
സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായകന്‍ വീരമണി രാജുവിന് സമ്മാനിച്ചു. ശബരിമാല സന്നിധാനത്ത് തയ്യാറാക്കിയ പ്രത്യേക വേദിയില്‍ വെച്ചാണ് പുരസ്‌കാര ചടങ്ങ് നടത്തിയത്. എം.എല്‍.എ രാജു എബ്രഹാം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വീരമണി രാജുവിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചത്. തനിക്ക് ഓസ്‌കാര്‍ ലഭിക്കുന്നതിനേക്കാള്‍ മഹത്തരമാണ് അയ്യപ്പ സന്നിധിയില്‍ നിന്നും ലഭിച്ച ഹരിവരാസന പുരസ്‌കാരമെന്ന് വീരമണി രാജു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേദിയില്‍ ഗാനവും ആലപിച്ചിട്ടാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി.നന്ദകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു എന്നിവരും പുരസ്‌കാരച്ചടങ്ങിന് വേദിയില്‍ സന്നിഹിതരായിരുന്നു