NEWS
സർക്കാരിന് തിരിച്ചടി, ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിലാണ് സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയത്.
ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെയും യുണിറ്റാക് ഉടമ സന്തോഷ് ഈപ്പന്റെയും ഹർജി ഹൈക്കോടതി തള്ളി. നേരത്തെ ലൈഫ് മിഷനിൽ സിബിഐ നടത്തുന്ന അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നു.
അന്വേഷണത്തിൽ സ്റ്റേ ഹൈക്കോടതി പിൻവലിച്ചു. നിയമസഭ കൂടി ചേരുന്ന പശ്ചാത്തലത്തിൽ കോടതി വിധി സർക്കാരിനെ പ്രതിസന്ധിയിൽ ആക്കും.