കോവിഡ് വാക്സിൻ ജനങ്ങളിലേക്കെത്തിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇതുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ തിരുത്തുകയാണ് കേന്ദ്ര മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി വിശദമായി സംസാരിച്ചു.
കോവിഡ് വാക്സിൻ ചിലരിൽ മാത്രം ചില പാർശ്വഫലങ്ങൾ ഉണ്ടാക്കും. ചെറിയ പനി, കുത്തിവച്ച സ്ഥലത്ത് ചെറുതായി വേദന, ശരീരവേദന എന്നിവയാണ് അവ. എന്നാൽ ഇതെല്ലാം താൽക്കാലികമാണ്.
വാക്സിൻ മൂലം കോവിഡ് വരുമോ? ഇല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ ഉത്തരം.
കോവിഡ് വാക്സിൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുമോ? കോവിഡ് വാക്സിൻ എടുത്താൽ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയുണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല- ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.