Month: January 2021
-
Lead News
സ്വര്‍ണക്കടത്ത് കേസ്; 10 സാക്ഷികളുടെ വിവരങ്ങള്‍ ഇനി രഹസ്യം, ഉത്തരവിട്ട് എന്‍ഐഎ കോടതി
സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ കോടതി. ദേശീയ അന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതിയുടെ നടപടി. ഇതോടെ ഈ സാക്ഷികളുടെ വിവരങ്ങള്‍ ഇനി പുറത്തുവിടില്ല. മാത്രമല്ല സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. അതേസമയം, സാക്ഷികലുടെ പേര് വിവരങ്ങളൊന്നും തന്നെ കോടതി ഉത്തരവിലോ രേഖകളിലോ വെളിപ്പെടുത്തിയിട്ടില്ല. കേസില്‍ വിചാരണ നടക്കുന്ന സമയത്ത് കോടതിയില്‍ ഹാജരായി ജഡ്ജിയോട് കാര്യങ്ങള്‍ ബോധിപ്പിക്കാം അല്ലാതെ മറ്റുകാര്യങ്ങള്‍ക്കൊന്നും സാക്ഷികളുടെ വിവരങ്ങള്‍ പുറത്തുവിടില്ല.
Read More » -
NEWS
കേരള ചലച്ചിത്ര അക്കാദമിയില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ സര്‍ക്കാരിന് കത്തെഴുതി സംവിധായകന്‍ കമല്‍
കേരള ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവികളായ 4 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ സര്‍ക്കാരിന് സംവിധായകന്‍ കമല്‍ കത്തെഴുതിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമല്‍ സര്‍ക്കാരിനെഴുതിയ കത്ത് സഹിതമാണ് രമേശ് ചെന്നിത്തല വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇടതുപക്ഷക്കാരായ നാല് പേരെയും നിയമിക്കുന്നതിലൂടെ സര്‍ക്കാരിന് ഗുണമേയുണ്ടാകുവെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാം മാനേജര്‍ എന്നീ പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന നാല് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിലെ ഉള്ളടക്കം. ഇവരെ സ്ഥിരപ്പെടുത്തുന്നതിലൂടെ അക്കാദമിക്കും കേരള സര്‍ക്കാരിനും നേട്ടമുണ്ടാവുമെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനാണ് സംവിധായകന്‍ കമല്‍ കത്തെഴുതിയത് സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് കത്തില്‍ സൂചിപ്പിക്കുന്ന നാല് പേരെയും തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഈ നിയമനം മൂലം അക്കാദമിക്കോ സര്‍ക്കാരിനോ യാതൊരുവിധത്തിലുള്ള അധിക സാമ്പത്തിക ചിലവ് വരില്ലെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയാല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒരിക്കലും ജോലി ലഭിക്കാതെ പുറം വഴി നടക്കേണ്ടി വരുന്ന…
Read More » -
LIFE
വി ഫോറിനെ ട്രോളി സാബു അബ്ദുസമദ്
കേരള സര്‍ക്കാരിന്റെ ഭരണകാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും മുന്‍പേ ജനങ്ങള്‍ക്കായി വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ പാലം തുറന്ന് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പാലത്തിന്റെ നിര്‍മ്മാണസമയത്ത് തന്നെ പാലത്തെ ട്രോളിയും കളിയാക്കിയും വി ഫോര്‍ പ്രവര്‍ത്തകന്‍ രംഗത്ത് വന്നിരുന്നു. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ മെട്രോയുടെ ഗര്‍ഡറില്‍ തട്ടുമെന്ന വാദവും നേരത്തെ ഇവര് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഉദ്ഘാടന ദിവസം പാലത്തിലൂടെ കടന്നു പോവുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചിത്രം പങ്ക് വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഏറ്റവും കൂടുതല്‍ ട്രോളുകള്‍ വാങ്ങിക്കൂട്ടിയതും ഇതേ വി ഫോര്‍ കേരള പ്രവര്‍ത്തകനായിരുന്നു. ഇപ്പോഴിത ചലച്ചിത്ര താരം സാബു അബ്ദുസമദും വി ഫോര്‍ പ്രവര്‍ത്തകരെ ട്രോളി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വൈറ്റില പാലത്തിന് മുകളിലൂടെ കാറില്‍…
Read More » -
Lead News
ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് കീഴടങ്ങി
പാലക്കാട്: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. മലമ്പുഴ സ്വദേശി സരിതയെ ആണ് ഭര്‍ത്താവ് ബാബുരാജ് കൊല്ലാന്‍ ശ്രമിച്ചത്. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചെങ്കിലും ഓടിമാറിയതിനാല്‍ തീകൊളുത്താനുള്ള ശ്രമം വിഫലമായി. ഒലവക്കോട് ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ എത്തിയ സരിതയെ ക്ലാസ് റൂമില്‍ എത്തിയാണ് പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ബാബുരാജ് മലമ്പുഴ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇരുവരും വ്യത്യസ്ത വീടുകളിലാണ് താമസിച്ചിരുന്നത്. സരിതയെ പ്രഥമ ശുശ്രൂഷക്ക് സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Lead News
ലൈഫ് വിധി: സർക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞു: കെ.സുരേന്ദ്രൻ
