Lead NewsNEWS

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു

രിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്. സിബിഐയുടേയും ഡിആര്‍ഐയുടെയും സംയുക്തസംഘമാണ് റെയ്ഡ് ചെയ്യുന്നത്. റെയ്ഡില്‍ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരം. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാകും റെയ്‌ഡെന്നാണ് വിലയിരുത്തുന്നത്. അടുത്തിടെ കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. അതിനെ തുടര്‍ന്ന് നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു.

കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടിയാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് സൂചന. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയാണ് സി.ബി.ഐ-ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിക്കുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: