NEWS

ലഹരിക്കടത്ത്‌; വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ പിടിയിൽ

ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യയുടെ സഹോദരനുമായ ആദിത്യ ആല്‍വ പിടിയില്‍. ഇന്നലെ രാത്രി ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് പിടിയിലായത്.

സെപ്റ്റംബര്‍ നാല് മുതല്‍ ഒളിവിലായിരുന്ന ആദിത്യ കേസിലെ ആറാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവരുള്‍പ്പെടെ 12 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ 1.25 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വായുടെ മകനായ ആദിത്യ ആല്‍വയെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബെംഗളൂരു പോലീസ് നടന്‍ വിവേക് ഒബ്‌റോയിയുടെ മുംബൈയിലെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു. ആദിത്യയുടെ ഫാം ഹൗസില്‍ നടന്ന റേവ് പാര്‍ട്ടിയില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട നിരവധി പേര്‍ എത്തിയിരുന്നു. അതിനാല്‍ ആദിത്യയ്ക്ക് വേണ്ടിയാണ് വിവേകിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ലഹരിക്കടത്ത് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker