസ്റ്റംബർ പെയിന്റ്, പ്ലാസ്റ്റിക് എമൽഷൻ പെയിന്റ് എന്നിങ്ങനെ “ഖാദി പ്രാകൃതിക് “ലഭ്യമാണെന്ന് വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. 2020 മാർച്ചിലാണ് കെ വി ഐ സി ഇത്തരമൊരു പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് ജയ്പൂരിലെ യൂണിറ്റിൽ പെയിന്റ് വികസിപ്പിച്ചു.ഘന ലോഹങ്ങളുടെ സാന്നിധ്യം ഒഴിവാക്കിയാണ് പെയിന്റ് എത്തുന്നത് എന്ന് കെ വി ഐ സി അറിയിച്ചു. പശു വളർത്തുന്നവർക്കും ഗോശാല ഉടമകൾക്കും അധിക വാർഷിക വരുമാനം ഉണ്ടാകുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

Back to top button
error: