Month: January 2021

  • Lead News

    ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

    കൊച്ചി പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

    Read More »
  • Lead News

    കേരള ബാങ്ക്, കെഎസ്‌എഫ്‌ഇ, കെഎഫ്‌സി, കെഎസ്‌ഐഡിസി സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഫണ്ടിന് രൂപം നല്‍കും

    കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി, എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഇതിലേക്കായി അന്‍പത് കോടി ബജറ്റില്‍ നിന്നും അനുവദിക്കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാര്‍ട്ടപ്പിന് നിക്ഷേപം ആകര്‍ഷിച്ചാല്‍ അതിലേക്ക് ഫണ്ടില്‍ നിന്നും പരമാവധി ഗ്രാന്റ് അനുവദിക്കും. സീഡ് ഫണ്ടിംഗ് ഓഹരി പങ്കാളിത്തമായി മാറ്റും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ നഷ്ടമായി മാറിയാല്‍ അതിന് സര്‍ക്കാര്‍ അന്‍പത് ശതമാനം താങ്ങായി നല്‍കും.

    Read More »
  • Lead News

    പ്രവാസി ക്ഷേമപെന്‍ഷന്‍ 3500 രൂപയാക്കി

    ധനമന്ത്രി തോമസ് ഐസക് സഭയില്‍ ബജറ്റ് അവതരിപ്പിക്കുകയാണ്. പ്രവാസികള്‍ക്കും ബജറ്റില്‍ ആശ്വാസത്തന് വകയുള്ളതാണ് ഇത്തവണത്തെ ബജറ്റ്. പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രഖ്യപനത്തിലുണ്ട്.

    Read More »
  • മലയാളി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്ന സംഭവം: നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

    കേരളത്തിന് പുറത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പോയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചു വെക്കുന്ന സംഭവത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഉടനടി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വെക്കുന്ന സംഭവത്തെ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്നിന്റെ സബ്മിഷനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങളാലോ അപ്രതീക്ഷിത പ്രതിസന്ധിയിലെ പഠനം നിര്‍ത്തേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും അധികാരമില്ലെന്നും നെല്ലിക്കുന്നന്‍ സഭയില്‍ പറഞ്ഞു. പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു

    Read More »
  • Lead News

    ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി

    സംസ്ഥാനത്തെ വിവിധ ക്ഷേമപെന്‍ഷനുകള്‍ പ്രതിമാസം 1600 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഈ ഏപ്രില്‍ മാസം മുതല്‍ തന്നെ വര്‍ധന പ്രാബല്യത്തില്‍ വരും. നിലവില്‍ 1500 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. പുതുവര്‍ഷ സമ്മാനമെന്ന നിലയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും 2021 ജനുവരി മാസം മുതല്‍ 100 രൂപ വര്‍ധിപ്പിച്ചിരുന്നു. 1,400 രൂപയില്‍ നിന്നാണ് 1500 രൂപയാക്കിയത്. അതാണിപ്പോള്‍ 1600 രൂപയാക്കിയത്.

    Read More »
  • Lead News

    മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം-കൊച്ചി ഇടനാഴിക്ക് ഡിപിആര്‍ തയാറാക്കും

    തലസ്ഥാന ന​ഗര വികസന പദ്ധതിയുടെ ഭാ​ഗമായി വിഴിഞ്ഞം – നാവായികുളം 78 കിലോമീറ്റര്‍ ആറുവരി പാത പാതയും പാതയുടെ ഇരുവശത്തുമായി നോളേജ് ഹബ്, വിനോദകേന്ദ്രങ്ങള്‍, ടൗണ്‍ ഷിപ്പ്, എന്നിവ സ്ഥാപിക്കും. ഇതിന്റെ സമീപത്ത് വികസന പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക കമ്പനി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്ന കാപിറ്റല്‍ ഡവലപമെന്റ് കമ്പനിക്കായി 100 കോടി രൂപ വകയിരുത്തി. മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം-കൊച്ചി ഇടനാഴിക്ക് ഡിപിആര്‍ തയാറാക്കും. 50,000 കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് ഈ വര്‍ഷം തുടക്കമിടും. ലോകാരോ​ഗ്യ സംഘടനയുടെ പിന്തുണയോടെ ആഫ്രിക്കന്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യും.