കോഴിക്കോട്: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന സംസ്ഥാനസർക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെ പിണറായി സർക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരായ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മൂടിവെച്ച സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും. കേസിൽ കക്ഷി ചേരാനുള്ള സർക്കാരിന്റെ നീക്കവും കോടതി നിഷേധിച്ചിരിക്കുകയാണ്. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിന്റെ മുന ഒടിഞ്ഞു കഴിഞ്ഞു. ദേശീയ ഏജൻസികൾക്കെതിരായി സമരം ചെയ്തത് പോലെ ഇനി ഹൈക്കോടതിക്കെതിരെയും സി.പി.എം സമരം ചെയ്യുമോ എന്ന് സുരേന്ദ്രൻ പരിഹസിച്ചു. ലൈഫ് മിഷൻ സി.ഇ.ഒക്കെതിരായ അന്വേഷണത്തിന് സർക്കാർ തടയിടാൻ ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമെന്ന ഭയം കാരണമാണ്. ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്ന ബി.ജെ.പിയുടെ ആരോപണം കോടതി അംഗീകരിച്ചു. ഈ വിധി അഴിമതിക്കെതിരായ…
Read More » -
നിയമനങ്ങൾ സുതാര്യം -പി.എസ്.സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നൽകി: മുഖ്യമന്ത്രി
നിയമനങ്ങള്‍ അഴിമതി ഇല്ലാതെ സുതാര്യമായ രീതിയിൽ നടത്തണം എന്ന ഉറച്ച നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമാവധി നിയമനങ്ങള്‍ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അതുവഴി നിയമനം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കനുസരിച്ച് 1,51,513 പേര്‍ക്ക് പി.എസ്.സി വഴി നിയമനം/ അഡൈ്വസ് മെമ്മോ നല്‍കിയിട്ടുണ്ട്. ആരോഗ്യ-സാമൂഹ്യനീതി മേഖലയില്‍ നാളിതുവരെ 5985 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തിയിട്ടുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 4933 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്ത് ഹയര്‍സെക്കണ്ടറി തലത്തില്‍ മാത്രം 3540 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 721 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ 27,000 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. താത്ക്കാലിക തസ്തികകള്‍…
Read More » -
Lead News
എൻ എസ് എസിനെ സ്വാധീനിക്കാൻ യു ഡി എഫിന്റെ അറ്റകൈ പ്രയോഗം, സുകുമാരൻ നായരുടെ മകളെ കോൺഗ്രസിന്റെ ഉറച്ച സീറ്റിൽ യു ഡി എഫ് സ്വതന്ത്രയാക്കി മത്സരിപ്പിക്കാമെന്ന് വാഗ്ദാനം-NewsThen Exclusive
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ എസ് എസിനെ കൂടെ നിർത്താൻ യു ഡി എഫിന്റെ അറ്റകൈ പ്രയോഗം. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ പ്രീണിപ്പിച്ച് കൂടെ നിർത്താൻ ആണ് ശ്രമം. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മകളും ചങ്ങനാശേരി എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പളുമായ ഡോ.എസ്.സുജാതയെ കോൺഗ്രസിന്റെ ഉറച്ച സീറ്റിൽ യുഡിഎഫ് സ്വതന്ത്രയായി മൽസരിപ്പിക്കാൻ സാദ്ധ്യത. ഇത് സംബന്ധിച്ച വാഗ്ദാനം കോൺഗ്രസ് സുകുമാരൻ നായർക്ക് നൽകി എന്നാണ് റിപ്പോർട്ട്. സുജാത ജയിക്കുകയും, യുഡിഎഫ് അധികാരത്തിൽ വരികയും ചെയ്താൽ സുജാതയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആക്കാമെന്നാണ് വാഗ്ദാനം എന്നാണ് വിവരം.പ്രമുഖ കോൺഗ്രസ് നേതാക്കൾ പെരുന്നയിൽ സുകുമാരൻ നായരെ നേരിൽക്കണ്ട് നടത്തിയ രഹസ്യ ചർച്ചയിലാണ് ഈ വാഗ്ദാനം നൽകിയത് എന്നാണ് റിപ്പോർട്ട്.
Read More » -
Lead News
സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങി; എറണാകുളത്ത് രണ്ട് കുട്ടികളെ കാണാതായി
എറണാകുളത്ത് രണ്ട് കുട്ടികളെ കാണാതായി. പൂക്കാട്ടുപടി മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന്‍ (14) മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച നാലുമണിയോടെ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ ഇരുവരും ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം, ഇന്ന് രാവിലെ കുട്ടികളെ ഇടപ്പളളി പാലാരിവട്ടം ഭാഗത്ത് കണ്ടതായി പോലീസിന് വിവരം ലഭിച്ചു. അതിനാല്‍ ഈ വഴിയും അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
Lead News
മധ്യപ്രദേശില്‍ വിധവയ്ക്ക് നേരെ കൂട്ടബലാത്സംഗം
വിധവയായ സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായി. മധ്യപ്രദേശിലെ സിധി ജില്ലയില്‍ 45കാരിയായ സ്ത്രീയെയാണ് നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ സ്ത്രീയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാല് പ്രതികളേയും അറസ്റ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു പ്രതികളുടെ അതിക്രമം. ചായക്കട നടത്തുകയായിരുന്ന സ്ത്രീ വീട്ടില്‍ തനിച്ചായിരുന്നപ്പോഴായിരുന്നു പ്രതികള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. അതേസമയം, സംഭവത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഒരു നിര്‍ഭയ കൂടി എന്നായിരുന്നു രാഹുലിന്റ പ്രതികരണം. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം ഇനിയും എത്ര കാലം തുടരുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കേസില്‍ അതിവേഗ വിചാരണനടത്തുമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നുമാണ് ആഭ്യന്ത്രമന്ത്രി നരോത്തം മിശ്ര പ്രതികരിച്ചത്.
Read More »
