Month: January 2021
-
Lead News
കോവിഡനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റ്, ധന മന്ത്രിയുടെ പ്രതികരണം
സാമ്പത്തിക വളർച്ചയും സാമൂഹികനീതിയും ഉറപ്പിക്കുന്നത് ആയിരിക്കും ഈ ബജറ്റ് എന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. നിരവധി ക്ഷേമ പദ്ധതികൾ പ്രതീക്ഷിക്കാം. കോവിഡനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റായിരിക്കും. പാവപ്പെട്ടവർക്കുള്ള ക്ഷേമ നടപടികൾക്കൊപ്പം ദീർഘകാലത്തേക്ക് കേരളത്തിന്റെ വികസനം മുന്നിൽകണ്ടുള്ള ബജറ്റ് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടം എടുക്കുന്നതിനെ കുറിച്ച് ആർക്കും വേവലാതി വേണ്ട. ജനങ്ങളിൽ ഭയം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിബന്ധനകൾക്കു ഉള്ളിൽ നിന്നു കൊണ്ട് തന്നെയാണ് കടമെടുപ്പ് എന്നും മന്ത്രി വ്യക്തമാക്കി.
Read More » -
NEWS
സിപിഎമ്മിന്റെ കുത്തക സീറ്റ് നേടിയ കോണ്‍ഗ്രസ്സ് അംഗത്തിനെതിരെ മര്‍ദ്ദനം
47 വര്‍ഷമായി സിപിഎം ജയിച്ചു വന്ന വാര്‍ഡില്‍ ഇത്തവണ 47 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് നേരെ കൈയ്യേറ്റ ശ്രമം. ജീവന്‍ രക്ഷിക്കാന്‍ തൊട്ടടുത്ത് വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ അരിശം തീര്‍ക്കാന്‍ അക്രമികള്‍ മെമ്പറുടെ കാര്‍ നശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ജയിച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ സി.മനോഹരന് നേരെയാണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയിരുന്നതിനാല്‍ പ്രതികള്‍ ജാമ്യമെടുത്ത് പുറത്ത് വന്നിരുന്നു. മനോഹരനെ മര്‍ദ്ദിക്കുന്നതിന്റെയും കാറ് നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ തീവ്രത പുറത്ത് വന്നത്. കേസില്‍ കണ്ടാലറിയുന്ന കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. ഇലക്ഷനില്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയപ്പോഴാണ് മനോഹരന് നേരെ അക്രമണം ഉണ്ടായത്. ഇലക്ഷന്‍ സമയത്ത് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച് തുടക്കം…
Read More » -
NEWS
അവനിയാപുരം ജെല്ലിക്കെട്ട് കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി: പരിക്കേറ്റ് 58 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
തമിഴ് ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടുന്ന കായിക വിനോദമാണ് ജെല്ലിക്കെട്ട്. അമറിക്കുതിച്ചെത്തുന്ന കാളക്കൂറ്റന്മാര്‍ക്ക് മേല്‍ മെയ്ക്കരുത്തുകൊണ്ട് വിജയം നേടുന്ന ചുണക്കുട്ടികളെ തമിഴ് ജനത വീരന്മാരെന്ന് പ്രഖ്യാപിക്കും. കാര്‍ഷിക സമൃദ്ധിയും തമിഴ് ചരിത്രവും വിളിച്ചോതിയാണ് ഓരോ ജെല്ലിക്കെട്ടും കടന്ന് പോവുക. പുതുവര്‍ഷത്തെ ആദ്യ ജെല്ലിക്കെട്ടിന് അവനിയാപുരത്ത് ഇന്നലെ തുടക്കം കുറിച്ചു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ജെല്ലിക്കെട്ട് നടത്തിയത്. പ്രത്യേക പരിശീലനം നല്‍കി വളര്‍ത്തിയ 450 ഓളം കാളകളാണ് മത്സരത്തിനെത്തിയത്. കാളകളെ കൊമ്പുകുത്തിക്കാന്‍ 420 ചെറുപ്പക്കാരും കളത്തിലിറങ്ങി. കാളയുടെ മുതുകില്‍ പിടിച്ചു കിടന്ന് 50 മീറ്റര്‍ പോവുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. 322 കാളകളെ ആര്‍ക്കും പിടിച്ചു കെട്ടാന്‍ സാധിക്കാതെ വന്നെങ്കിലും മത്സരത്തില്‍ വിജയികളായത് മധുര സ്വദേശികളായ വിജയിയും തിരുനാവുക്കരുശുമാണ്. മത്സരം കാണാന്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും എത്തിയിരുന്നു. നിങ്ങളുടെ വീരത്തേയും വീരവിളയാട്ടിനെയും സംരക്ഷിക്കാന്‍ ഞാനുണ്ടാവുമെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടയില്‍ പ്രഖ്യാപിച്ചത് കാണികള്‍ക്കിടയില്‍ വലിയ…
Read More » -
Lead News
സംസ്ഥാന ബഡ്ജറ്റ് ഇന്ന്: ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പോ.?
പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റ് ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ ഇന്നത്തെ ബഡ്ജറ്റ് സര്‍ക്കാരിന് നിര്‍ണായകമാവും. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈയവസരം ശരിയായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഹൃസ്വകാലയളവില്‍ നടപ്പാക്കാവുന്ന പദ്ധികള്‍ക്കായിരിക്കും മന്ത്രി മുന്‍തൂക്കം നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. ഇലക്ഷന്‍ ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനങ്ങളും കഴിഞ്ഞ നാലര വര്‍ഷത്തെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ചൂണ്ടിക്കാട്ടിയാവും മന്ത്രി ബഡ്ജറ്റ് അവതരിപ്പിക്കുക. ക്ഷേമ പെന്‍ഷന്‍ വര്‍ധന, തേങ്ങയുടേയും നെല്ലിന്റെയും റബ്ബറിന്റെയും സംഭരണ വില വര്‍ധന, കൃഷി മേഖലയിലേക്കുള്ള പാക്കേജുകള്‍, പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങിയവ ബഡ്ജറ്റിലുള്‍പ്പെടുമെന്നാണ് പ്രതീക്ഷ.
Read More » -
NEWS
കേരളത്തില്‍ അതിതീവ്ര വൈറസ് 3 പേര്‍ക്ക് കൂടി: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്
ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കേരളത്തില്‍ 3 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലുള്ള രണ്ട് പേരിലും പത്തനംതിട്ട ജില്ലയിലെ ഒരാളിലുമാണ് യു.കെ.യില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേരും ക്വാറന്റൈനിലായിരുന്നതിനാല്‍ പേടിക്കേണ്ടതില്ലെന്നും ഇവരില്‍ നിന്നും മറ്റൊരാളിലേക്കും വൈറസ് പകരാന്‍ സാധ്യതയില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലിവില്‍ കേരളത്തില്‍ അതിതീവ്ര വയറസിന്റെ സാന്നിധ്യം ഇപ്പോള്‍ 9 പേരിലാണ് കണ്ടെത്തിയിരിക്കുന്നത്. യു.കെ യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Read More » -
NEWS
കര്‍ഷകസമരം: ഒന്‍പതാം ചര്‍ച്ച ഇന്ന്, സുപ്രിം കോടതി നിയോഗിച്ച സമിതിയിലെ അംഗം പിന്മാറി
കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരപോരാട്ടം എങ്ങുമെത്താത്ത നിലയില്‍ തുടരുന്ന വേളയില്‍ കേന്ദ്രവുമായി ഇന്ന് ഒന്‍പതാം വട്ട ചര്‍ച്ചയ്ക്ക് കര്‍ഷകര്‍ ഒരുങ്ങുന്നു. അതേ സമയം പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്കായി സുപ്രിം കോടതി നിയോഗിച്ച സമിതിയില്‍ നിന്നും ഒരംഗം പിന്മാറിയതും കോടതിക്ക് തിരിച്ചടിയായി. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സുപീന്ദന്‍ സിങ്ങാണ് അഞ്ചംഗ സമിതിയില്‍ നിന്നും ഒഴിവായത്. തനിക്കൊപ്പം സമിതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നാല് പേരും വിവാദ നിയമങ്ങളെ പിന്‍വലിക്കുന്നവരാണെന്ന കാരണത്താലാണ് സുപീന്ദര്‍ പിന്മാറിയെതെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാവുന്നത്. കഴിഞ്ഞ 8 തവണ ചര്‍ച്ച നടത്തിയപ്പോഴും പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ഉറച്ച് തന്നെയാണ് കര്‍ഷകര്‍. രാജ്ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് കര്‍ഷകരുമായി ചര്‍ച്ച നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ മാറ്റമില്ലെങ്കില്‍ പഞ്ചവത്സര സമരവുമായി മുന്നോട്ട് പോവാന്‍…
Read More » -
Lead News
വാക്‌സിന്‍ കുത്തിവെയ്പ്പ് നാളെ മുതല്‍: പ്രതീക്ഷയോടെ രാജ്യം
ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ രാജ്യത്ത് നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങും. വാക്‌സിന്‍ കുത്തിവെയ്പ്പിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍ സ്വീകരിക്കുന്ന ചിലരുമായും, കുത്തിവയ്പു കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി വെര്‍ച്വല്‍ ആയി ആശയവിനിമയം നടത്തും. വാക്‌സിന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കോവിന്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നാളെ നിര്‍വ്വഹിക്കും. മുന്‍ഗണന ക്രമത്തില്‍ തയ്യാറാക്കിയിട്ടുള്ള 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യമായി വാക്‌സിന്‍ നല്‍കുക. എല്ലാ സംസ്ഥാനത്തേക്കും വേണ്ട വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലേക്ക് 4,33,500 ഡോസ് കോവിഡ് വാക്‌സിനാണ് എത്തിയിരിക്കുന്നത്.