    Read More »
  • Lead News

    സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍

    ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക്ക് ബജറ്റ് അവതരണം തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹനത്തിനായി ആറിന പരിപാടികളും ധനമന്ത്രി പ്രഖ്യാപിച്ചു. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്തുന്ന പരിപാടിയാണ് ഇത്. ഉദാഹരണത്തിലൂടെയാണ് ധനമന്ത്രി പദ്ധതി വിശദീകരിച്ചത്. കുറച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മാന്‍ഹോള്‍ ശുചീകരണത്തിന് ബാന്റിക്യൂട്ട് എന്ന റോബോട്ടിന് രൂപകല്പന നല്‍കി. വാട്ടര്‍ അതോറിറ്റിയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഇന്നവേഷന്‍ സോണ്‍ ഈ കുട്ടികള്‍ രൂപം നല്‍കിയ യന്ത്രത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് കാരണമായി. മാത്രമല്ല ഇതിന് അന്തിമ രൂപം നല്‍കുന്നതിന് കെഎഫ്എസ്ഇ വായ്പ നല്‍കിയിരുന്നു. ഇന്ന് ജെന്‍ റോബോട്ടിക്സ് കമ്പനി ഇന്ത്യയിലെ ഏറ്റവും നല്ല ക്യാമ്പസ് സ്റ്റാര്‍ട്ടപ്പായി ഉയര്‍ന്നു. 200 കോടി രൂപയാണ് കമ്പനിയുടെ വിപണന മൂല്യം. ഇതുപോലെ ഇന്നവേഷന്‍ സോണുകളില്‍ രൂപംകൊളളുന്ന ഉല്പന്നങ്ങളെവാണിജ്യാടിസ്ഥാനത്തില്‍ സംരഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കണം. ഐ.ടിയില്‍ മാത്രമല്ല നൂതന സങ്കേതങ്ങള്‍…

    Read More »
  • Lead News

    കെ ഫോൺ പദ്ധതി ജൂലൈ മാസത്തിൽ പൂർത്തിയാക്കും

    ധനമന്ത്രി ഡോക്ടർ തോമസ് ഐസക് ബഡ്ജറ്റ് അവതരണം തുടരുകയാണ്. കെ ഫോൺ പദ്ധതി ജൂലൈ മാസത്തിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കെ ഫോണിന്റെ ഓഹരി മൂലധനത്തിൽ 166 കോടി രൂപകൂടി വകയിരുത്തി. പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കമാകും. 14 ജില്ലകളിൽ 600 ഓഫീസുകൾ ഉണ്ടാകും. ഇന്റർനെറ്റ് വിതരണത്തിൽ കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

    Read More »
  • Lead News

    കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടന ആക്കിമാറ്റാൻ പ്രത്യേക പദ്ധതി

    ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് ബജറ്റ് അവതരണം തുടരുകയാണ്.കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടന ആക്കിമാറ്റാൻ പ്രത്യേക പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. ആയിരം പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കും. നിലവിലെ ഒഴിവുകൾ നികത്തും. സർവകലാശാല നവീകരണത്തിന് 2000 കോടി രൂപ മാറ്റിവെയ്ക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ മികവിന് ആറിന പദ്ധതി നടപ്പാക്കും. രാജ്യത്തെ തന്നെ മികച്ച 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കും. വീടിനടുത്ത് തൊഴിൽ പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യ വികസന പദ്ധതി നടപ്പാക്കും. ഇതിനായി കുടുംബശ്രീക്ക് അഞ്ചു കോടി രൂപ വകയിരുത്തി.

    Read More »
  • Lead News

    സർവ്വകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 2000 കോടി, കെ ഫോൺ പദ്ധതി ഫെബ്രുവരിയിൽ

    സർവ്വകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 2000 കോടി അനുവദിക്കും. അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി നൽകും. സർവ്വകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കും . ആയിരം തസ്തികകളും അധികമായി സൃഷ്ടിക്കും. ഉന്നതവിദ്യാഭ്യാസമേഖലയിൽ 5 ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠന സൗകര്യം ഉണ്ടാക്കും. കെ ഫോൺ പദ്ധതി ഫെബ്രുവരിയിൽ തുടങ്ങും. 14 ജില്ലകളിൽ 600 ഓഫീസുകൾ. ഇന്റർനെറ്റ് വിതരണത്തിന് കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകും. കെ ഫോൺ പദ്ധതിക്ക് 166 കോടി രൂപ കൂടി വകയിരുത്തി.

    Read More »
Back to top button
error: