LIFETRENDING

ചാണകക്കുഴിയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം

മുംബൈയിൽ ചാണകക്കുഴിയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം. ഒരു പട്ടം പിടിച്ചെടുക്കാൻ ഓടുന്നതിനിടയിൽ ആണ് പത്തുവയസ്സുകാരൻ ചാണകക്കുഴിയിൽ വീണത്. അവധി ദിവസമായതിനാൽ കുട്ടി ദിവസം മുഴുവൻ പട്ടങ്ങളോടൊപ്പം ആയിരുന്നു എന്ന് പോലീസ് പറയുന്നു.

ചാണകക്കുഴിക്ക് സമീപമായിരുന്നു പട്ടം പറന്നത്. ചാടി പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി ചാണകക്കുഴിയിലേക്ക് വീണത്. കുട്ടിയുടെ നിലവിളി കേട്ട് അടുത്തുണ്ടായിരുന്ന കെട്ടിടം പണിക്കാർ ഓടി വന്നു. എന്നാൽ വലിയ ചാണകക്കുഴിയിലേക്ക് അവർക്ക് ഇറങ്ങാൻ ആയില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി എങ്കിലും അവർ നിസ്സഹായരായി.

അപ്പോഴേക്കും കുട്ടി ചാണകത്തിൽ മുങ്ങിപ്പോയിരുന്നു. പിന്നീട് ക്രെയിൻ കൊണ്ട് വന്ന് കുട്ടിയെ പൊക്കി എടുക്കുകയായിരുന്നു. ആശുപത്രിയിലെത്തിയിൽ എത്തിച്ചെങ്കിലും മരണം തടയാനാവില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button