Read More » -
LIFE
തനിക്ക് കോവിഡ് ഇല്ല, പരക്കുന്നത് വ്യാജവാർത്ത എന്ന് നടി ലെന
തനിക്ക് കോവിഡ് ഉണ്ട് എന്ന എന്ന നിലയിൽ പരക്കുന്ന വാർത്ത വ്യാജ വാർത്ത എന്ന നടി ലെന. സിനിമ ചിത്രീകരണത്തിന് ശേഷം ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ പിന്നാലെയാണ് ലെനയ്ക്ക് കൊവിഡ് പോസിറ്റീവ് ആണ് എന്ന നിലയിൽ വാർത്തകൾ പരന്നത്. തുടർന്ന് ഫേസ്ബുക്കിലൂടെ ലെന ഇത് നിഷേധിക്കുകയായിരുന്നു. ലെനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- ഞാൻ നടി ലെന- എനിക്ക് കോവിഡ് പോസിറ്റീവ്( UK Strain) ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചി ക്കുകയും ചെയ്തുവെന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരു വാർത്ത പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്, ഞാൻ യുകെയിൽ നിന്ന് വന്നത് നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലവുമായിട്ടാണ് . നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നടത്തുന്ന genome sequencing ടെസ്റ്റ് , പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഇപ്പോൾ ബാംഗ്ലൂർ Hospitalil ക്വാറന്റൈനിൽ കഴിയുകയാണ് . ഞാൻ കോവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട്…
Read More » -
Lead News
കള്ളൻ ഷാജഹാനെ പോലീസ് വേഷം മാറി പിടിച്ചതിങ്ങനെ
കഴിഞ്ഞ മൂന്നു മാസമായി മലപ്പുറം ജില്ലയിലെ താനൂർ,തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ അർദ്ധ രാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്ന് ഒരാൾ മോഷണം നടത്തുന്നുണ്ടായിരുന്നു. 2020 ഒക്ടോബർ മുതലാണ് മോഷണ പരമ്പര ആരംഭിക്കുന്നത്. താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഒരാൾ മുഖംമറച്ച് ഷർട്ട് ധരിക്കാതെ തോളിൽ ബാഗും തൂക്കി ആയുധധാരിയായി രാത്രിയിൽ കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു. പ്രദേശത്തെ നിരവധി സിസിടിവി കളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. എന്നാൽ മുഖം മറച്ചിരുന്നതിനാൽ ഇയാളെ തിരിച്ചറിയാനായില്ല. കടകളിലും വീടുകളിലും പൂട്ടുകൾ തകർത്ത് മോഷണം നടത്തുന്ന ഇയാൾക്ക് സിസിടിവി ക്യാമറകൾ തകർക്കുക എന്ന വിനോദവും ഉണ്ടായിരുന്നു. ഒക്ടോബർ 15 മുതൽ താനൂർ പോലീസ് കള്ളനായി വല വിരിച്ചു. നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. മഫ്തിയിലും യൂണിഫോമിലും പലതവണ പട്രോളിങ് നടത്തിയിട്ടും ഫലമുണ്ടായില്ല. പലയിടങ്ങളിലും കള്ളൻറെ സാന്നിധ്യം തിരിച്ചറിയപ്പെട്ടെങ്കിലും പിടികൂടാനായില്ല. കളവുപോയ ഒരു മൊബൈൽ ഫോണിൽ നിന്ന് ആന്ധ്രപ്രദേശിൽ വെച്ച് ഒരു ഫോൺ കോൾ പോയതായി സൈബർസെൽ…
Read More » -
NEWS
റിമാന്റിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോട്ടയം: റിമാന്റിലായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജയിൽ ഡി ജി പിയും കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖാണ് (36) മരിച്ചത്. ഷെഫീക്കിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പോലീസ് മർദ്ദനത്തിൽ സംഭവിച്ചതാണെന്ന് പിതാവ് ആരോപിച്ചിരുന്നു . ചൊവ്വാഴ്ച വൈകിട്ടാണ് ഷെഫീഖിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
Read More »