ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് ബജറ്റ് അവതരണം തുടരുകയാണ്. കോവിഡ് തൊഴിൽ ഘടന അടിമുടി പൊളിച്ചെഴുതി എന്ന് ധനമന്ത്രി നിരീക്ഷിച്ചു. ഇപ്പോൾ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നതാണ് ഫാഷൻ. അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് തൊഴിൽ ലഭ്യമാക്കുക.
ഷെയർ ഡിജിറ്റൽ പ്ലാറ്റഫോം വഴി സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ലഭ്യമാക്കും. കമ്പനികൾക്ക് കേന്ദ്രീകൃതമായോ വികേന്ദ്രീകൃതമായോ ജോലിക്കാരെ തിരഞ്ഞെടുക്കാം.