Month: January 2021
-
Lead News
എല്ലാവീട്ടിലും ലാപ്ടോപ്പ്
ധനമന്ത്രി ഡോക്ടർ തോമസ് ഐസക് ബജറ്റവതരണം തുടരുകയാണ്. എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ജോലി നൽകും. ജോലിക്ക് ആവശ്യമുള്ള കമ്പ്യൂട്ടർ അടക്കം വാങ്ങുന്നതിന് സർക്കാർ വായ്പ നൽകും. വായ്പ രണ്ടുവർഷംകൊണ്ട് തിരിച്ചടച്ചാൽ മതി. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചതിനുശേഷം വായ്പ തിരിച്ചടക്കാം. 2020 ഫെബ്രുവരിയിൽ ഇതിന്റെ രജിസ്ട്രേഷൻ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
Read More » -
Lead News
റബ്ബറിന്റെ തറവില170 രൂപയാക്കി ഉയർത്തി;നെല്ല്, നാളികേരം സംഭരണ വില ഉയർത്തി
ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക്ക് ബജറ്റ് അവതരണം തുടരുകയാണ്. റബ്ബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നുമുതൽ ആണ് ഇത് പ്രാബല്യത്തിൽ വരിക. നെല്ലിന്റെ സംഭരണവില 28 രൂപയാക്കി ഉയർത്തി . നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി ഉയർത്തി. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 100 കോടി രൂപ അനുവദിച്ചു. 15000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും. 8 ലക്ഷം തൊഴിലവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Read More » -
Lead News
എൽഡിഎഫിന്റെ തുറുപ്പുചീട്ട്, ക്ഷേമപെൻഷനുകൾ 1600 രൂപ ആക്കും, ഏപ്രിൽ മുതൽ ലഭിക്കുമെന്ന് ധനമന്ത്രി
ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് ബജറ്റ് അവതരണം ആരംഭിച്ചു. ക്ഷേമപെൻഷനുകൾ 1600 രൂപ ആക്കും എന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ ഇത് ലഭിച്ചുതുടങ്ങും. പാലക്കാട് കുഴൽമന്ദത്തെ ഏഴാം ക്ലാസുകാരി സ്നേഹയുടെ കവിത യോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം വളരെ അത്ഭുതത്തോടെയാണ് കണ്ടത്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു.കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമെമ്പാടും അറിഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി.
Read More » -
LIFE
നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയിൽ ആദിപാപം കാണുമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്, രജനി ചാണ്ടിയുടെ ബികിനി ഫോട്ടോ പങ്കുവച്ച് ഒമർ ലുലു
നടി രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ഏറെ വൈറൽ ആയി. അതിനൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നു.”ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക്”എന്ന ലൈനിൽ ആയിരുന്നു കമന്റുകൾ. ഇതിന് പിന്നാലെ രജനി ചാണ്ടി തന്റെ ബികിനി ഫോട്ടോ പങ്കുവച്ചു കൊണ്ട് തിരിച്ചടിച്ചു. ഇപ്പോഴിതാ രജനി ചാണ്ടിയെ പിന്തുണച്ചു കൊണ്ട് ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ് – “ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….” “ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞവരോട്….” രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ്ലോഡ് ചെയ്ത ഫോട്ടോകൾ. പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ ഒരു ഡയലോഗും ഉണ്ട്…. “നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയിൽ…
Read More » -
NEWS
വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സര്‍ക്കാര്‍
കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി സര്‍ക്കാര്‍. സര്‍ക്കാരിന് നേരിട്ട് വിജ്ഞാപനം ഇറക്കുന്നതിന് നിയമപ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വഴി മുന്നോട്ട് പോവാനുറച്ച് സര്‍ക്കാര്‍. അതേ സമയം ഈ ആവശ്യവുമായി സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണം കോതിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ കേസില്‍ സിബിഐ ഇടപെടണമെന്ന് നേരിട്ട് വിജ്ഞാപനം ഇറക്കിയാല്‍ ഇതിനെതിരെ പ്രതികള്‍ കോടതിയില്‍ വാദം ഉന്നയിച്ചേക്കാമെന്ന നിയമോപദേശം ലഭിച്ചതോടെയാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗത്തിലൂടെ നീങ്ങുന്നത്. കേസില്‍ സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നടപടി ചട്ടപ്രകാരമല്ലെന്ന് നിയമവകുപ്പ് അറിയിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്
Read More » -
Lead News
കോവിഡ് വാക്സിൻ വന്ധ്യതയ്ക്കു കാരണമാകുമോ?
