Lead NewsNEWS

വാക്‌സിന്‍ വിതരണം; ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി കോവി ഷീല്‍ഡ് വാക്‌സിന്റെ ആദ്യ ലോഡ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. പ്രത്യേക പൂജയ്ക്ക് ശേഷം ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് വാക്‌സിന്‍ പൂനെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ കയറ്റി അയക്കുന്നത്. ചൊവ്വാഴ്ച മാത്രം എട്ട് വിമാനങ്ങളിലായ രാജ്യത്തെ 13 ഇടത്തേക്ക് വാക്‌സിന്‍ എത്തിക്കും. ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് , വിജയവാഡ, ലക്‌നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആദ്യം വാക്‌സിന്‍ എത്തുക.

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും വാക്‌സിന്‍ എത്തിക്കും. കേരളത്തില്‍ ആദ്യ ബാച്ചില്‍ 4,35,500 ഡോസ് വാക്‌സിന്‍ ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയും അറിയിച്ചു. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. തമിഴ്‌നാടിന് 5.36 ലക്ഷം ഡോസാണ് ലഭിക്കുന്നത്.

Signature-ad

കഴിഞ്ഞ ദിവസമാണ് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്രസര്‍ക്കാര്‍ കരാറുണ്ടാക്കിയത്. ഒരു വാക്സിന് 210 രൂപ എന്ന നിരക്കില്‍ 1.1 കോടി ഡോസ് വാക്സിന്‍ നല്‍കാനാണ് കരാര്‍. ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. തുടക്കത്തില്‍ 30 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുക.

Back to top button
error: