
കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി സര്‍ക്കാര്‍. സര്‍ക്കാരിന് നേരിട്ട് വിജ്ഞാപനം ഇറക്കുന്നതിന് നിയമപ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വഴി മുന്നോട്ട് പോവാനുറച്ച് സര്‍ക്കാര്‍. അതേ സമയം ഈ ആവശ്യവുമായി സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണം കോതിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ കേസില്‍ സിബിഐ ഇടപെടണമെന്ന് നേരിട്ട് വിജ്ഞാപനം ഇറക്കിയാല്‍ ഇതിനെതിരെ പ്രതികള്‍ കോടതിയില്‍ വാദം ഉന്നയിച്ചേക്കാമെന്ന നിയമോപദേശം ലഭിച്ചതോടെയാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗത്തിലൂടെ നീങ്ങുന്നത്. കേസില്‍ സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നടപടി ചട്ടപ്രകാരമല്ലെന്ന് നിയമവകുപ്പ് അറിയിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്