കൊല്ലം കരുകോൺ സ്വദേശി 55കാരൻ രാജപ്പൻ കൊല്ലപ്പെട്ടത് തന്റെ കൈയ്യാൽ എന്ന് മകൻ സജീഷ്. എന്നാൽ മകന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയത് എന്ന് അമ്മ.
കഴിഞ്ഞ ദിവസമാണ് മദ്യപാനത്തിനിടെ അച്ഛനും മകനും തമ്മിലുള്ള തർക്കത്തിൽ പിതാവ് മർദ്ദനമേറ്റ് മരിച്ചത്. മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും തുടർന്ന് കയ്യാങ്കളിയിൽ എത്തിപ്പെടുകയും ചെയ്തു. സജീഷ് തള്ളിയപ്പോൾ രാജപ്പൻ പുറകോട്ട് വീണു എന്നും തുടർന്നാണ് മരണം ഉണ്ടായത് എന്നാണ് പോലീസ് ഭാഷ്യം. 25 കാരൻ മകൻ സജീഷ് അറസ്റ്റിലാണ്.
രാവിലെ ആയിട്ടും രാജപ്പൻ എഴുന്നേൽക്കാതെ വന്നതോടെ ഭാര്യ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുക ആയിരുന്നു. എന്നാൽ മരിച്ചതായി തിരിച്ചറിഞ്ഞു. സതീഷിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയത് എന്ന് അമ്മ പോലീസിനു മൊഴി നൽകി. താനാണ് പിടിച്ചു തള്ളിയത് എന്നാണ് സജീഷിന്റെ മൊഴി.
സജീഷിന്റെ ഒരു സുഹൃത്തും പൊലീസ് പിടിയിൽ ആണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാൻ ആകൂ എന്നാണ് പോലീസ് പറയുന്നത്.