കോവിഡ് വാക്സിൻ ജനങ്ങളിലേക്കെത്തിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇതുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ തിരുത്തുകയാണ് കേന്ദ്ര മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി വിശദമായി സംസാരിച്ചു. കോവിഡ് വാക്സിൻ ചിലരിൽ മാത്രം ചില പാർശ്വഫലങ്ങൾ ഉണ്ടാക്കും. ചെറിയ പനി, കുത്തിവച്ച സ്ഥലത്ത് ചെറുതായി വേദന, ശരീരവേദന എന്നിവയാണ് അവ. എന്നാൽ ഇതെല്ലാം താൽക്കാലികമാണ്. വാക്സിൻ മൂലം കോവിഡ് വരുമോ? ഇല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ ഉത്തരം. കോവിഡ് വാക്സിൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുമോ? കോവിഡ് വാക്സിൻ എടുത്താൽ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയുണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല- ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.
Read More » -
NEWS
ഇടുക്കിയില്‍ 102.26 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാന്‍ കരട് വിജഞാപനം
ഇരവികുളം ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം, ആനമുടിചോല ദേശീയോദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം, പാമ്പാടും ചോല ദേശീയോദ്യാനം എന്നിവിടങ്ങള്‍ക്ക് സമീപമുള്ള 102.26 ചതുരശ്രകിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാന്‍ കരട് വിജ്ഞാപനം പുറത്തിറക്കി. കരട് വിജ്ഞാനപനത്തെക്കുറിച്ച് 60 ദിവസത്തിനകം പരിസ്ഥിതി മന്ത്രാലയത്തോടെ അഭിപ്രായം അറിയിക്കാന്‍ അവസരമുണ്ട്. 2016 ലെ വിജ്ഞാപനം പിന്‍വലിച്ചാണ് പുതിയ കരട് പുറത്തിറക്കിയിരിക്കുന്നത്. കണ്ണന്‍ദേവന്‍, വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍ വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്നത്. അന്തിമ വിജ്ഞാപനം ഇറങ്ങിയ ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ പദ്ധതിക്കാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നല്‍കണം. ഈ പദ്ധതി നിലവില്‍ വരുന്നതോടെ കൃഷിയിടങ്ങള്‍, വനം, പാര്‍ക്ക്, തുറസ്സായ സ്ഥലങ്ങള്‍ എന്നിവ ഭവന നിര്‍മ്മാണത്തിനോ, വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
Read More » -
LIFE
ചാണകക്കുഴിയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം
മുംബൈയിൽ ചാണകക്കുഴിയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം. ഒരു പട്ടം പിടിച്ചെടുക്കാൻ ഓടുന്നതിനിടയിൽ ആണ് പത്തുവയസ്സുകാരൻ ചാണകക്കുഴിയിൽ വീണത്. അവധി ദിവസമായതിനാൽ കുട്ടി ദിവസം മുഴുവൻ പട്ടങ്ങളോടൊപ്പം ആയിരുന്നു എന്ന് പോലീസ് പറയുന്നു. ചാണകക്കുഴിക്ക് സമീപമായിരുന്നു പട്ടം പറന്നത്. ചാടി പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി ചാണകക്കുഴിയിലേക്ക് വീണത്. കുട്ടിയുടെ നിലവിളി കേട്ട് അടുത്തുണ്ടായിരുന്ന കെട്ടിടം പണിക്കാർ ഓടി വന്നു. എന്നാൽ വലിയ ചാണകക്കുഴിയിലേക്ക് അവർക്ക് ഇറങ്ങാൻ ആയില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി എങ്കിലും അവർ നിസ്സഹായരായി. അപ്പോഴേക്കും കുട്ടി ചാണകത്തിൽ മുങ്ങിപ്പോയിരുന്നു. പിന്നീട് ക്രെയിൻ കൊണ്ട് വന്ന് കുട്ടിയെ പൊക്കി എടുക്കുകയായിരുന്നു. ആശുപത്രിയിലെത്തിയിൽ എത്തിച്ചെങ്കിലും മരണം തടയാനാവില്ല.
Read More »

